Get Updates
Get notified of breaking news, exclusive insights, and must-see stories!

14 മണിക്കൂർ ജോലി; കർണാടക സർക്കാർ നീക്കം തൊഴിലാളികളോടുള്ള ക്രൂരത: സുഹാസ് അഡിഗ

ഐടി മേഖലയിലെ ജോലി സമയം 14 മണിക്കൂർ വരെയാക്കി ഉയർത്താനുള്ള കർണാട സർക്കാർ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഐടി ജീവനക്കാർക്കിടയില്‍ നിന്നും ഉയർന്ന് വരുന്നത്. ഐടി/ ഐടിഇഎസ്/ ബിപിഒ മേഖലയിൽ ജോലി സമയം ഉയർത്താനുള്ള നിർദേശം ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി വിരുദ്ധ നിലപാടാണെന്നാണ് കർണാടക ഐടി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുഹാസ് അഡിഗ വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച് പ്രത്യേക അഭിമുഖത്തില്‍ വ്യക്താക്കുന്നത്.

അടിമുടി തൊഴിലാളി വിരുദ്ധം

കർണാടകയിലെ ഐടി/ഐടിഇഎസ് മേഖലയിലെ ജീവനക്കാരുടെ ക്ഷേമത്തിനും അവകാശങ്ങൾക്കും മേല്‍ വലിയ ഭീഷണി ഉയർത്തുന്നതാണ് നിർദിഷ്ട നിയമ ഭേദഗതി. നിലവിൽ, ഓവർടൈം ഉൾപ്പെടെ പ്രതിദിനം പരമാവധി 10 മണിക്കൂർ ജോലി ചെയ്യാനാണ് നിയമം അനുവദിക്കുന്നത്. എന്നാല്‍ പുതിയ ഭേദഗതിയിലൂടെ 10 മണിക്കൂർ എന്ന പരിധി പൂർണ്ണമായും എടുത്ത് കളയാനാണ് ശ്രമം. അർഹമായ വേതനമോ ആരോഗ്യമോ വ്യക്തിജീവിതമോ പരിഗണിക്കാതെയുള്ള ഈ 14 മണിക്കൂർ ജോലി നിർദേശം ജീവനക്കാരെ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കും.

kitu

ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും

തൊഴിൽ സമയം വർധിപ്പിക്കുന്നത് ജീവനക്കാരില്‍ ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന കാര്യം കർണാടക സർക്കാറുമായി നടത്തിയ യോഗത്തിൽ കെഐടിയു എടുത്തുപറഞ്ഞിട്ടുണ്ട്. കെസിസിഐ റിപ്പോർട്ട് അനുസരിച്ച്, ഐടി മേഖലയിലെ 45% ജീവനക്കാരും വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്നു. 55% പേർ ശാരീരിക ആരോഗ്യ പ്രശ്നങ്ങളും നേരിടുന്നു. ജോലി സമയം കൂട്ടുന്നത് ഈ സ്ഥിതി കൂടുതൽ വഷളാക്കും.

ഡബ്ല്യൂ എച്ച് ഒ - ഐ എല്‍ ഒ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് കൂടുതൽ ജോലി സമയം സ്ട്രോക്ക് മൂലമുള്ള മരണ സാധ്യത 35% വരെയും, ഇസ്കെമിക് ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത 17% വർദ്ധിപ്പിക്കുകയും ചെയ്യുമെന്നാണ്.

സർക്കാർ മുന്‍ഗണന കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക്

തൊഴിൽ മന്ത്രിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും ഞങ്ങൾ ഇതിനോടകം ചർച്ചകള്‍ നടത്തി. കൂടിക്കാഴ്ചകളില്‍ എല്ലാം തന്നെ ഈ ഭേദഗതിയുടെ ദോഷഫലങ്ങൾ ഞങ്ങൾ ഊന്നിപ്പറയുകയും ചെയ്തു. ഞങ്ങള്‍ മുന്നോട്ട് വെച്ച ആശങ്കകൾ പ്രധാനപ്പെട്ടതാണെന്ന തിരിച്ചറിവ് അവർക്ക് ഉണ്ടെന്ന് തോന്നുന്നു. എന്നാല്‍ തൊഴിലാളികളുടെ ക്ഷേമത്തേക്കാൾ കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകാനുള്ള സർക്കാർ നിലപാട് തീർത്തും നിരാശാജനകമാണ്. തുടർ ചർച്ചകൾക്ക് മന്ത്രി സമ്മതം അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ ഏതായാലും നിരന്തരം സമര പരിപാടികളുമായി മുന്നോട്ട് പോകും.

വന്‍ തൊഴില്‍ നഷ്ടമുണ്ടാകും

ഈ ഭേദഗതി നടപ്പിലാക്കിയാൽ, നിലവിലുള്ള മൂന്ന്-ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കും. ഇതോടെ വലിയൊരു വിഭാഗം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഇത് തൊഴിൽ സുരക്ഷയെ അപകടത്തിലാക്കുക മാത്രമല്ല, മതിയായ നഷ്ടപരിഹാരമോ ഇടവേളകളോ ഇല്ലാതെ കൂടുതൽ സമയം ജോലി ചെയ്യുന്ന ശേഷിക്കുന്ന ജിവനക്കാരുടെ മേലുള്ള സമ്മർദ്ദം ശക്തമാക്കുകയും ചെയ്യുന്നു.

kitu

കെഐടിയു പ്രക്ഷോഭ രംഗത്ത്

നിയമപരമായ വഴികളിലൂടെ ഈ ഭേദഗതിയെ എതിർക്കുന്നതിനൊപ്പം തന്നെ ഭേദഗതിയുടെ ഗുരുതരമായ പ്രത്യാഘാതത്തെക്കുറിച്ച് ജീവനക്കാരില്‍ അവബോധം സൃഷ്ടിക്കാനും അവരേയും ഈ പ്രക്ഷോഭത്തിന്റെ ഭാഗമാക്കാനും കെ ഐ ടി യു നിരന്തരം ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഐടി സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ക്യാമ്പയിന്‍ ആരംഭിച്ചു. ഭേദഗതിയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും തൊഴില്‍ വകുപ്പ് മന്ത്രിക്കും ജീവനക്കാർ ഇ-മെയില്‍ അയക്കുന്ന പരിപാടിക്കും തുടക്കം കുറിച്ചു.

ചൂഷണാത്മകമായ തൊഴിൽ സാഹചര്യങ്ങൾ നിലനിർത്തിക്കൊണ്ടുപോകാനുള്ള ഈ ശ്രമത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കാൻ എല്ലാ ഐടി/ഐടിഇഎസ് മേഖലയിലെ ജീവനക്കാരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഈ പ്രശ്നം കേവലം ഐടി തൊഴിലാളികളെ മാത്രം ബാധിക്കുന്ന ഒന്നല്ല. എല്ലാ തൊഴിലാളികളുടെയും അന്തസ്സിനും ആരോഗ്യത്തിനും സന്തുലിത ജീവിതത്തിനുമുള്ള അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ഞങ്ങള്‍ മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം.

വിജയം നേടിയെടുക്കാന്‍ കഴിയും

ഞങ്ങൾ വളരെ ശുഭപ്രതീക്ഷയുണ്ട്. അന്തിമ വിജയം തൊഴിലാളികൾക്കായിരിക്കും. കമ്പനികളുടെ സമ്മർദത്തെ തുടർന്നാണ് ഇത്തരമൊരു നിയമത്തിന് സർക്കാർ തയ്യാറായതെന്ന് അവർ അനൗദ്യോഗികമായി വ്യക്തമാക്കുന്നു. എന്തായാലും ഈ തീരുമാനത്തിൽ നിന്ന് സർക്കാറിന് പിന്നോട്ട് പോകേണ്ടിവരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+