നല്ല തലകള്‍ തിരഞ്ഞ് റിക്കാര്‍ഡിലേക്ക്...2
1. ഒരു ദിവസം ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച ക്വിസ് മാസ്റര്‍
1997 ആഗസ്ത് 15ന് ചെന്നൈയില്‍ നടന്ന 'ലിംക'യുടെ സ്വാതന്ത്യ്രദിന ക്വിസ് മത്സരത്തില്‍ ഗിരി പിക്ബ്രെയിന്‍ ബാല സുബ്രഹ്മണ്യമായിരുന്നു ക്വിസ് മാസ്റര്‍. ഇന്ത്യയുടെ 50ാം സ്വാതന്ത്യ്രദിനാഘോഷത്തോടനുബന്ധിച്ച് ലിംക സംഘടിപ്പിച്ചതാണ് ഈ മത്സരം. ദിവസം മുഴുവന്‍ നീണ്ട ഈ ക്വിസ് മത്സരത്തില്‍ ഗിരി 522 ചോദ്യങ്ങള്‍ ചോദിച്ചു. ഒരു ക്വിസ് മാസ്റര്‍ തത്സമയം നടക്കുന്ന ഒരു ക്വിസ് മത്സരത്തില്‍ ഒരു ദിവസം ഇത്രയധികം ചോദ്യങ്ങള്‍ ചോദിക്കുന്നത് റിക്കാര്‍ഡാണ്.
2. ആദ്യമായി അന്തര്‍ സ്കൂള്‍ ഐടി ക്വിസ് നടത്തിയ ക്വിസ് മാസ്റര്‍
1999 ആഗസ്തില്‍ ബാംഗ്ലൂരില്‍ നഗരത്തിലെ സ്കൂള്‍ കുട്ടികള്‍ക്കായി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 'ടിസിഎസ് ക്വിസ് ഐടി.കോം' എന്ന പേരില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുകയുണ്ടായി. വിവരസാങ്കേതികവിദ്യയെ മാത്രം കേന്ദ്രീകരിച്ച് നടത്തിയ ഇന്ത്യയിലെ ആദ്യമായി നടന്ന ക്വിസ് മത്സരം. സ്കൂള്‍ വിദ്യാര്‍ത്ഥികളെ വിവരസാങ്കേതിക വിദ്യയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഈ ക്വിസ് മത്സരം സംഘടിപ്പിച്ചത് ഗിരി ബാലസുബ്രഹ്മണ്യമാണ്. 2000ല്‍ ഐടി ക്വിസ് ചെന്നൈ, തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി, കൊല്‍ക്കത്ത എന്ന നഗരങ്ങളില്‍ കൂടി നടത്തി. ഇന്ത്യയിലുടനീളം 14,000 വിദ്യാര്‍ത്ഥികള്‍ ഈ ഐടി ക്വിസില്‍ പങ്കെടുത്തു.
3. ജൈവ സാങ്കേതിക വിദ്യയിലെ ആദ്യ ക്വിസ് നടത്തിയ ക്വിസ് മാസ്റര്‍
ജൈവ സാങ്കേതികവിദ്യാമേഖലയില്‍ ആദ്യമായി ഒരു ക്വിസ് സംഘടിപ്പിച്ചത് ഗിരി ബാലസുബ്രഹ്മണ്യമാണ്. ജൈവ-സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി നടന്ന പ്രത്യേക പ്രദര്‍ശനമായ 'ബാംഗ്ലൂര്‍ ബയോ 2002'ല്‍ കര്‍ണ്ണാടക ജൈവ സാങ്കേതിക വിദ്യാ വകുപ്പിന്റെ പവലിയനിലാണ് ക്വിസ് മത്സരം നടന്നത്. 2,000 പേര്‍ പങ്കെടുത്തു. ഇതില്‍ 100 മാര്‍ക്ക് നേടി. 244 പേര്‍ സമ്മാനങ്ങള്‍ നേടി.
2002 ഏപ്രില്‍ 15,16,17 തീയതികളില്‍ ജൈവ സാങ്കേതിക വിദ്യാ ക്വിസ് നടന്നു. ഈ ക്വിസ് മത്സരത്തിന്റെ പ്രത്യേക മാതൃക തയ്യാറാക്കിയത് ഗിരി ബാലസുബ്രഹ്മണ്യമാണ്.
4. ആദ്യ ടൂറിസം ക്വിസ് സംഘടിപ്പിച്ച ക്വിസ് മാസ്റര്‍
ട്രാവല്‍, ടൂറിസം, ഹോട്ടല്‍ വ്യവസായം എന്നീ മേഖലകളെ മാത്രം അടിസ്ഥാനമാക്കി ആദ്യ ക്വിസ് മത്സരം സംഘടിപ്പിച്ച ബഹുമതിയും ഗിരി ബാലസുബ്രഹ്മണ്യത്തിന് സ്വന്തം. ബാംഗ്ലൂര്‍ ക്രൈസ്റ് കോളെജിലെ ടൂറിസം ആന്റ് അഡ്മിനിസ്ട്രേഷന്‍ വിഭാഗമാണ് ഈ ക്വിസ് മത്സരം സംഘടിപ്പിച്ചത്. എക്സോഡസ് 2002 എന്ന ഈ ക്വിസ് മത്സരത്തില്‍ വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
5. ആദ്യ ഗ്രാമീണ ഐടി ക്വിസ് നടത്തിയ ക്വിസ് മാസ്റര്‍
ഗ്രാമഗ്രാമന്തരങ്ങളില്‍ ഐടി മേഖല കേന്ദ്രീകരിച്ച് ക്വിസ് നടത്തിയെന്നതാണ് ഗിരി ബാലസുബ്രഹ്മണ്യത്തിന് ലഭിച്ച മറ്റൊരു അംഗീകാരം. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസും കര്‍ണ്ണാടക സര്‍ക്കാരിലെ ഐടി സെക്രട്ടേറിയറ്റും ചേര്‍ന്നാണ് ഈ മത്സരം സംഘടിപ്പിച്ചത്. ഈ ക്വിസില്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള 34,000 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കര്‍ണ്ണാടകത്തില്‍ 27 ജില്ലകളിലേയും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്തു എന്നതായിരുന്നു ഈ ക്വിസിന്റെ പ്രത്യേകത.
6. ക്വിസിലെ അഭിരുചിയളക്കാന്‍ 'പിക് ബ്രെയിന്‍ ഫോര്‍മുല'
ക്വിസിലുള്ള കുട്ടികളുടെ അഭിരുചിയളക്കാന്‍ (ക്യു ക്യു) പ്രത്യേക ക്വിസ് സംഘടിപ്പിച്ചതിലൂടെ രാജ്യത്തെ ആദ്യത്തെ സംഭവമായി അത് മാറി. 2001ലായിരുന്നു ഗിരി ബാലസുബ്രഹ്മണ്യത്തിന്റെ ഈ പരീക്ഷണം. ഈ ക്വിസ് സംഘടിപ്പിക്കുന്നതിന് മുമ്പ് ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, തിരുവനന്തപുരം, കൊല്‍ക്കത്ത എന്നീ ഇന്ത്യയിലെ അഞ്ചു നഗരങ്ങളില്‍ ബാലസുബ്രഹ്മണ്യം പ്രത്യേക ഗവേഷണം നടത്തി. വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും ആയിരുന്നു ഗവേഷണം. ഇതില്‍ 63 ശതമാനം വിദ്യാര്‍ത്ഥികളും അവരവരുടെ സ്കൂളുകളില്‍ ക്വിസ് ടീമിനെ തിരഞ്ഞെടുക്കുന്ന രീതിയോട് എതിര്‍പ്പുള്ളവരായിരുന്നു. അക്കാദമിക് രംഗത്തെ മികവ് കണക്കിലെടുത്താണ് ക്വിസ് ടീമിനെ തിരഞ്ഞെടുക്കുന്നതെന്ന പരാതി 75 ശതമാനം വിദ്യാര്‍ത്ഥികളും ഉയര്‍ത്തി.
7. ആരോഗ്യരംഗത്ത് ആദ്യ ഇന്റര്‍ സ്കൂള്‍ ക്വിസ് നടത്തിയ ക്വിസ് മാസ്റര്‍
ആരോഗ്യരംഗത്തെ അടിസ്ഥാനമാക്കി ആദ്യ ക്വിസ് സംഘടിപ്പിച്ചത് ഗിരി ബാലസുബ്രഹ്മണ്യത്തെ ഏറെ ശ്രദ്ധേയനാക്കി. അപ്പോളൊ ഹെല്‍ത്ത് ക്വിസ് എന്ന പേരിലുള്ള ഈ ക്വിസ് മത്സരം 2002 ആഗസ്തില്‍ ദില്ലിയിലാണ് നടന്നത്. അപ്പോളൊ ഹെല്‍ത്ത് ആന്റ് ലൈഫ് സ്റൈല്‍ ലി. ആയിരുന്നു സംഘാടകര്‍. ഏകദേശം 1,000 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ആരോഗ്യപരിചരണരംഗത്തെ എല്ലാ മേഖലകളെക്കുറിച്ചും ഈ ക്വിസ് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചറിവുണ്ടാക്കി.












Click it and Unblock the Notifications