ആംവേ വളരുന്നു, ബന്ധങ്ങളിലൂടെ...
ആംവേയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി, ഭാവിസ്വപ്്നങ്ങളെപ്പറ്റി വില്ല്യം പിക്നി മനസ്സ് തുറക്കുന്നു:
ആംവേ 1995ലാണല്ലോ ഇന്ത്യയിലേക്ക് വന്നത്. പക്ഷെ ഫലപ്രദമായി പ്രവര്‍ത്തിച്ചു തുടങ്ങിയത് 1998ലാണ്. മൂന്നുവര്‍ഷത്തെ നിശ്ശബ്ദമായ ഒരിടവേള. എന്തായിരുന്നു ഈ നിശ്ശബ്ദതയ്ക്ക് കാരണം?
ഇന്ത്യയെപ്പറ്റി പഠിക്കാനുള്ള ഇടവേളയായിരുന്നു ആ മൂന്നുവര്‍ഷം. ഉല്പാദനകേന്ദ്രം സ്ഥാപിക്കല്‍, സാങ്കേതികവിദ്യ കൈമാറല്‍, ഏതൊക്കെ ഉല്പന്നങ്ങള്‍ ഇന്ത്യയില്‍ ഇറക്കണമെന്ന് തീരുമാനിക്കല്‍ എന്നിവ ഈ കാലയളവില്‍ നടന്നു. ഇതിനേക്കാള്‍ വേഗതയില്‍ ഇക്കാര്യങ്ങളെല്ലാം ചെയ്യാമായിരുന്നു. പക്ഷെ അപ്പോള്‍ ഗുണനിലവാരത്തില്‍ കുറെയധികം ഒത്തുതീര്‍പ്പുകള്‍ നടത്തേണ്ടി വരുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഗുണനിലവാരം പ്രധാനപ്പെട്ട കാര്യമാണ്.
മാത്രമല്ല, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഞങ്ങള്‍ ഒരേ സമയം കടന്നുവരികയായിരുന്നു. അതിന് വേണ്ട സന്നാഹങ്ങളുടെ വലിപ്പമെത്രയാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ. ഇന്ത്യയിലേക്ക് കടന്നുവരുന്ന ഏതു വ്യവസായവും ചില സംസ്ഥാനങ്ങളില്‍ തുടങ്ങി പിന്നീട് വളരാറേയുള്ളൂ. എന്നാല്‍ ആംവേയുടെ കാര്യത്തില്‍ അങ്ങിനെ വേണ്ടായെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ആംവേയേക്കാള്‍ എത്രയോ വലിയ കമ്പനികള്‍ക്ക് ഇന്ത്യയില്‍ അടിപതറി. അവര്‍ ഒട്ടേറെ പ്രതീക്ഷകളുമായി വരുന്നു. പക്ഷെ വിപണിയെപ്പറ്റി പഠിക്കാന്‍ അവര്‍ സമയം കാണാറില്ല. പുസ്തകങ്ങള്‍ വായിച്ച് മാത്രം ഇന്ത്യയിലെ വിപണിയെപ്പറ്റി മനസ്സിലാക്കാന്‍ കഴിയില്ല. പണം ചെലവഴിച്ചതുകൊണ്ടുമാത്രമായില്ല. വിപണിയുമായി ഇടപഴകി, പഠിച്ച്, വിപണിക്കൊത്ത് മാറാന്‍ നിങ്ങള്‍ക്ക് കഴിയണം. ആംവേ ഇന്ത്യയില്‍ അതാണ് ചെയ്തത്.
സാധാരണരീതിയിലുള്ള വില്പനയും ആംവേ നടപ്പാക്കിയ ഡയറക്ട് സെല്ലിംഗും(നേരിട്ടുള്ള വില്പന)തമ്മിലുള്ള വ്യത്യാസമെന്താണ്?
ആംവേയുടെ വില്പനയെ ബന്ധങ്ങളിലൂടെയുള്ള വില്പന എന്ന് മാത്രം പറഞ്ഞ് ചുരുക്കുന്നതില്‍ അര്‍ത്ഥമില്ല. നിങ്ങള്‍ക്ക് നേരിട്ടറിയാവുന്ന ഒരാളാണ് നിങ്ങള്‍ക്ക് ഒരു സാധനം വില്ക്കുന്നത് എന്നതാണ് ആംവേ വില്പനയുടെ അടിസ്ഥാനം. നിങ്ങള്‍ക്ക് ആംവേ ഉല്പന്നങ്ങള്‍ വില്ക്കുന്നയാള്‍ നിങ്ങളുടെ സുഹൃത്തോ, ബന്ധുവോ, സഹപ്രവര്‍ത്തകനോ ആയിരിക്കും. നിങ്ങളുമായി വിശ്വാസം പങ്കുവയ്ക്കുന്ന ഒരാളെന്നര്‍ത്ഥം. ആ വില്പനയ്ക്ക് പിന്നില്‍ ഒരു പാട് വൈകാരികബന്ധങ്ങളും ഉള്‍പ്പെടുന്നുണ്ട്.
വീടുവീടാന്തരം കയറിയുള്ള വില്പനയെയും മറ്റും ആണ് ഡയറക്ട് സെല്ലിംഗ് എന്ന് നേരത്തെ വിളിച്ചിരുന്നത്. എന്നാല്‍ ആംവേ അവതരിപ്പിച്ച ഡയറക്ട് സെല്ലിംഗ് പുതിയൊരു വില്പനരീതിയെയാണ് കൊണ്ടുവന്നത്. അതായത്, ആംവേ വില്പനയ്ക്കൊപ്പം വ്യക്തിബന്ധങ്ങളെയും കെട്ടിപ്പൊക്കുന്നു.
1












Click it and Unblock the Notifications