കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാന്‍മന്ത്രി ആവാസ് യോജന: മോദിയുടെ സ്വപ്ന പാര്‍പ്പിട പദ്ധതിയില്‍ എന്തെല്ലാം സംഭവിച്ചു!

  • By Desk
Google Oneindia Malayalam News

ദില്ലി: 2022ഓടെ രാജ്യത്ത് 20 മില്യണ്‍ വീടുകള്‍ നിര്‍മിക്കാനുള്ള ദൗത്യം പൂര്‍ത്തിയാക്കാനാണ് പ്രധാനമന്ത്രി ലക്ഷ്യം വെക്കുന്നത്. ഈ ലക്ഷ്യം ഫലപ്രാപ്തിയിലെത്തിക്കുന്നതിനായി മോദി സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് രാജ്യത്ത് ആവിഷ്കരിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതിക്ക് കീഴില്‍ 51 ലക്ഷം വീടുകള്‍ നിര്‍മിക്കാനാണ് അംഗീകാരം നല്‍കിയിട്ടുള്ളത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 28 ലക്ഷം വീടുകള്‍ ഏകദേശം അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. എട്ട് ലക്ഷം വീടുകളാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇത് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുകയും ചെയ്തിട്ടുണ്ട്. പ്രധാന്‍ മന്ത്രി ആവാസ് യോജനക്ക് കീഴില്‍ 6,26,488 വീടുകള്‍ നിര്‍മിക്കുന്നതിന് കേന്ദ്രഭവന നഗരവികസന മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് പരമാവധി ആനൂകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി കഴിഞ്ഞ മാസമാണ് മന്ത്രാലയം ഇത്രയധികം വീടുകള്‍ നിര്‍മിക്കുന്നതിന് അംഗീകാരം നല്‍കിയത്.

pradhan-mantri-awas-yojana-malayalam

സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശിനാണ് ഏറ്റവും അധികം ആനുകൂല്യം ലഭിച്ചിട്ടുള്ളത്. ഉത്തര്‍പ്രദേശിന് മാത്രം 2,34,879 വീടുകള്‍ നിര്‍മിക്കുന്നതിനാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് ആന്ധ്രാപ്രദേശാണുള്ളത്. 1,40,559 വീടുകളാണ് ആന്ധ്രക്ക് ലഭിച്ചത്. പ്രധാനമന്ത്രി ആവാസ് യോജന യുവിന് കീഴില്‍ 60,28,608 വീടുകളും സിഎസ്എംസിയില്‍ നിന്നുള്ള അന്തിമ അനുമതിയ്ക്കായി കാത്തിരിക്കുന്നുണ്ട്. മധ്യപ്രദേശ് (74,631), ബിഹാര്‍ (50,017), ഛത്തീസ്ഗഡ് (30, 371), ഗുജറാത്ത് (29,794), മഹാരാഷ്ട്ര (22,265), തമിഴ്നാട് (20,794) എന്നിങ്ങനെയാണ് വീടുകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുള്ളത്. ഒഡിഷയ്ക്ക് 13,421 വീടുകളും, ത്രിപുരയ്ക്ക് 9,778 വീടുകളും മണിപ്പൂരിന് 2,588 വീടുകളും നിര്‍മിക്കാന്‍ പ്രധാന്‍മന്ത്രി ആവാസ് യോജനക്ക് കീഴില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്.

കേരളത്തില്‍ വെള്ളപ്പൊക്കത്തില്‍ വന്‍ നാശനഷ്ടമുണ്ടായ സാഹചര്യത്തില്‍ പുതിയ പ്രപ്പോസല്‍ സമര്‍പ്പിക്കാന്‍ കേന്ദ്രം കേരളത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന്‍മന്ത്രി ആവാസ് യോജനക്ക് കീഴിലായിരിക്കും തുക അനുവദിക്കുക. നിലവില്‍ കേരളത്തിലെ വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 486,87 കോടി രൂപയ്ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ അനുമതിയായിട്ടുണ്ട്. ഇത് നടപ്പിലാക്കാന്‍ കേന്ദ്രത്തിന്റെ അനുമതിയും ഇതിനകം ലഭിച്ചിട്ടുണ്ട്.

English summary
Prime Minister Narendra Modi has set an ambitious goal for his government of building 20 million affordable houses by 2022. The Modi led government has launched several initiatives to achieve this. PM Modi keeps talking about it in his rallies. Lets have a look what exactly has been done so far
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X