കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ആയുഷ്മാന്‍ ഭാരത്: കേന്ദ്ര ആരോഗ്യ സുരക്ഷാ പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍ എന്തെല്ലാം!

  • By Desk
Google Oneindia Malayalam News

രാജ്യത്തെ പത്തുകോടിയോളം വരുന്ന പാവപ്പെട്ടവര്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കുന്നതിനായാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പ്രതിവര്‍ഷം ഒരു കുടുംബത്തിന് അ‍ഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷയാണ് പദ്ധതിക്ക് കീഴില്‍ ലഭിക്കുക. സെപ്തംബര്‍ 25 മുതല്‍ രാജ്യത്തെ യോഗ്യരായ ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. സെപ്തംബര്‍ 23ന് ജാര്‍ഖണ്ഡില്‍ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി ഉദ്ഘാടനം ചെയ്തത്. കേരളം, പഞ്ചാബ്, തെലങ്കാന, ദില്ലി, എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങള്‍ പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്.

ആയുഷ്മാന്‍ ഭാരത് കൊണ്ട് പ്രതീക്ഷിക്കുന്ന പരിണിതഫലം: ലോകത്തിലെ വലിയ ആരോഗ്യ പദ്ധതിയെക്കുറിച്ച്!! ആയുഷ്മാന്‍ ഭാരത് കൊണ്ട് പ്രതീക്ഷിക്കുന്ന പരിണിതഫലം: ലോകത്തിലെ വലിയ ആരോഗ്യ പദ്ധതിയെക്കുറിച്ച്!!

രാജ്യത്തെ പത്ത് കോടി പാവപ്പെട്ട ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കുന്ന ദേശീയ ആരോഗ്യ പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത്. ഓരോ വര്‍ഷവും ഓരോ കുടുംബത്തിനും അ‍ഞ്ച് ലക്ഷം വരെ ആരോഗ്യ സംരക്ഷണത്തിനായി ലഭിക്കും. ഇതില്‍ ആശുപത്രിയിലെ കിടത്തി ചികിത്സയും ഉള്‍പ്പെടുന്നുണ്ട്.

ayushman-bharat-malayalam-

ആയുഷ്മാന്‍ ഭാരതിന്റെ സുപ്രധാന ഘടകങ്ങള്‍

ആയുഷ്മാന്‍ ഭാരത് - പ്രതിവര്‍ഷം ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപയുടെ നേട്ടം ലഭിക്കുന്ന ദേശീയ ആരോഗ്യ സുരക്ഷാ ദൗത്യം. കുടുംബത്തിന്റെ വലിപ്പം, പ്രായം, ലിംഗം എന്നിവയുടെ പേരില്‍ ഗുണഭോക്താക്കള്‍ക്ക് യാതൊരു വിധ നിയന്ത്രണങ്ങളില്ല. യോഗ്യതയുള്ള എല്ലാ കുടുംബങ്ങളും എസ്ഇസിസിയുടെ ഡാറ്റാ ബേസില്‍ ഉള്‍ക്കൊള്ളിക്കുകയും ആനുകൂല്യം ലഭിക്കുകയും ചെയ്യും. ആശുപത്രിയില്‍ കിടത്തി ചികിത്സ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ യാതൊരു പൈസയും നല്‍കേണ്ടതില്ല. ഈ പദ്ധതി പ്രകാരം ആരോഗ്യപ്രശ്നങ്ങള്‍ക്ക് ആദ്യ ദിവസം മുതല്‍ തന്നെ ചികിത്സ ലഭിക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചികിത്സയും പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ്.

ആശുപത്രിയില്‍ നിന്ന് ചികിത്സ ലഭിക്കണമെങ്കില്‍ നിര്‍ദേശിക്കുന്ന ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കൈവശം കരുതേണ്ടതുണ്ട്. പദ്ധതിയുടെ ഗുണഭോക്താവിന് രാജ്യത്തിന്റെ ഏത് ഭാഗത്തുമുള്ള കേന്ദ്രസര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏത് സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രിയില്‍ നിന്നും ക്യാഷ്ലെസായി ചികിത്സ തേടാന്‍ കഴിയും.

ചികിത്സാ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി ചികിത്സ ഓരോ പാക്കേജ് നിരക്ക് അടിസ്ഥാനത്തിലാണ് ലഭിക്കുക. ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കുന്നതിന് ഓരോ സംസ്ഥാനത്തിനും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ഉണ്ടായിരിക്കണം. ക്യാഷ് ലെസ്- പേപ്പര്‍ലെസ് ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി നീതി ആയോഗുമായി ചേര്‍ന്ന് ഒരു ഐടി പ്ലാറ്റ്ഫോമിന് രൂപം നല്‍കിയിട്ടുണ്ട്.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലെ എല്ലാ ജില്ലകളിലും ലഭ്യമാകുന്ന ഈ പദ്ധതി യോഗ്യരായ എല്ലാ ഗുണഭോക്താക്കള്‍ക്കും ആരോഗ്യ പരിരക്ഷ നല്‍കുകയാണ് പദ്ധതി ആരംഭിച്ചതിന് പിന്നിലുള്ള ദൗത്യം

English summary
What is Ayushman bharat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X