ജീവനുള്ള വീടുകളിലേക്ക് മടങ്ങാം...
എന്തുകൊണ്ടാണ് ഈ സിമന്റ് വീടുകള്‍ കേരളത്തിന് ചേര്‍ന്നതല്ലെന്ന് പറയുന്നത്?
കേരളത്തിന്റെ കാലാവസ്ഥ പെട്ടെന്ന് മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ഇവിടെ മഴ പെയ്യുമ്പോള്‍ വെയിലുദിക്കും. വെയിലുദിക്കുമ്പോള്‍ തന്നെ മഴപെയ്യും. ഇങ്ങിനെ വരുമ്പോള്‍ വാര്‍ത്ത സ്ലാബുകള്വളയും. മേല്‍ക്കൂര വളയും. മഴപെയ്യുന്നതിനിടയില് വെയില്വന്നാല് വാര്‍പ്പിന്റെ മുകള്ഭാഗം തണുക്കും താഴെ ഭാഗത്ത് ചൂടുനില്ക്കുകയും ചെയ്യും. ഇതോടെ മേല്‍ക്കൂര മുകളിലേക്ക് വളയും. മറിച്ചായാല്‍ മേല്‍ക്കൂര ഉള്ളിലോട്ട് വളയും. ഈ പ്രക്രിയ കുറച്ചുകൊല്ലങ്ങള്‍ തുടര്‍ന്നാല്‍ വീടിന് ചോര്‍ന്നൊലിക്കാന്‍ തുടങ്ങും. ഇതിന് പരിഹാരമില്ല.
ഇത്തരം വീടുകള്‍ക്ക് ദീര്‍ഘകാലം ആയുസ്സില്ലെന്നാണോ?
ഇപ്പോഴത്തെ ടെറസ്സ് വീടുകളെല്ലാം അടുത്ത 25 വര്‍ഷത്തിനുള്ളില്‍ എല്ലാ വീടുകളും ചോര്‍ന്നൊലിക്കും. തേയ്മാനം വന്ന്, കമ്പി നശിച്ച് തകരും. പഴയ വീടുകള്‍ മാത്രമേ നിലനില്‍ക്കൂ.
ഇതിന് പരിഹാരമില്ലേ?
ഇതിന് ഒരൊറ്റ പരിഹാരമേയുള്ളൂ. ടെറസ്സ് വീടുകളാണെങ്കില്‍ മേല്‍ക്കൂര ചരിച്ച് വാര്‍ക്കുകയും വാര്‍പ്പിനു മുകളില്‍ മണ്ണോട് മേയുകയും വേണം. പിന്നെ ഇപ്പോഴത്തെ വീടുകള്‍ക്ക് വലിയ ജനലുകളാണ്. ആരും കൊതുകകളെയും കള്ളന്മാരെയും പൊടിയും പേടിച്ച് ജനലുകള്‍ തുറക്കാറില്ല. സൂര്യപ്രകാശം ഈ ജനലുകളില്‍ വീണാല്‍ പ്രകാശോര്‍ജ്ജം വീടിനുള്ളില്‍ കടക്കുന്നു. അതോടെ വീടിനുള്ളില്‍ ചൂടുകൂടുകയായി. ഈ പ്രകാശോര്ജ്ജത്തിന് പുറത്തുകടക്കാന്‍ വഴിയുമില്ല. ഇതിനൊരു പോംവഴി ചില്ലുകളില്‍ ഗ്ലാസ് ഫിലിം ഒട്ടിക്കുക എന്നതും കട്ടിയുള്ള ജനല്‍ കര്‍ട്ടനുകള്‍ ഇടുക എന്നതുമാണ്. അന്തരീക്ഷ മര്‍ദ്ദവും വീടനകത്തെ മര്‍ദ്ദവും തുല്ല്യമായിരിക്കണം. ഇതിന്റെ ഭാഗമായി പഴയ വാസ്തുവനുസരിച്ച് ചുമരുകളില്‍ അവിടവിടെ ദ്വാരങ്ങള്‍ ഇടുന്ന പതിവുണ്ടായിരുന്നു. ഇതിനെ സൂത്രവിന്യാസം എന്നാണ് വിളിച്ചിരുന്നത്. ഇന്ന് സൂത്രവിന്യാസങ്ങളില്ല. ചുമരിന്റെ ഏറ്റവും മുകളിലായി വെറും എയര്‍ഹോളുകള്‍ മാത്രമേയുള്ളൂ.
ആധുനിക വാസ്തുവിദ്യയ്ക്ക് എവിടെയാണ് തകരാറ് ?
ആധുനിക വാസ്തുവിദ്യയുടെ ഉത്ഭവം പാശ്ചാത്യരാജ്യങ്ങളിലാണ്. 15 ഡിഗ്രിക്ക് താഴെ മാത്രം അന്തരീക്ഷോഷ്മാവുള്ള പാശ്ചാത്യരാജ്യങ്ങളില്‍ രൂപപ്പെട്ടത് അവരുടെ രാജ്യത്തിന് ചേര്‍ന്ന വാസ്തുശാസ്ത്രമാണ്. അവരുടെ സൗന്ദര്യബോധം, താല്പര്യം, പരിസ്ഥിതിയുടെ പശ്ചാത്തലം, നിര്‍മ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കള്‍ എല്ലാം വ്യത്യസ്തമാണ്. അവരുടെ രാജ്യത്തിന് തികച്ചു ം അനുയോജ്യമായതാണ് അവരുടെ വാസ്തുവിദ്യ.
എന്നാല്‍ കേരളത്തില്‍ സ്ഥിതി വളരെ വ്യത്യസ്തമാണ്. ഇവിടെ ചൂടു കൂടുതലാണ്. ഈര്‍പ്പം കൂടുതലാണ്. പ്രകൃതി, നിര്‍മ്മാണവസ്തുക്കള്‍, മണ്‍സൂണ്‍ എല്ലാം തികച്ചും വ്യത്യസ്തമാണ്. പാശ്ചാത്യരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത നിര്‍മ്മാണരീതിയെ കണ്ണടച്ച് അനുകരിക്കുന്നതിന് പകരം, നമ്മുടെ കാലാവസ്ഥയ്ക്ക് യോജിച്ച നിര്‍മ്മിതി ഇവിടെ വികസിപ്പിച്ചെടുക്കണം.
2
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications