കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ ഇന്റര്‍നെറ്റ് നിയമങ്ങള്‍ കര്‍ശനമാക്കി

  • By Soorya Chandran
Google Oneindia Malayalam News

ബീജിങ്: ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ ആകെ ആശയക്കുഴപ്പത്തിലാക്കും വിധം ചൈനയില്‍ കര്‍ശന നിയമങ്ങള്‍. നെറ്റ് വഴിയുള്ള അപവാദ പ്രചാരണങ്ങളും പരദൂഷണങ്ങളും തടയുന്നതിനാണ് നിയമങ്ങള്‍ കര്‍ശനമാക്കിയതെന്ന് പറയുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ അടക്കമുള്ള ശിക്ഷകളാണ് ലഭിക്കുക.

അപവാദകരമായതോ പരദൂഷണം പോലുള്ളതോ ആയ പോസ്റ്റുകള്‍ 5000 ല്‍ അധികം പേര്‍ കാണുകയോ 500 തവണയില്‍ അധികം റീട്വീറ്റ് ചെയ്യപ്പെടുകയോ ചെയ്താലാണ് ശിക്ഷ ലഭിക്കുക. സുപ്രീം പീപ്പിള്‍സ് കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടിരിക്കുന്നത്.

Sina Weibo

അടുത്ത കാലത്തായി രാജ്യത്ത് ഇന്റര്‍നെറ്റ് ആക്ടിവ്‌സ്റ്റുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചത് ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെ ഏറെ പ്രകോപിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തരമൊരു നീക്കം തങ്ങള്‍ക്കെതിരെയാണെന്ന് ബ്ലോഗര്‍മാരും ആക്ടിവിസ്റ്റുകളും തിരിച്ചറിഞ്ഞിട്ടുമുണ്ട്. എന്തിനെയാണ് അധികൃതര്‍ അപവാദമായി കാണുക എന്ന് എങ്ങനെ തിരിച്ചറിയും എന്ന ഭയമാണ് മിക്ക ബ്ലോഗര്‍മാരും പങ്കുവക്കുന്നത്.

സോഷ്യല്‍ മീഡയകളിലും ബ്ലോഗുകളിലും സര്‍ക്കാരിനെതിരെ നടത്തുന്ന ഏത് വിമര്‍ശനത്തിന്റേയും വായ അടപ്പിക്കാന്‍ ഈ നിയമം മൂലം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സാധിക്കും. ട്വിറ്ററിന് സമാനമായ ചൈനയുടെ തനത് മൈക്രോ ബ്ലോഗിങ് സര്‍വ്വീസ് ആയ സിന വീബോക്ക് ഇപ്പോള്‍ തന്നെ അമ്പത് കോടിയ്‌ലേറെ ഉപഭോക്താക്കളുണ്ട്. വിവര കൈമാറ്റത്തിലും പ്രചരണത്തിലും സര്‍ക്കാരിനുള്ള അപ്രമാദിത്തം ഇത്തരം സൈറ്റുകള്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് പുതിയ നടപടി.

2009 ല്‍ വംശീയ കലാപത്തെ തുടര്‍ന്ന് അന്നത്തെ പ്രധാന മൈക്രോ ബ്ലോഗിങ് സംവിധാനമായിരുന്ന ഫാന്‍ഫോ ചൈനയില്‍ നിരോധിച്ചിരുന്നു. പിന്നീടാണ് പുതിയ സൈറ്റിന് അനുമതി നല്‍കിയത്. പൂര്‍ണമായും സര്‍ക്കാരിന്റെ നിരീക്ഷണ വലയത്തിലാണ് ഇപ്പോള്‍ ഇത്തരം സൈറ്റുകളെല്ലാം തന്നെ. പക്ഷേ സിന വീബോയുടെ ദ്രുത വളര്‍ച്ച സര്‍ക്കാരിനെ വീണ്ടും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഇത് തന്നെയാണ് ഇത്തരമൊരു കര്‍ശന നിയമം കൊണ്ടുവരാന്‍ ചൈനീസ് സര്‍ക്കാരിനെ നിര്‍ബന്ധിച്ചതും.

English summary
Internet users in China can face up to three years in jail if messages posted by them are deemed “slanderous” by the authorities and found to have been “retweeted” or forwarded more than 500 times, according to regulations put into effect on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X