Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വയം തൊഴിലിനായി പലിശരഹിത വായ്പ; എന്താണ് ശരണ്യ പദ്ധതി? അറിയേണ്ടതെല്ലാം

സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ നിരവധിയായ പദ്ധതികള്‍ സംസ്ഥാനത്ത് ആവിഷ്‌കരിചത്ച് നടപ്പിലാക്കി വരുന്നുണ്ട്. സമാനമായി തൊഴില്‍ രഹിതരായ വിധവകള്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍, നിയമാനുസൃതം വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍, 30 വയസ് കഴിഞ്ഞ അവിവാഹിതര്‍, പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ എന്നിവരെ സഹായിക്കാനും ചില പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്.

അതില്‍ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് ശരണ്യ പദ്ധതി. കഴിഞ്ഞ കുറച്ച് നാളുകളായി ശരണ്യ സ്വയംതൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. 2010-11 സാമ്പത്തിക വര്‍ഷത്തില്‍ ആണ് ശരണ്യ സ്വയം തൊഴില്‍ പദ്ധതി ആരംഭിക്കുന്നത്. എന്താണ് ശരണ്യ പദ്ധതി എന്നും ആരൊക്കെയാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ എന്നും നമുക്ക് പരിശോധിക്കാം.

sharanya scheme

പദ്ധതി മാനദണ്ഡം

സാമ്പത്തിക വര്‍ഷാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഓരോ വര്‍ഷവും സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തുന്ന തുകയ്ക്ക് അനുസരിച്ച് വായ്പ വിതരണം നടത്തും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുവഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വഴി പരമാവധി 50,000 രൂപയുടെ ധനസഹായമാണ് അനുവദിക്കുക. ഇതില്‍ 50 ശതമാനം വരെ സബ്സിഡിയായും ലഭിക്കുന്നതാണ്.

അപേക്ഷാഫോറം സൗജന്യമായി ലഭിക്കും. എല്ലാ പ്രവൃത്തി ദിവസങ്ങളിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് അപേക്ഷാ ഫോറം വാങ്ങിക്കാവുന്നതാണ്. അല്ലെങ്കില്‍ എംപ്ലോയ്‌മെന്റ് വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. പദ്ധതി മുഖാന്തിരം വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

Astro Tips: ഇതാണോ നിങ്ങളുടെ രാശി? എങ്കില്‍ മന്ത്രി വരെയാകാം... ഓരോ രാശിക്കാരുടേയും ജോലികള്‍ നോക്കാം

വായ്പ ലഭിച്ച ഉദ്യോഗാര്‍ത്ഥികളെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുളള താല്‍ക്കാലിക ജോലികള്‍ക്ക് പരിഗണിക്കുന്നതല്ല. എന്നാല്‍ സ്ഥിരം ജോലികള്‍ക്ക് ഇത് തടസമാകില്ല. അതേമയം സ്ഥിര നിയമനം ലഭിക്കുന്ന പക്ഷം അവര്‍ ഈ പദ്ധതി പ്രകാരം എടുത്തിട്ടുളള വായ്പ്പാ തുക പൂര്‍ണ്ണമായും അടച്ച് തീര്‍ക്കണം. പദ്ധതിക്ക് കീഴില്‍ ഒന്നിലധികം പേര്‍ ചേര്‍ന്ന് സംയുക്ത സംരംഭം ആരംഭിക്കാം.

വായ്പാ തിരിച്ചടവ് കാലാവധി അഞ്ച് വര്‍ഷമായി. മാസതവണയായി 60 പ്രാവശ്യം അടവ് വരും. ബന്ധപ്പെട്ട ജില്ല / ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പണം അടയ്ക്കാം. തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ റവന്യു റിക്കവറി നടപടികള്‍ സ്വീകരിക്കും.

ആര്‍ക്കൊക്കെ അപേക്ഷിക്കാം?

18 നും 55 വയസിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹരാണ്. അവിവാഹിതകളുടെ പ്രായം സാമ്പത്തിക വര്‍ഷം ഏപ്രില്‍ 1ന് 30 വയസ് പൂര്‍ത്തിയായിരിക്കണം എന്നാണ് ചട്ടം. കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ താഴെയായിരിക്കണം. പ്രൊഫഷണല്‍/സാങ്കേതിക യോഗ്യതയുളളവര്‍ക്കും വ്യാവസായിക പരിശീലന വകുപ്പ് പരമ്പരാഗത തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രവര്‍ത്തി കാര്യക്ഷമതാ സര്‍ട്ടിഫിക്കറ്റുളളവര്‍ക്കും, ഐടി െ/ഐടിസി സര്‍ട്ടിഫിക്കറ്റുളളവര്‍ക്കും മുന്‍ഗണന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+