കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണക്കപ്പല്‍ വിട്ടുതരാന്‍ ഇറാന്‍ ചോദിച്ചത് 3 കോടി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഇറാഖില്‍ നിന്ന് എണ്ണയുമായി വരികയായിരുന്ന ഇന്ത്യന്‍ കപ്പല്‍ വിട്ടുതരാന്‍ ഇറാന്‍ ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം അമേരിക്കന്‍ ഡോളര്‍. ഏതാണ്ട് മൂന്ന് കോടിയില്‍ പരം രൂപ. എന്നാല്‍ ഇത്തരത്തില്‍ പണം നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സര്‍ക്കാര്‍ തലത്തിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം 2013 സെപ്റ്റംബര്‍ 6 നാണ് കപ്പല്‍ വിട്ടുകിട്ടിയത്.

ഇറാഖില്‍ നിന്ന് എണ്ണയുമായി വരികയായിരുന്ന ദേശ് ശാന്തി എന്ന കപ്പലാണ് ഇറാന്‍ തടഞ്ഞുവച്ചത്. ഇറാനിയന്‍ റെവലൂഷനറി ഗാര്‍ഡ് കോര്‍പ്‌സ്(ഐആര്‍ജിസി) ആണ് ബന്ദര്‍ അബ്ബാത് തുറമുഖത്ത് കപ്പല്‍ പിടിച്ചിട്ടത്. കപ്പല്‍ ഉണ്ടാക്കിയ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് നിയമപരമായ നഷ്ടപരിഹാരം നല്‍കാമെന്ന് ഉറപ്പിലാണ് ഇറാന്‍ ഭരണകൂടും കപ്പല്‍ വിട്ട് നല്‍കിയതെന്ന് അറിയുന്നു. ഇറാന് പുറത്ത് വച്ച് മറ്റേതെങ്കിലും രാജ്യത്ത് വച്ചായിരിക്കണം നിയമപരമായ വിചാരണയും മറ്റ് നടപടിക്രമങ്ങളും നടത്തേണ്ടതെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

Desh Shanti Oil Tanker

എന്തായാലും ഈ സംഭവത്തില്‍ വെറുതെ ഇരിക്കാന്‍ ഇന്ത്യ തയ്യാറല്ല. തുറമുഖ നിയന്ത്രണം സംബന്ധിച്ച് 16 രാജ്യങ്ങള്‍ ചേര്‍ന്ന് ഉണ്ടാക്കിയ മെമ്മോറാണ്ടം ഓഫ് അണ്ടര്‍ സ്റ്റാന്‍ഡിങിന് വിരുദ്ധമായാണ് ഇറാന്‍ ഇന്ത്യയുടെ എണ്ണ കപ്പല്‍ തടഞ്ഞിട്ടത്. ഈ വിഷയം പരിശോധിക്കണമെന്ന് മെമ്മോറാണ്ടത്തില്‍ ഒപ്പുവച്ചിട്ടുള്ള മറ്റ് രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ ഇന്ത്യ ശക്തമായി പ്രതികരിക്കാത്തതില്‍ മറ്റ് എണ്ണ ഇറക്കുമതി രാഷ്ട്രങ്ങള്‍ക്ക് പ്രതിഷേധമുണ്ട്. ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും ഇറാന്‍ ഉള്‍ക്കൊള്ളുന്ന പേര്‍ഷ്യന്‍ ഗള്‍ഫിലൂടെയാണ് കപ്പല്‍ മാര്‍ഗ്ഗം കൊണ്ടുപോകുന്നത്. ഇറാന്റെ നടപടി മറ്റ് ലോക രാഷ്ട്രങ്ങള്‍ക്കും നാളെ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന ഭയവും ഉണ്ട്.

ഇന്ത്യയുടെ എണ്ണ കപ്പല്‍ വിട്ടു തരണമെങ്കില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പിടിച്ചിരിക്കുന്ന ഇറാന്റെ കപ്പല്‍ വിട്ടുതരണമെന്ന ആവശ്യവും ഇറാനിയന്‍ ഭരണ കൂടം ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര കപ്പല്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇറാനിയന്‍ കപ്പലായ ദിയാനത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ തടഞ്ഞിട്ടിരിക്കുന്നത്. എന്നാല്‍ ഇതിനും ഇന്ത്യ തയ്യാറായിരുന്നില്ല.

English summary
Indian tanker Desh Shanti was held to ransom by Iranian authorities for 26 days, the Centre has concluded in a damning initial assessment of the incident that has sent shockwaves across countries in Asia and Europe importing oil from the Persian Gulf.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X