കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയുടെ ഐടി സ്വപ്നങ്ങള്‍ വിരിയുമ്പോള്‍...4

  • By Staff
Google Oneindia Malayalam News

15. ബിപിഒ ബിസിനസ്സിന്റെ ഭാവിയെന്താണ്?

ബിപിഒ ബിസിനസ്സ് പെട്ടെന്ന് താഴേയ്ക്ക് പോകുന്ന ഒരു ഐടി ബിസിനസ്സ് രംഗമല്ല. സമയത്തിന്റെ കാര്യത്തില്‍ നമുക്ക് ഏറെ മുന്‍തൂക്കമുണ്ട്. യുഎസും യൂറോപ്യന്‍ രാഷ്ട്രങ്ങളും നല്ല മാര്‍ക്കറ്റാണ്. നല്ല ബിസിനസ് മാതൃകകളും, നല്ല കാമ്പയിനുകളും കളക്ട് ചെയ്ത് നന്നായി നടത്തിയാല്‍ ചെയ്താല്‍ വളരാന്‍ സാധ്യതയുള്ള ഒരു വ്യവസായമാണ് അത്. ഏത് ബിസിനസ്സും നന്നായി മാനേജ് ചെയ്താലേ വളരാനും നിലനിര്‍ത്താനും കഴിയൂ. ബിപിഒ എന്ന മേഖല മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ പോലെ പെട്ടെന്ന് താഴേയ്ക്ക് പോകുന്ന വ്യവസായമല്ല.

16. ബിപിഒ മേഖലയില്‍ ഭാവിയില്‍ ചൈന വെല്ലുവിളിയാകുമെന്ന് കരുതുന്നുണ്ടോ?

ചൈനയില്‍ നിന്ന് ബിപിഒ മേഖലയില്‍ പെട്ടെന്ന് ഒരു വെല്ലുവിളി ഉണ്ടാകുമെന്ന ് തോന്നുന്നില്ല. ഇംഗ്ലീഷ് ഭാഷയിലുള്ള ബലമാണ് ഇന്ത്യയുടെ ബലം. ഇംഗ്ലീഷ് ഭാഷയില്‍ നമുക്കുള്ള വൈദഗ്ധ്യം വച്ച്കൊണ്ട് ഇന്ത്യയ്ക്ക് ഇന്ന് കിട്ടുന്ന മുന്‍ഗണന ചൈനയ്ക്ക് ഒരിയ്ക്കലും കിട്ടില്ല. ഇപ്പോള്‍ തന്നെ അന്താരാഷ്ട്രനിലവാരത്തിലുള്ള ഏത് കമ്പനികളും ഐടി കാര്യത്തില്‍ ചൈനയേക്കാള്‍ ഇഷ്ടപ്പെടുന്നത് ഇന്ത്യയെത്തന്നെയാണ്. ഒരു ഇന്ത്യന്‍ മനസ്സ് സോഫ്റ്റ്വെയര്‍ കാര്യത്തില്‍ പോകുന്നത്ര ആഴത്തില്‍ ഒരു ചൈനീസ് മനസ്സ് പോകുമോ എന്ന് സംശയമാണ്. അതുകൊണ്ട് അടുത്ത 15 വര്‍ഷത്തേക്ക് നമുക്ക് ചൈനയെ ബിപിഒയുടെ കാര്യത്തില്‍ പേടിക്കേണ്ടതില്ല.

17. ഇവിടെ ഐടിമേഖലയില്‍ കേരളത്തില്‍ നിന്ന് പഠിച്ചിറങ്ങുന്ന പുതിയ കുട്ടികള്‍ കേരളത്തിന് പുറത്തേയ്ക്ക് പോകാനാണല്ലോ താല്പര്യം കാട്ടുന്നത്. ഇത് നമ്മുടെ വളര്‍ച്ചയെ ബാധിയ്ക്കില്ലേ?

ഇപ്പോള്‍ കാമ്പസില്‍ നിന്ന് പഠിച്ചുപാസായിവരുന്ന കുട്ടികള്‍ യുഎസ് സ്വപ്നങ്ങളുമായി പുറത്തിറങ്ങുന്നവരാണ്. അത്തരക്കാര്‍ ഒരു പക്ഷെ ബാംഗ്ലൂരിലും മറ്റും ജോലിതേടിപ്പോകാനായിരിക്കും ഇഷ്ടപ്പെടുന്നത്. പക്ഷെ യുഎസില്‍ നിന്ന് ഐടി മേഖലയിലുണ്ടായ മാന്ദ്യം മൂലം തിരിച്ചുവരുന്ന മലയാളികള്‍ കേരളത്തില്‍ അവസരമുണ്ടെങ്കില്‍ ഇവിടെ തിരിച്ചുവന്ന് ഇവിടെ ഐടിയില്‍ ജോലിചെയ്യാം എന്നാഗ്രഹിയ്ക്കുന്നവരാണ്. കൊച്ചിയുടെ വളര്‍ച്ചയ്ക്ക് ആക്കംകൂട്ടാന്‍ താഴെ പറയുന്ന സാഹചര്യങ്ങള്‍ കൂടി ഉണ്ടാകണം. 1.ആഭ്യന്തരവിമാനസര്‍വീസ് കൂടുതല്‍ മെച്ചപ്പെടണം. കൊച്ചിയില്‍ നിന്ന് മറ്റ് നഗരങ്ങളിലേക്ക് രാവിലെയുള്ള വിമാനസര്‍വീസുകളും രാത്രി വൈകിയുള്ള മടക്ക ഫ്ലൈറ്റുകളും ഉണ്ടാകണം. 2. നഗരത്തിലെ സായാഹ്നജീവിതം കുറെക്കൂടി മെച്ചപ്പെടണം. രാത്രി കടകളും ഷോപ്പിംഗ് കോംപ്ലക്സുകളും നേരത്തെ അടയ്ക്കുന്ന പ്രവണത ഇല്ലാതാക്കണം. രാത്രിയുള്ള നഗരജീവിതം പ്രോത്സാഹിപ്പിയ്ക്കാനുള്ള ബോധപൂര്‍വമായ ശ്രമം വേണം.

4

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X