ആംവേ വളരുന്നു, ബന്ധങ്ങളിലൂടെ...3
ആംവേയുടെ ഇന്ത്യയിലെ വളര്‍ച്ചയെക്കുറിച്ച് ?
ഇന്ത്യയില്‍ ആംവേയുടെ വിജയം അതിശയിപ്പിക്കുന്നതാണ്. ഇക്കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ വിറ്റുവരവ് 200 കോടിരൂപയാണ്. തൊട്ടുമുന്‍വര്‍ഷം വെറും 100 കോടിരൂപയായിരുന്നു വിറ്റുവരവ്. ഈ വളര്‍ച്ചയില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.
എന്നു മുതലാണ് ഇന്ത്യയില്‍ ആംവേ ലാഭം നേടിത്തുടങ്ങുക?
ഇപ്പോള്‍ തന്നെ ഞങ്ങള്‍ ലാഭമുണ്ടാക്കിത്തുടങ്ങിയതായി ഞാന്‍ കരുതുന്നു. ഞങ്ങളുടെ പ്രവര്‍ത്തനച്ചെലവും വിറ്റവരവും തമ്മില്‍ താരതമ്യം ചെയ്തുനോക്കിയാല്‍ ഇപ്പോള്‍ ഞങ്ങള്‍ ലാഭത്തിലാണ്. പക്ഷെ ഞങ്ങളുടെ മുതല്‍മുടക്കുമായി വിറ്റുവരവിനെ താരതമ്യപ്പെടുത്തിയാല്‍ എന്ന് ലാഭത്തിലെത്തുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. പക്ഷെ അഞ്ചുവര്‍ഷത്തിനുള്ളില്‍ ലാഭമുണ്ടാക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
3












Click it and Unblock the Notifications