എലിപ്പനിക്കെതിരെ കുരിശുയുദ്ധവുമായി കേശവദേവിന്റെ മകന്
പല ദിവസങ്ങളിലും ആശുപത്രിയില്‍ നിന്ന് സ്കൂളിലേക്ക് പോയിരുന്ന ജ്യോതിദേവിന്റെ മനസില്‍ ആശുപത്രിയുടെയും രോഗികളുടെയും ലോകം മായാത്ത ദൈന്യചിത്രമായി പതിഞ്ഞിരുന്നു. ആതുരസേവനം അന്നേ ജീവിതലക്ഷ്യമാക്കി മനസില്‍ കുറിച്ചിട്ടിരുന്ന ഡോ. ജ്യോതിദേവ് ഇന്ന് എലിപ്പനിയ്ക്കെതിരായ കുരിശുയുദ്ധത്തിലാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജനറല്‍ മെഡിസിന് വിഭാഗത്തില്‍ അസിസ്റന്റ് പ്രൊഫസറായ ജ്യോതിദേവ് കേരളത്തില്‍ എലിപ്പനി വ്യാപകമായി കാണുന്നതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് ഇന്നത്തെ ചികിത്സാ രീതിയും മാലിന്യങ്ങള്‍ വേണ്ടവണ്ണം നീക്കം ചെയ്യുന്നതില്‍ കാണിക്കുന്ന അലംഭാവവും ആണെന്നാണ്. മലയാളം ഇന്ത്യാഇന്‍ഫോ ജ്യോതിദേവുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്:
എലിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങള്‍ തിരിച്ചുവരാന്‍ കാരണമെന്താണ്?
രോഗിയെ മറന്ന് അവയവങ്ങളെ ചികിത്സിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റിയുടെ പുറകെ പോയതാണ് ഈ രോഗങ്ങള്‍ തിരിച്ചുവരാന്‍ കാരണം. പ്രാഥമിക ആരോഗ്യരംഗത്തെ അവഗണിക്കുന്നതും ശുചിത്വമില്ലായ്മയും എല്ലാ വര്‍ഷവും എലിപ്പനി കേരളത്തില്‍ പടരുന്നതിന് കാരണമാവുന്നു.
നമുക്ക് ചുറ്റും മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. സ്വന്തം കാര്യം നോക്കുക എന്നല്ലാതെ ചുറ്റുപാടുകള്‍ ആരും ശ്രദ്ധിക്കാറില്ല. വന്‍കിട ഹോട്ടലുകളുടെയും ആശുപത്രികളുടെയും പുറകുവശം ആര്‍ക്കും എത്തിനോക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ്. മഴ പെയ്യുമ്പോള്‍ മാലിന്യങ്ങളിലെ രോഗാണുക്കള്‍ പടരും. മാലിന്യങ്ങളില്‍ 48 മണിക്കൂര്‍ വരെ ജീവനോടെയിരിക്കാന്‍ രോഗാണുവിന് കഴിയും.
എന്തൊക്കെയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍?
ശരീരവേദനയും പനിയുമാണ് എലിപ്പനിയുടെ പ്രധാന ലക്ഷണം. തുടയുടെ ഭാഗത്ത് നന്നായി വേദനയുണ്ടാകും. കാല് കഴയ്ക്കുന്നതായി തോന്നും. കണ്ണില്‍ ചുവപ്പ് കലര്‍ന്ന മഞ്ഞനിറം പ്രത്യക്ഷപ്പെടും. ഇതിനെ ചില ഡോക്ടര്‍മാര്‍ മഞ്ഞപ്പിത്തമായി തെറ്റിദ്ധരിച്ച് ചികിത്സ നടത്തുമ്പോഴാണ് അപകടം സംഭവിക്കുന്നത്.
എലിപ്പനിക്ക് നല്‍കേണ്ട മരുന്നെന്താണ്?
എലിപ്പനിക്ക് പെനിസിലിന് എന്ന ആന്റിബയോട്ടിക്ക് ആണ് നല്‍കേണ്ടത്. ഒരു പ്രദേശത്ത് എലിപ്പനി കണ്ടെത്തിക്കഴിഞ്ഞാല്‍ അവിടെയുള്ളവര്‍ക്ക് ഡോക്സിസൈക്ലിന്‍ നല്കിയാല് പ്രതിരോധമാവും.
സാധാരണ എലിപ്പനി വൃക്കകളെയോ ഹൃദയത്തെയോ തലച്ചോറിനെയോ ബാധിക്കുമ്പോഴാണ് അത് വീല്‍സ് സിന്‍ഡ്രോം എന്നറിയപ്പെടുന്നതെന്ന് ജ്യോതിദേവ് ചൂണ്ടിക്കാട്ടി. അമേരിക്കയില്‍ പോലും വര്‍ഷം തോറും എലിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
മലേറിയയുടെ ശക്തമായ തിരിച്ചുവരവിന് കാരണമായതെന്താണ്?
കൊതുകുനിവാരണത്തില്‍ നമ്മള് കാട്ടിയ അനാസ്ഥ തന്നെ. നിരവധി മലേറിയ കേസുകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മാത്രം വരുന്നുണ്ട്. പക്ഷേ ജനങ്ങളില്‍ ഭീതിയുളവാക്കേണ്ട എന്ന് കരുതി പുറത്തു പറയാറില്ലെന്ന് മാത്രം.
വാര്‍ധക്യകാലത്ത് യാതനയനുഭവിക്കേണ്ടിവരുന്ന രോഗികളെ ശുശ്രൂഷിക്കാന്‍ ഡോ. ജ്യോതിദേവ് ഏതു തിരക്കിലും സമയം കണ്ടെത്തുന്നു. യാത്രയിലായിരിക്കുമ്പോള്‍ പോലും ബന്ധുക്കള്‍ പോലും കൈയൊഴിഞ്ഞ വൃദ്ധജനങ്ങളുടെ ഫോണ്‍ കോളുകള്‍ ഡോ. ജ്യോതിദേവിനെ തേടിയെത്തുന്നു.
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും ഡോക്ടര്‍മാര്‍ക്കും വളരെയേറെ ഉപകാരപ്രദമായ ജ്യോതിദേവ്.കോം(http://www.jothydev.com/) എന്ന വൈബ്സൈറ്റും ജ്യോതിദേവ് നടത്തുന്നുണ്ട്. ആയിരക്കണക്കിന് രൂപ വില വരുന്ന പ്രശസ്തമായ മെഡിക്കല്‍ ജേണലുകളിലെ സുപ്രധാന ലേഖനങ്ങളെല്ലാം ഈ സൈറ്റിലൂടെ ലഭ്യമാണ്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications