കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിയെയും കൂട്ടി ചന്ദ്രമോഹന്‍ വന്നിരുന്നു: ജോമോന്‍

  • By Super
Google Oneindia Malayalam News

കോട്ടയത്തുള്ള ജോമോനുമായി ഫോണിലൂടെ നടത്തിയ അഭിമുഖത്തില്‍ നിന്ന്:

ചന്ദ്രമോഹന്റെ ആരോപണങ്ങള്‍ നിഷേധിക്കുന്നുണ്ടോ?

ആരാണ് ഈ ചന്ദ്രമോഹന്‍? എനിക്ക് പറയാനുള്ളത് മന്ത്രി സൂപ്പിയോടാണ്. മന്ത്രിക്കെതിരെയാണ് ഞാന്‍ ആരോപണം ഉന്നയിച്ചത്. അതിനെ മന്ത്രി ചോദ്യം ചെയ്യുമ്പോള്‍ ഞാന്‍ മന്ത്രിക്ക് മറുപടി നല്‍കാം. ഇക്കാര്യത്തില്‍ ചന്ദ്രമോഹന് എന്താണ് കച്ചവടം? മന്ത്രി കാശ് നല്‍കാമെന്ന് ഞാന്‍ വെളിപ്പെടുത്തിയ അഭിമുഖത്തില്‍ ഒരിടത്തും ഞാന്‍ ചന്ദ്രമോഹന്റെ പേര് പറഞ്ഞിട്ടില്ല.

പക്ഷേ ഒരു പത്രപ്രവര്‍ത്തകന്‍ ഇടനിലക്കാരനായി എന്ന് താങ്കള്‍ പറഞ്ഞിരുന്നല്ലോ?

അതെ. അത് ഒരു പത്രപ്രവര്‍ത്തകന്‍ എന്ന് മാത്രമായിരുന്നു. ചന്ദ്രമോഹന്‍ എന്ന് ഒരിടത്തും പറഞ്ഞില്ല. ഇയാളുടെ കച്ചവടം പുറത്താവും എന്നായപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ആ പത്രപ്രവര്‍ത്തകന്‍ ആരാണെന്ന് ഞാന്‍ കോടതിയില്‍ പറഞ്ഞുകൊള്ളാം.

താങ്കള്‍ പണം ചോദിച്ചതായുള്ള സംഭാഷണം അതേപടി കാസറ്റില്‍ പകര്‍ത്തിയത് ചന്ദ്രമോഹന്‍ വാര്‍ത്താലേഖകര്‍ക്ക് നല്‍കിയതോ?

അത് പുതിയ കാര്യമൊന്നുമല്ല. ഞാന്‍ നല്‍കിയ അഭിമുഖത്തില്‍ അത് ഞാന്‍ പ്രത്യേകം പറഞ്ഞിരുന്നു. ഇത് സംബന്ധിച്ചുള്ള എന്റെ സംഭാഷണം കാസറ്റില്‍ പകര്‍ത്തിയിരുന്നു എന്ന്. അത് പുറത്തുവന്നാല്‍ എനിക്കെന്താണ് നഷ്ടം? ഇതൊക്കെ മറ്റുള്ളവരോട് ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. കോടതിക്ക് മുമ്പാകെ എല്ലാം ഞാന്‍ വ്യക്തമാക്കും.

മന്ത്രി പണം നല്‍കാമെന്ന് പറഞ്ഞത് ലോകായുക്തയില്‍ ജോമോന്‍ പറഞ്ഞില്ല എന്ന ആരോപണത്തെ കുറിച്ച്..?

ഇക്കാര്യം മനുഷ്യാവകാശ കമ്മീഷനംഗം പരീതുപിള്ളയോടും ലോകായുക്തയിലും ഞാന്‍ പറഞ്ഞിട്ടുണ്ട്. ലോകായുക്തയില്‍ പറഞ്ഞിട്ടില്ല എന്ന വാദം അടിസ്ഥാനരഹിതമാണ്. വാദം തീര്‍ന്നിട്ടില്ലല്ലോ.

അപ്പോള്‍ എന്താണ് ഇതില്‍ ചന്ദ്രമോഹന്റെ റോള്‍?

അതാണ് എനിക്കും ചോദിക്കാനുള്ളത്. ചന്ദ്രമോഹന്‍ ആത്മാര്‍ത്ഥതയുള്ള മാധ്യമപ്രവര്‍ത്തകന്‍ എന്നവകാശപ്പെടുന്നു. ഏത് മാധ്യമത്തിലാണ് ഇയാള്‍ ജോലി ചെയ്യുന്നത് എന്ന് വ്യക്തമാക്കാമോ? ഒരു മാധ്യമവുമായും യാതൊരു ബന്ധവുമില്ലാത്ത ഇദ്ദേഹം ഒരു മന്ത്രിയുമായി ഇത്രയും അടുത്ത്

ഇടപഴകുന്നതിന്റെ പിന്നിലെന്താണ്?

താനുമായി ബന്ധപ്പെട്ട ഇന്ത്യാവിഷന്‍ ടെലിവിഷന്‍ ചാനലില്‍ ജോലി നോക്കുന്നയാളല്ല ചന്ദ്രമോഹന്‍ എന്ന് മന്ത്രി മുനീര്‍ വ്യക്തമാക്കിക്കഴിഞ്ഞു. മുനീര്‍ ഇയാളെ തള്ളിപ്പറയുകയായിരുന്നു. അതുകൊണ്ട് തന്നെ ഇയാള്‍ക്ക് മറുപടി നല്‍കാന്‍ ഞാനില്ല. വിദ്യാഭ്യാസമന്ത്രി നിഷേധിക്കട്ടെ അയാള്‍ കാശ് തരാം എന്ന് പറഞ്ഞിട്ടില്ലെന്ന്. ഞാനപ്പോള്‍ മറുപടി നല്‍കാം.

മന്ത്രിക്കെതിരെ കേസ് കൊടുത്തപ്പോള്‍ ഭീഷണി വല്ലതും ഉണ്ടായിരുന്നോ?

ഞാനെല്ലാം വെളിപ്പെടുത്തിക്കഴിഞ്ഞു. ഇനിയെന്ത് ഭീഷണിയുണ്ടായാലും എനിക്കൊന്നുമില്ല. ഇത്ര നാള്‍ ജീവിച്ചുകൊള്ളാം എന്നാര്‍ക്കും ഉറപ്പ് കൊടുത്തിട്ടല്ല ഞാന്‍ ഇതിനൊക്കെ ഇറങ്ങിയത്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ പണി. അഭയാ കേസ് നോക്കുന്നവര്‍ക്കറിയാം ആരാണ് ജോമോന്‍ എന്ന്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X