കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് ചിറക്: എന്താണ് കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി!!

  • By Desk
Google Oneindia Malayalam News

ദില്ലി: സ്കൂളുകളിലും കോളേജുകളിലും പെണ്‍കുട്ടികളുടെ കുറഞ്ഞ പങ്കാളിത്തമാണ് ഗ്രാമീണ ഇന്ത്യയിലെ ഒരു യാഥാര്‍ത്ഥ്യം. പെണ്‍കുട്ടികള്‍ സ്കൂളൂകളില്‍ പ്രവേശനം നേടുന്നുണ്ടെങ്കിലും എലിമെന്ററി വിദ്യാഭ്യാസത്തിന് ശേഷം കൊഴിഞ്ഞുപോകുന്നതാണ് പ്രശ്നം.

udaan-empowering-girl-students 1

ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടിയാണ് സിബിഎസ്ഇയുടെ നിരീക്ഷത്തില്‍ മാനവ വിഭവ ശേഷി മന്ത്രാലയം ഉഡാന്‍ എന്ന പേരില്‍ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചത്. വിദ്യാര്‍ത്ഥിനികളെ ശാക്തീകരിക്കാനുള്ള പ്ലാറ്റ്ഫോം എന്ന നിലയിലാണ് കേന്ദ്രസര്‍ക്കാര്‍ ഉഡാന്‍ ആരംഭിച്ചിട്ടുള്ളത്.

udaan-empowering-girl-students 2

രാജ്യത്തെ മികച്ച എന്‍ജിനീയറിംഗ് കോളേജുകളില്‍ പ്രവേശനം നേടുന്നതിന് വിദ്യാര്‍ത്ഥിനികളെ പ്രാപ്തരാക്കുന്നതിനും രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പ്ലാറ്റ്ഫോമിന് കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാരാന്ത്യങ്ങളില്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി സൗജന്യ ഓണ്‍ലൈന്‍- ഓഫ് ലൈന്‍ ക്ലാസുകളാണ് നല്‍കുക.

udaan-empowering-girl-students 3

വാരാന്ത്യങ്ങളില്‍ സംഘടിപ്പിക്കുന്ന വിര്‍ച്വല്‍ ക്ലാസുകള്‍ വഴിയാണ് കോണ്ടാക്ട് ക്ലാസുകള്‍ നല്‍കുക. പ്ലസ് വണ്‍- പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പ്രീ ലോഡഡ് ടാബ്ലറ്റുകളും വിതരണം ചെയ്യും. രാജ്യത്തെ പ്രമുഖ എന്‍ജിനീയറിംഗ് കോളേജുകളിലെ പ്രവേശന പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥിനികളെ പ്രാപ്തരാക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

English summary
Udaan: Inspiring girl students and giving wings to their dreams
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X