കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്പ്യൂട്ടറിലേക്ക് ഇംഗ്ലീഷുകൊണ്ടൊരു പാലം...2

  • By Staff
Google Oneindia Malayalam News

ഫ്രാഞ്ചൈസികള്‍ സ്ഥാപിക്കുന്നതിലെ ലക്ഷ്യങ്ങള്‍?

പഠനത്തിനുളള ഫ്രാഞ്ചൈസികളുടെ എണ്ണം മാസം തോറും ഇരട്ടിയാക്കുക എന്നതാണ് ലക്ഷ്യം. കമ്പനി ലാഭവിഹിതം ഫ്രാഞ്ചൈസികളുമായി പങ്കുവയ്ക്കും.

കമ്പനി ലാഭത്തിലെത്തുന്നതു വരെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ മാത്രമായിരിക്കും ഫ്രാഞ്ചൈസികള്‍ അനുവദിക്കുക. കമ്പനി നേരിട്ടും സ്ഥാപനങ്ങള്‍ നടത്തും.

ചെലവു കുറഞ്ഞ പഠനപദ്ധതി, പഠിക്കുമ്പോള്‍ തന്നെ സമ്പാദിക്കുക, ഇവയെക്കുറിച്ച് വിശദീകരിക്കാമോ?

1,000 രൂപ മുതല്‍ ഒരു ലക്ഷം വരെ ചെലവു വരുന്ന ഐടി കോഴ്സുകള്‍ ഇപ്പോഴുണ്ട്. 1,000 രൂപയില്‍ താഴെയുളള കോഴ്സുകളാണ് ഞങ്ങള്‍ ആരംഭിക്കുന്നത്. ബാങ്കുകള്‍ ലോണ്‍ നല്‍കി സഹകരിക്കും.

പഠിക്കുമ്പോള്‍ തന്നെ സമ്പാദിക്കുക എന്നത് സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന പദ്ധതിയാണ്. നിലവിലോ ഭാവിയിലോ രണ്ടു കുട്ടികളെ സ്ഥാപനത്തിലേയ്ക്ക് ക്യാന്‍വാസ് ചെയ്യുന്നവര്‍ക്ക് അവരുടെ ഫീസ് തിരികെ നല്‍കുന്നു. വിജയകരമായി കോഴ്സു പൂര്‍ത്തിയാക്കുന്നവര്‍ക്ക് കമ്പനിയുടെ സാമ്പത്തിക സ്ഥിതിയ്ക്കനുസരിച്ച് സ്റൈപന്റ് നല്‍കുന്നു. ഈ സ്റൈപന്റ് അവരെ പുതിയ കോഴ്സുകള്‍ പഠിക്കുന്നതിന് സഹായിക്കുന്നു. അങ്ങനെ അവരുടെ ജോലി സാദ്ധ്യത വര്‍ദ്ധിക്കുന്നു.

കമ്പനിയുടെ ദീര്‍ഘകാല പദ്ധതികള്‍?

ഇ- പഠനം രാജ്യത്തിന്റെ ഇംഗ്ലീഷ് പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നു. യുക്തമായ സമയം വരുമ്പോള്‍ ഇ-പഠനകേന്ദ്രങ്ങള്‍ പുതിയ സാങ്കേതിക സ്ഥാപനങ്ങളാക്കി മാറ്റുകയും ചെയ്യും.

ഗ്രാമീണ മേഖലയിലും ചെറു പട്ടണങ്ങളിലും ഇവ പുതിയ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യും. പുതിയ സാങ്കേതിക വിദ്യ പരിചയിക്കാന്‍ അവസരമൊരുക്കുകയും ചെയ്യും.

പാസാകുന്നയുടനെ കുട്ടികള്‍ക്ക് ജോലി പ്രതീക്ഷിക്കാമോ?

ഞങ്ങള്‍ തൊഴില്‍ഉറപ്പു നല്‍കുന്നില്ല. ജോലിയ്ക്ക് പ്രാപ്തരാക്കും വിധം പരിശീലനം നല്‍കുക എന്നതാണ് ഞങ്ങളുടെ നയം. ജോലി ഉറപ്പു നല്‍കുക എന്നത് ഞങ്ങളുടെ നയമേയല്ല. ഈ മേഖലയിലെ ഏറ്റവും താഴ്ന്ന ജോലികളായ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അസിസ്റന്റ് തുടങ്ങിയവയ്ക്കു പോലും ഗ്രാമീണര്‍ കടന്നു വരാത്തതിനു കാരണം ഇംഗ്ലീഷിലും കമ്പ്യൂട്ടര്‍ പരിജ്ഞാനത്തിലുമുളള അജ്ഞതയാണ്.

ജോലി വാഗ്ദാനം ചെയ്യാത്ത കോഴ്സ് . അതിലൊരു വൈരുദ്ധ്യമില്ലേ..?

ഇല്ല. ഗ്രാമങ്ങളിലെ യുവാക്കള്‍ ജോലിക്കു ശ്രമിക്കാത്തതിനു കാരണം അവര്‍ക്ക് ഇംഗ്ലീഷില്‍ പരിജ്ഞാനമില്ലാത്തതു കൊണ്ടും കമ്പ്യൂട്ടര്‍ അറിയാത്തതിനാലുമാണ്. രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇപ്പോള്‍ ഇംഗ്ലീഷ് ഉപയോഗിക്കുന്നുണ്ട്. പ്രാദേശിക ഭാഷാസ്നേഹം മൂത്ത് ഇംഗ്ലീഷിനെ അകറ്റി നിര്‍ത്തിയതു മൂലം വിലയേറിയ 50 വര്‍ഷങ്ങളാണ് നാം നഷ്ടമാക്കിയത്.

എന്നാല്‍ ഇപ്പോള്‍ ഇംഗ്ലീഷിന്റെ പ്രാധാന്യമംഗീകരിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകുന്നുണ്ട്. പല സംസ്ഥാനങ്ങളും ഇംഗ്ലീഷ് ഒന്നാം ക്ലാസുമുതല്‍ പഠിപ്പിക്കുന്നു. കര്‍ണാടകത്തില്‍ മൂന്നാം ക്ലാസു മുതല്‍ ഇംഗ്ലീഷ് പഠനം ആരംഭിക്കുന്നു.

ദക്ഷിണേന്ത്യയിലെ ഇംഗ്ലീഷ് ഇന്‍സ്റിറ്റ്യൂട്ട് ഭാഷ പ്രചരിപ്പിക്കാന്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷേ വര്‍ത്തമാനകാലത്തില്‍ വലിയ വിടവ് നിലനില്‍ക്കുന്നു. പ്രാഥമികമായി ഇംഗ്ലീഷ് പഠിച്ചവരെയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X