മന്ത്രിയെയും കൂട്ടി ചന്ദ്രമോഹന് വന്നിരുന്നു: ജോമോന്
കോട്ടയത്തുള്ള ജോമോനുമായി ഫോണിലൂടെ നടത്തിയ അഭിമുഖത്തില്‍ നിന്ന്:
ചന്ദ്രമോഹന്റെ ആരോപണങ്ങള്‍ നിഷേധിക്കുന്നുണ്ടോ?
ആരാണ് ഈ ചന്ദ്രമോഹന്? എനിക്ക് പറയാനുള്ളത് മന്ത്രി സൂപ്പിയോടാണ്. മന്ത്രിക്കെതിരെയാണ് ഞാന്‍ ആരോപണം ഉന്നയിച്ചത്. അതിനെ മന്ത്രി ചോദ്യം ചെയ്യുമ്പോള്‍ ഞാന്‍ മന്ത്രിക്ക് മറുപടി നല്‍കാം. ഇക്കാര്യത്തില്‍ ചന്ദ്രമോഹന് എന്താണ് കച്ചവടം? മന്ത്രി കാശ് നല്‍കാമെന്ന് ഞാന്‍ വെളിപ്പെടുത്തിയ അഭിമുഖത്തില്‍ ഒരിടത്തും ഞാന്‍ ചന്ദ്രമോഹന്റെ പേര് പറഞ്ഞിട്ടില്ല.
പക്ഷേ ഒരു പത്രപ്രവര്ത്തകന് ഇടനിലക്കാരനായി എന്ന് താങ്കള്‍ പറഞ്ഞിരുന്നല്ലോ?
അതെ. അത് ഒരു പത്രപ്രവര്ത്തകന് എന്ന് മാത്രമായിരുന്നു. ചന്ദ്രമോഹന് എന്ന് ഒരിടത്തും പറഞ്ഞില്ല. ഇയാളുടെ കച്ചവടം പുറത്താവും എന്നായപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ആ പത്രപ്രവര്ത്തകന് ആരാണെന്ന് ഞാന്‍ കോടതിയില്‍ പറഞ്ഞുകൊള്ളാം.
താങ്കള്‍ പണം ചോദിച്ചതായുള്ള സംഭാഷണം അതേപടി കാസറ്റില്‍ പകര്‍ത്തിയത് ചന്ദ്രമോഹന് വാര്‍ത്താലേഖകര്‍ക്ക് നല്കിയതോ?
അത് പുതിയ കാര്യമൊന്നുമല്ല. ഞാന്‍ നല്കിയ അഭിമുഖത്തില്‍ അത് ഞാന്‍ പ്രത്യേകം പറഞ്ഞിരുന്നു. ഇത് സംബന്ധിച്ചുള്ള എന്റെ സംഭാഷണം കാസറ്റില്‍ പകര്‍ത്തിയിരുന്നു എന്ന്. അത് പുറത്തുവന്നാല്‍ എനിക്കെന്താണ് നഷ്ടം? ഇതൊക്കെ മറ്റുള്ളവരോട് ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. കോടതിക്ക് മുമ്പാകെ എല്ലാം ഞാന്‍ വ്യക്തമാക്കും.
മന്ത്രി പണം നല്‍കാമെന്ന് പറഞ്ഞത് ലോകായുക്തയില്‍ ജോമോന് പറഞ്ഞില്ല എന്ന ആരോപണത്തെ കുറിച്ച്..?
ഇക്കാര്യം മനുഷ്യാവകാശ കമ്മീഷനംഗം പരീതുപിള്ളയോടും ലോകായുക്തയിലും ഞാന്‍ പറഞ്ഞിട്ടുണ്ട്. ലോകായുക്തയില്‍ പറഞ്ഞിട്ടില്ല എന്ന വാദം അടിസ്ഥാനരഹിതമാണ്. വാദം തീര്‍ന്നിട്ടില്ലല്ലോ.
അപ്പോള്‍ എന്താണ് ഇതില്‍ ചന്ദ്രമോഹന്റെ റോള്‍?
അതാണ് എനിക്കും ചോദിക്കാനുള്ളത്. ചന്ദ്രമോഹന് ആത്മാര്‍ത്ഥതയുള്ള മാധ്യമപ്രവര്ത്തകന് എന്നവകാശപ്പെടുന്നു. ഏത് മാധ്യമത്തിലാണ് ഇയാള്‍ ജോലി ചെയ്യുന്നത് എന്ന് വ്യക്തമാക്കാമോ? ഒരു മാധ്യമവുമായും യാതൊരു ബന്ധവുമില്ലാത്ത ഇദ്ദേഹം ഒരു മന്ത്രിയുമായി ഇത്രയും അടുത്ത്
ഇടപഴകുന്നതിന്റെ പിന്നിലെന്താണ്?
താനുമായി ബന്ധപ്പെട്ട ഇന്ത്യാവിഷന് ടെലിവിഷന്‍ ചാനലില്‍ ജോലി നോക്കുന്നയാളല്ല ചന്ദ്രമോഹന് എന്ന് മന്ത്രി മുനീര്‍ വ്യക്തമാക്കിക്കഴിഞ്ഞു. മുനീര്‍ ഇയാളെ തള്ളിപ്പറയുകയായിരുന്നു. അതുകൊണ്ട് തന്നെ ഇയാള്‍ക്ക് മറുപടി നല്കാന് ഞാനില്ല. വിദ്യാഭ്യാസമന്ത്രി നിഷേധിക്കട്ടെ അയാള്‍ കാശ് തരാം എന്ന് പറഞ്ഞിട്ടില്ലെന്ന്. ഞാനപ്പോള്‍ മറുപടി നല്‍കാം.
മന്ത്രിക്കെതിരെ കേസ് കൊടുത്തപ്പോള്‍ ഭീഷണി വല്ലതും ഉണ്ടായിരുന്നോ?
ഞാനെല്ലാം വെളിപ്പെടുത്തിക്കഴിഞ്ഞു. ഇനിയെന്ത് ഭീഷണിയുണ്ടായാലും എനിക്കൊന്നുമില്ല. ഇത്ര നാള് ജീവിച്ചുകൊള്ളാം എന്നാര്‍ക്കും ഉറപ്പ് കൊടുത്തിട്ടല്ല ഞാന്‍ ഇതിനൊക്കെ ഇറങ്ങിയത്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ പണി. അഭയാ കേസ് നോക്കുന്നവര്‍ക്കറിയാം ആരാണ് ജോമോന് എന്ന്.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications