കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനുള്ള വീടുകളിലേക്ക് മടങ്ങാം...

  • By Staff
Google Oneindia Malayalam News

എന്താണ് വാസ്തു?

വസ്തുവില്‍ എന്തുണ്ടാക്കിയാലും അതിനെ വാസ്തു എന്നു പറയാം. അത് ശില്പശാസ്ത്രത്തിന്റെ ഭാഗമാണ്. കെട്ടിടനിര്‍മ്മാണത്തിനുള്ള സാങ്കേതികതയാണ് വാസ്തുവിദ്യ. അതിനെപ്പറ്റിയുള്ള അറിവാണ് വാസ്തുശാസ്ത്രം.

വീടിനെക്കുറിച്ചുള്ള വാസ്തുസങ്കല്പം എന്താണ് ?

വീട് സുഖവാസഭവനമാണ്. മനുഷ്യന് ഭൂമിയില്‍ സുഖമായി ജീവിക്കാനുള്ള ഇടമാണ്. ഭവനം ഒരു പുരുഷനാണ്. അതിന് ശ്വാസം പുറത്തുവിടാനും അകത്തേക്കെടുക്കാനും കഴിയണം. പക്ഷെ ഇന്ന് പണിയുന്ന വീടുകള്‍ക്ക് പലതിനും മൂക്കില്ല. അതിന് പുറത്തുനിന്നും പ്രാണവായുവെടുക്കാന്‍ കഴിയുന്നില്ല. പുറത്തേക്ക് ദുഷിച്ച വായു വിടാനും കഴിയുന്നില്ല.

കേരളത്തിലും ഇന്ത്യയിലും ഇപ്പോള്‍ വാസ്തുവിന് ആവശ്യക്കാര്‍ ഏറുകയാണല്ലോ?

പുതിയ രീതിയുപയോഗിച്ച് പണിതുയര്‍ത്തിയ വീടുകളില്‍ വെളിച്ചം കൂട്ടിയിട്ടും കാറ്റ് കുറച്ചിട്ടും സുഖവാസഭവനം എന്ന സങ്കല്പം തന്നെ നഷ്ടപ്പെട്ടു. അത് അവന്റെ ഉറക്കത്തെ ബാധിച്ചു. ഉറക്കം കുറഞ്ഞതോടെ അവന്റെ ചിന്തകള്‍ക്ക് താളം തെറ്റി. അവന്റെ ജീവിതത്തിനുതന്നെ താളം തെറ്റാന്‍ തുടങ്ങി. ലക്ഷങ്ങള്‍ ചെലവാക്കി കെട്ടിപ്പൊക്കിയത് അവന്റെ മനസ്സമാധാനം കെടുത്താനേ ഉതകിയുള്ളൂ. ഇതോടെ ജനങ്ങള്‍ വീണ്ടും പഴയതിന്റെ മഹിമ കണ്ട് തിരിച്ചോടുകയാണ്. ഇവിടുത്തെ കാലാവസ്ഥയില്‍ കൂറ്റന്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ താങ്ങാന്‍ പറ്റാവുന്നതില്‍ കൂടുതലാണ്. പെയിന്റിനും പണിക്കാര്‍ക്കും എല്ലാം ചെലവേറി. പുതിയ ടെറസ് വീടുകള്‍ തുറന്ന വീടുകളാണ്. ഒരു മറയുമില്ലാത്തതിനാല്‍ വെയിലും മഴയും അതില്‍ മാറിമാറിയേല്ക്കുമ്പോള്‍ പെയിന്റുകള്‍ മങ്ങുന്നു. ഇങ്ങിനെ പലകാരണങ്ങളാല്‍ ആളുകള്‍ പഴയ സാങ്കേതിക വിദ്യകള്‍ തേടിത്തുടങ്ങി. ഗൃഹനിര്‍മ്മാണരംഗത്തു മാത്രമല്ല, ചികിത്സാ രംഗം, യോഗ, പരമ്പരാഗത ഭക്ഷണരീതി, ആയുര്‍വേദം....നാനാരംഗത്തും പഴമയിലേക്ക് ധൃതിപിടിച്ച ഒരു മടക്കം കാണാം.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X