കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചത്?

  • By Meera Balan
Google Oneindia Malayalam News

ദമാസ്‌ക്കസ്: അമേരിയ്ക്ക സിറിയയ്‌ക്കെതിരെ നിരത്തിയ തെളിവുകള്‍ കെട്ടിച്ചമച്ചതും കഴമ്പില്ലാത്തതുമെന്നും മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ റേ മക് ഗവേണ്‍. റഷ്യ ടുഡേ ചാനലിന് നല്‍കി അഭിമുഖത്തിലാണ് സിറിയയ്‌ക്കെതിരെയായ സൈനിക നീക്കത്തിനൊരുങ്ങുന്ന അമേരിയ്ക്കയെയയും പ്രസിഡന്റ് ബറാക്ക് ഒബാമയെയും മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ വിമര്‍ശിച്ചത്.

Syria

രാസായുധ പ്രയോഗം നടത്തിയത് സിറിയന്‍ ഭരണകൂടമാണെന്നതിന് തെളിവുകളില്ലെന്നും വസ്തുതാപരമല്ലാത്തതും വിശ്വസിനീയമല്ലാത്തതുമായ കാര്യങ്ങള്‍ നിരത്തിയാണ് അമേരിയ്ക്ക് സിറിയയ്‌ക്കെതിരായ വികാരം ലോക രാജ്യങ്ങള്‍ക്കിടയില്‍ വളര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സിറിയയില്‍ നടക്കുന്ന കലാപങ്ങള്‍ എല്ലാം വിദേശ രാജ്യങ്ങളുടെ ഒത്താശയോടെ നടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് 21 ന് ദമാസ്‌ക്കസില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സരിന്‍ എന്ന രാസവസ്തു പ്രയോഗിച്ചതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളാണ് മരിച്ചത്. എന്നാല്‍ ഇത് ചെയ്തത് പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദിന്റെ അറിവോടെയാണെന്നതിനും മറ്റും തെളിവുകളില്ലെന്നാണ് റേ മക് ഗവേണ്‍ പറയുന്നത്. എന്റെ രാജ്യത്തെ ജനങ്ങള്‍ക്കുമേല്‍ ഒരിയ്ക്കലും രാസായുധം പ്രയോഗിയ്ക്കില്ലെന്നും ബാഷര്‍ അല്‍ അസദ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പ്രശസ്തനായ ഈ മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ സിറിയന്‍ സര്‍ക്കാര്‍ രാസായുധ പ്രയോഗം നടത്തിയെന്നതിന് തെളിവില്ലെന്ന് കാട്ടി ബറാക്ക് ഒബാമയ്ക്ക് കത്തെഴുതി. സിറിയയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിലൂടെ നേട്ടം കൊയ്യുന്നത് ഇസ്രയേല്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍, റഷ്യ, ചൈന, എന്നീ രാജ്യങ്ങള്‍ സിറിയയ്‌ക്കെതിരായി അമേരിയ്ക്ക നീക്കം നടത്താനൊരുങ്ങുന്നതിന് എതിരാണ്.

English summary
The US has been intensively campaigning for strikes on Syria since August 21, when the militants operating inside the Arab country and its foreign-backed opposition claimed that over a thousand people had been killed in a government chemical attack on suburban Damascus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X