കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആംവേ വളരുന്നു, ബന്ധങ്ങളിലൂടെ...2

  • By Staff
Google Oneindia Malayalam News

ഒരു കാര്യം ഉറപ്പ്. ഞങ്ങള്‍ ഒരിക്കലും ഉല്പന്നങ്ങള്‍ വില്പനസ്റോറുകളിലോ കടകളിലോ നല്കില്ല. ഞങ്ങളുടെ വിതരണക്കാരായ ആളുകളിലൂടെ മാത്രമേ ഉല്പന്നങ്ങള്‍ നല്കൂ. എന്തായാലും ലോകത്തെ ഏത് വിതരണശൃംഖലകളേക്കാള്‍ വിശ്വസ്തരായ ഉപഭോക്താക്കളുടേയും വിതരണക്കാരുടെയും ഒരു ശൃംഖല കെട്ടിയുയര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ആംവേയുടെ വരവോടെ ഇന്ത്യയിലെ ഉപഭോക്താക്കളുടെ സ്വഭാവത്തിലും വിപണിയുടെ സ്വഭാവത്തിലും എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടായത്?

നേരത്തെ ഇന്ത്യക്കാരെക്കുറിച്ച് കേട്ടിരുന്ന ഒരു കാര്യം ഇന്ത്യക്കാര്‍ക്ക് ഗുണനിലവാരം വേണം, പക്ഷെ പണം മുടക്കാന്‍ വയ്യ എന്നായിരുന്നു. ഇതിനോട് ഞാന്‍ യോജിക്കില്ല. ഇന്ത്യക്കാര്‍ക്ക് ഗുണനിലവാരം വേണം, അതിന് എത്ര പണം മുടക്കാനും അവര്‍ തയ്യാറുമാണ്. ഇന്ത്യയിലെ ഉപഭോക്താക്കള്‍ വിലയുടെ കാര്യത്തില്‍ വളരെ ശ്രദ്ധിക്കുന്നവരാണ്. പക്ഷെ ആംവേ ഉല്പന്നങ്ങള്‍ക്ക് വേണ്ടി പണം ചെലവഴിക്കുന്നത് അവര്‍ക്ക് പ്രശ്നമേയല്ല. വിദേശഉല്പന്നങ്ങളെപ്പറ്റിയും അതിന്റെ ഗുണമേന്മയെക്കുറിച്ചും ഇന്ത്യക്കാര്‍ക്ക് നല്ല അവബോധമുണ്ടായിട്ടുണ്ടെന്നതാണ് മറ്റൊരു കാര്യം. ഉല്പന്നങ്ങളുടെ ബ്രാന്റിന്റെ കാര്യത്തിലും അവര്‍ തികഞ്ഞ ശ്രദ്ധയുള്ളവരാണ്. ആംവേയുടെ പരിസ്ഥിതിയ്ക്കിണങ്ങുന്ന ഉല്പന്നങ്ങളോട് വളരെ അനുകൂല പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നുണ്ടായത്. പരിസ്ഥിതിയ്ക്കിണങ്ങുന്ന ഉല്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ആംവേ 40 വര്‍ഷങ്ങള്‍ ചെലവഴിച്ചു. പക്ഷെ ഇന്ത്യയിലെ ഉപഭോക്താക്കള്‍ ആംവേയുടെ ആ ശ്രമങ്ങളോട് അനുകൂലമായി പ്രതികരിക്കുന്നു.

ഹിന്ദുസ്ഥാന്‍ ലിവേഴ്സും കോള്‍ഗേറ്റും പ്രോക്ടര്‍ ആന്റ് ഗാംബിളും എല്ലാം ചില്ലറവില്പനശാലകള്‍ വഴിയാണ് ഇപ്പോഴും അവരുടെ ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. ഡയറക്ട് സെല്ലിംഗിലൂടെ ഇവരുടെ വിപണിയെ പിടിച്ചെടുക്കാന്‍ ആംവേയ്ക്ക് കഴിയുമോ?

നേരിട്ടുള്ള വില്പനവഴി ഒരിക്കലും ഈ പറഞ്ഞവരുടെ വിപണിയെ കയ്യടക്കാന്‍ ആംവേയ്ക്ക് കഴിയില്ല. പക്ഷെ അതേ സമയം നേരിട്ടുള്ള വില്പനയുടെ തോത് ക്രമേണ വളരാം. ഇപ്പോള്‍ നേരിട്ടുള്ള വില്പനയിലൂടെയുള്ള ആഗോള വിറ്റുവരവ് 3,84,000 കോടി രൂപയാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് വെറും 48,000 കോടി രൂപ മാത്രമായിരുന്നു.

ചില്ലറവില്പനയിലൂടെ നിങ്ങള്‍ക്ക് പരസ്യത്തിന്റെ സഹായത്തോടെ വിപണിയുടെ ഒരു പങ്ക് പിടിച്ചുപറ്റാം. പക്ഷെ നേരിട്ടുള്ള വില്പനയില്‍ ഉപഭോക്താവുമായി നമ്മള്‍ ഒരു ബന്ധം സ്ഥാപിക്കുകയാണ്. ആ ഉപഭോക്താവിനെ പിന്നെ നിങ്ങള്‍ക്ക് നഷ്ടപ്പെടുന്ന പ്രശ്നമില്ല. ഒരു 30 സെക്കന്റിന്റെ ടിവി പരസ്യത്തിനൊന്നും അയാളെ സ്വാധീനിക്കാനാവില്ല. നേരിട്ടുള്ള വില്പനയുടെ കാര്യത്തില്‍ ഉപഭോക്താവ് ബ്രാന്റിനോട് അടുത്ത ബന്ധം സൂക്ഷിക്കുന്നു. എന്നാല്‍ ചില്ലറവില്പനശാലയില്‍ നിന്നുള്ള കച്ചവടത്തില്‍ ആ ഉപഭോക്താവിന് ഉല്പന്നവുമായി വെറും നിര്‍വികാരബന്ധമേ ഉള്ളൂ.

ഇത് ഇ-ബിസിനസ്സിന്റെ കാലമാണല്ലോ? ഇന്റര്‍നെറ്റ് ഡയറക്ട് സെല്ലിംഗിന് ഭീഷണിയാകുമെന്ന് കരുതുന്നുണ്ടോ? ചില്ലറവില്പനയെ ആശ്രയിക്കുന്ന കമ്പനികളും ഇന്റര്‍നെറ്റിലൂടെ അവരുടെ ഉപഭോക്താക്കളിലേക്കെത്താന്‍ ശ്രമിക്കുകയാണ്. ഇത് ആംവേയെ ബാധിക്കുമോ?

ആംവേയ്ക്ക് ഇന്റര്‍നെറ്റ് ഒരു വലിയ വളര്‍ച്ചാസാധ്യതയാണ് തുറന്നിട്ടിരിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. ചില്ലറവില്പനയ്ക്കും നേരിട്ടുള്ള വില്പനയ്ക്കും ഇടയ്ക്കാണ് ഇപ്പോള്‍ ഇന്റര്‍നെററ് നില്ക്കുന്നത്. ഇരുകൂട്ടരും ഇന്റര്‍നെറ്റിന്റെ സാധ്യത ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയാണ്.

ഞങ്ങള്‍ക്ക് ഉപഭോക്താക്കളുമായി വ്യക്തിപരമായ ബന്ധമുണ്ട്. ഞങ്ങളുടെ ഉല്പന്നം പരിചയപ്പെടുത്തുന്നതുപോലെ ഉപഭോക്താവിനെ ഇന്റര്‍നെറ്റുമായി പരിചയപ്പെടുത്താനും ഞങ്ങള്‍ക്ക് കഴിയും. ചില്ലറവില്പനനടത്തുന്ന വ്യാപാരിക്ക് ഇപ്പോഴും ഉപഭോക്താവുമായി നേരിട്ട് ബന്ധപ്പെടുകയെന്നത് ഇപ്പോഴും അന്യമായ കാര്യമാണ്. പക്ഷെ നേരിട്ടുള്ള വില്പനയെ ആശ്രയിക്കുന്ന ആംവേയ്ക്ക് ഇ-ബിസിനസ്സ് നല്ലൊരു സാധ്യതയാണ്. ഇ-ബിസിനസ്സിലൂടെ ആംവേയ്ക്ക് കൂടുതല്‍ വേഗതയോടെ കരുത്തോടെ, മേന്മയോടെ വളരാന്‍ കഴിയും.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X