രണ്ടു വര്‍ഷത്തിനുള്ളില്‍ വിരമിക്കും: ഐ.എം. വിജയന് - 2
എഫ്സി കൊച്ചിന്റെ പ്രധാന പ്രശ്നം നല്ല കളിക്കാരില്ലാത്തതാണ്. ചെറുപ്പക്കാര്‍ കൂടുതലുണ്ടെങ്കിലും ദേശീയ ഫുട്ബോള്‍ കളിച്ച് പരിചയമുള്ളവര്‍ വളരെ കുറവാണ്. ലൈബീരിയന്‍ കളിക്കാരില്‍ സണ്‍ഡേ സിയ ഒഴിച്ച് ആരും തന്നെ അത്ര മികച്ചതല്ല.
പക്ഷെ സണ്‍ഡെ സിയയോടൊപ്പം കളിക്കുന്നത് ഒരനുഭവമായിരുന്നു. ഗോള്‍കീപ്പറായും സ്ട്രൈക്കറായും തിളങ്ങുന്ന സിയ ടീമിനാകെ പ്രചോദനമായി. അദ്ദേഹം മുന്നേറ്റനിരയിലേക്ക് വരുന്നത് എനിക്കും കൂടുതല്‍ പ്രചോദനമേകിയിട്ടുണ്ട്.
അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റ് നല്‍കാതെ എഫ്സിക്ക് വേണ്ടി കളിച്ചതിന് ഫുട്ബോള്‍ ഫെഡറേഷന് പിഴ ചുമത്തിയല്ലോ...?
ഞാന്‍ ബംഗ്ലാദേശിലെ ക്ലബിന് കളിക്കാന്‍ പോയത് അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റ് വാങ്ങിയാണ്. എന്നാല്‍ തിരിച്ചുവന്നപ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല എന്നതിനാണ് എന്റെ മേല്‍ പിഴ ചുമത്തിയത്. അന്നു തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നുവെങ്കില്‍ ഞാന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുമായിരുന്നു. എനിക്ക് പറ്റിയ തെറ്റ് തിരുത്താനുള്ള അവസരം അങ്ങനെ ഇല്ലാതായി. ഇപ്പോള്‍ അഖിലേന്ത്യാ ഫുട്ബോള്‍ അസോസിയേഷന് അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീലിന്മേല് വിധി വന്നതിനുശേഷമേ പിഴയുടെ കാര്യം തീരുമാനിക്കുകയുള്ളൂ.
വിജയന്റെ ഫുട്ബോള്‍ ജീവിതം തുടങ്ങുന്നത് കേരള പൊലീസിലൂടെയാണല്ലോ. എന്നാല്‍ ഇന്ന് കേരളത്തില്‍പ്പോലും ഒരു ശക്തിയല്ലാതായി മാറിയിരിക്കുകയാണ് കേരള പൊലീസ്. ഇതെന്തുകൊണ്ടാണ് സംഭവിച്ചത്...?
പുതിയ റിക്രൂട്ട്മെന്റ് ഇല്ലാത്തതു തന്നെ കാരണം. പഴയ കളിക്കാര്‍ തന്നെയാണ് ഇപ്പോഴും കളിക്കുന്നത്. പുതുതായി വരുന്നവര്‍ക്കാകട്ടെ ജോലി കിട്ടിയാല്‍ മാത്രം മതി. ജോലി കിട്ടിക്കഴിഞ്ഞാല്‍ അവര്‍ക്ക് ഫുട്ബോള്‍ വേണ്ട. പൊലീസില്‍ വി.പി. സത്യന്, ഷറഫലി, സി.വി. പാപ്പച്ചന് എന്നിവരോടൊപ്പം കളിച്ചത് ഇപ്പോഴും എന്റെ വിലപ്പെട്ട ഓര്‍മ്മകളാണ്.
ഫുട്ബോളില്‍ യുവകളിക്കാര്‍ വരുന്നില്ല എന്നാണോ വിജയന് അര്‍ത്ഥമാക്കുന്നത്...?
എന്ന് ഞാന്‍ പറയില്ല. ക്രിക്കറ്റ് കാരണം ഫുട്ബോളിന് ഗ്ലാമര്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ഒട്ടേറെ യുവകളിക്കാര്‍ ഇപ്പോഴും ഉയര്‍ന്നുവരുന്നുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചെറുപ്പക്കാര്‍ ഫുട്ബോള്‍ രംഗത്തേക്ക് വരുന്നത് കേരളത്തില്‍ നിന്നാണ്. ഫുട്ബോളിന്റെ മെക്കയെന്നറിയപ്പെടുന്ന കൊല്‍ക്കത്തയില്‍ നിന്ന് ഇപ്പോള്‍ നാമമാത്രമായ ആള്‍ക്കാരേ ഉയര്‍ന്നുവരുന്നുള്ളൂ. ഒരുകാലത്ത് ദേശീയ ടീമിലെ 11 പേരോളം കൊല്‍ക്കത്തയില്‍ നിന്നായിരുന്നുവെന്ന് ഓര്‍ക്കണം.
വിജയന് ഇതിനകം രണ്ടു സിനിമയില്‍ അഭിനയിച്ചുകഴിഞ്ഞല്ലോ. ഫുട്ബോളില്‍ നിന്നുള്ള വിടപറച്ചിലാണോ ഇത്...?
ഒരിക്കലുമല്ല. എന്റെ അന്നം ഫുട്ബോളാണ്. ഞാന്‍ സിനിമയിലെത്താന്‍ കാരണവും ഫുട്ബോളാണ്. ആ ഫുട്ബോള്‍ വിട്ട് എനിക്കൊരു ജീവിതമില്ല.
2
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications