കമ്പ്യൂട്ടറിലേക്ക് ഇംഗ്ലീഷുകൊണ്ടൊരു പാലം...
പ്രാഥമിക വിദ്യാഭ്യാസം പല പ്രശ്നങ്ങളെ നേരിടുന്നുണ്ട്. പോഷകാഹാരക്കുറവ്, ഗ്രാമജീവിതത്തിലെ പ്രശ്നങ്ങള്‍, അവസരങ്ങളും വിദ്യാഭ്യാസ ചെലവുമായുളള പൊരുത്തമില്ലായ്മ എന്നിവ പ്രധാനമാണ്. എന്നാല്‍ ഇവ ഭാഷാ പഠനത്തെ നേരിട്ടു ബാധിക്കുമെന്ന് കരുതാന്‍ വയ്യ. ഭാഷ പഠിക്കുന്നത് ഒരു കഴിവാണ്. ഇ - പഠനത്തില്‍ നിന്നും സാധാരണക്കാരെ അകറ്റുന്നത് ചെലവും സമര്‍ത്ഥമായ സംഘാടനത്തിന്റെ അഭാവവുമാണ്.
അങ്ങനെയാണെങ്കില്‍ കൃഷിക്കാരടക്കമുളളവരിലേയ്ക്ക് എങ്ങനെയാണ് ഈ പരിപാടി നടപ്പാക്കാനാവുക?
ചെലവ്, സംഘാടനം എന്നീ കടമ്പകള്‍ കടന്നാല്‍ പിന്നെയെല്ലാം എളുപ്പമാകും. ന്യായമായ ഫീസാണ് ഞങ്ങള്‍ ചുമത്തുന്നത്. പഠിതാക്കള്‍ക്ക് ചെറിയ ലോണുകള്‍ അനുവദിക്കുന്നതിന് ബാങ്കുകളുമായി ധാരണയുണ്ടാക്കാനും ശ്രമിക്കുന്നുണ്ട്. ലോണ്‍ തിരിച്ചടയ്ക്കുമെന്ന് കമ്പനി ഉറപ്പാക്കും.
ഫ്രാഞ്ചൈസികളിലൂടെ രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ഇ- പഠനം എത്തിക്കും. ഇത് അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും. രാജ്യത്തിന്റെ എല്ലാ താലൂക്കുകളിലും ഫ്രാഞ്ചൈസികള്‍ സ്ഥാപിക്കും.
ഗ്രാമീണ മേഖലയിലെ ഐടി സാക്ഷാത്കാരം പൂര്‍ത്തീകരിക്കുക എന്ന നിങ്ങളുടെ ലക്ഷ്യത്തിലേയ്ക്ക് ഇനിയെത്ര ദൂരമുണ്ട്?
ഐടി ബോധം ജനങ്ങളിലുണ്ടാവുകയും അതിന്റെ പ്രാധാന്യം അവര്‍ മനസിലാക്കുകയും ചെയ്യുമ്പോള്‍ ഞങ്ങളുടെ ലക്ഷ്യത്തിനടുത്തെത്തി എന്നു കരുതാം.
1












Click it and Unblock the Notifications