കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോര്‍ക്ക പ്രവര്‍ത്തനം കാര്യക്ഷമമാക്കും: ഹസന്‍

  • By Staff
Google Oneindia Malayalam News

ഏതൊക്കെ മേഖലകളിലായിരിക്കും പ്രവാസി നിക്ഷേപം ആകര്‍ഷിക്കുക?

വിനോദസഞ്ചാരം, വിവരസാങ്കേതികവിദ്യ, വൈദ്യുതി, വിദ്യാഭ്യാസം, ജൈവസാങ്കേതികവിദ്യ തുടങ്ങി വികസനത്തിന് സാധ്യതയുള്ള എല്ലാ മേഖലകളിലും പ്രവാസി മലയാളികളുടെ നിക്ഷേപം സര്‍ക്കാര്‍ പ്രയോജനപ്പെടുത്തും.

മുമ്പ് നിക്ഷേപം നടത്തി കയ്പ്പേറിയ അനുഭവങ്ങളുണ്ടായ പ്രവാസികള്‍ ഇനി അതിന് തുനിയുമോ ?

സംശയങ്ങളും ആശങ്കകളും ഇല്ലാതാക്കാന്‍ കൂടിയാണ് പ്രവാസിസംഗമം സര്‍ക്കാര്‍ വിളിച്ചു കൂട്ട ിയിട്ട ുള്ളത്. ഇപ്പോള്‍ തന്നെ മെഡിക്കല്‍ കോളേജുകളും ടൂറിസ്റ് റിസോര്‍ട്ടുകളും പണിയാന്‍ പ്രവാസികള്‍ മുന്നോട്ട ് വന്നിട്ടുണ്ട്. നോര്‍ക്കയുടെ പേരില്‍ തുടങ്ങുന്ന കോളേജിന് നിക്ഷേപം നടത്താമെന്ന നിര്‍ദേശവും ചില പ്രവാസി നിക്ഷേപകര്‍ മുന്നോട്ട ് വച്ചിട്ടുണ്ട്.

പ്രവാസിസംഗമം വെറുമൊരു സര്‍ക്കാര്‍ ചടങ്ങായി മാറ്റാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. വിനോദസഞ്ചാരം തുടങ്ങിയ ആറ് പ്രധാന വകുപ്പുകളുടെ സെക്രട്ട റിമാര്‍ക്കാണ് ഈ മേഖലകളിലെ നിക്ഷേപം ഏകോപിപ്പിക്കുന്നതിന്റെ ചുമതല. ജിജി തോംസണായിരിക്കും നോഡല്‍ ഓഫീസര്‍. വ്യവസായങ്ങള്‍ക്കും മറ്റുമായി നിക്ഷേപം നടത്തുമ്പോള്‍ സര്‍ക്കാരിന് മേല്‍നോട്ട ത്തിന്റെ ചുമതല മാത്രമായിരിക്കും. ചുവപ്പുനാടയുടെ കുരുക്കുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുന്നു.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X