കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവീണ്‍ ഗോദ്ഖിണ്ഡിയുടെ സംഭാവനകള്‍

  • By Staff
Google Oneindia Malayalam News

ധന്യശ്രീ

കഥക്, ഭരതനാട്യം, കണ്ടംപററി ഡാന്‍സ് എന്നിവയ്ക്ക് വേണ്ടി സംഗീതം ചിട്ടപ്പെടുത്തുന്നതാണോ അതോ ടെലിവിഷന്‍ പരമ്പരകള്‍ക്ക് വേണ്ടിസംഗീതം ചിട്ടപ്പെടുത്തുന്നതാണോ എളുപ്പം?

ടെലി സീരിയലുകളില്‍ സംഗീതം നിശ്ചയിക്കുന്നത് അതിന്റെ കഥയാണ്. എന്നിരുന്നാലും ആ സംഗീതം ആഴ്ചകളോളം ആവര്‍ത്തിക്കപ്പെടും. അതുകൊണ്ട് തന്നെ നമ്മുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരവസരമാണത്. സീരിയലുകളിലെ പരമ്പരാഗത ഈണങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ പ്രേക്ഷക ശ്രദ്ധ നേടും. എന്നാല്‍ ചടുലതാളങ്ങളോടെ വരുന്നവ ഉടനടിതന്നെ പ്രേക്ഷകര്‍ മറക്കുകയും ചെയ്യും. ആര്‍ക്കും ചെയ്യാവുന്ന രീതിയാണത്.

ടെലിവിഷന്‍ രംഗത്ത് ശാസ്ത്രീയ സംഗീതം സാധാരണക്കാരന് മനസ്സിലാവുകയില്ല എന്ന ഒരു തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ സംഗീതത്തില്‍ ഇത്തരത്തിലൊരു വ്യത്യാസമില്ല. ഉണ്ടെങ്കില്‍ ഒരു ചലച്ചിത്ര ഗാനം നല്ലതാണോ ചീത്തയാണോ എന്ന് അഭിപ്രായപ്പെടാന്‍ സാധാരണക്കാരന് കഴിയുകയില്ല. ചില സംവിധായകര്‍ പറയും ഇതുവളരെ കഠിനമാണ്. സാധാരണക്കാരന് മനസ്സിലാവുകയില്ല. അത്തരം മുന്‍വിധികള്‍ ഞാന്‍ കണക്കിലെടുക്കുന്നില്ല. ഈ ധാരണയെ മാറ്റിയെടുക്കാനുള്ള ഒരു യജ്ഞത്തിലാണ് ഞാനിപ്പോള്‍. സാധാരണക്കാരന് ആസ്വാദനശേഷിയില്ലായിരുന്നെങ്കില്‍ ഭീംസെന്‍ ജോഷിയും ബസവരാജഗുരുവുമൊന്നും ഇത്രയേറെ പ്രശസ്തരാവുമായിരുന്നില്ല. ശാസ്ത്രീയ സംഗീതം സാധാരണക്കാരനും ആസ്വദിക്കാമെന്നതിന്റെ ഉത്തമോദാഹരണമാണ് അവരുടെയൊക്കെ സംഗീതം.

നൃത്തരൂപങ്ങള്‍ക്കായുള്ള സംഗീതം ചിട്ടപ്പെടുത്തുമ്പോള്‍ ഞങ്ങള്‍ക്കു കലാകാരന്മാരുമായി ഇടപഴകേണ്ടിവരും. ഈ മേഖലയിലും സംഗീതത്തിന്റെ സാധ്യതകള്‍ ആവശ്യമുണ്ട്. എന്നിരുന്നാലും നൃത്താസ്വാദകര്‍ നര്‍ത്തകരില്‍ നിന്നാണ് കൂടുതല്‍ പ്രതീക്ഷിക്കുന്നത്.

മാധ്യമങ്ങളില്‍ പുല്ലാങ്കുഴല്‍ സംഗീതത്തിന് അംഗീകാരം നേടിയെടുക്കുന്നതിനായി അങ്ങയുടെ ശ്രമങ്ങള്‍ എന്തൊക്കെയാണ്?

മാധ്യമങ്ങളില്‍ ഈ സംഗീത രീതിയ്ക്കു വേണ്ടത്ര പ്രാധാന്യം കിട്ടുന്നില്ല. സംഗീതജ്ഞരെല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഈ അവസ്ഥ മാറ്റിയെടുക്കാവുന്നതേയുള്ളു. ഒരു സാധാരണ സംഗീതജ്ഞന് ലഭിക്കാവുന്ന ഉന്നതസ്ഥാനമെന്നത് ഒരു അധ്യാപകന്റെ പദവിയോ മറ്റേതെങ്കിലും സര്‍ക്കാര്‍ പദവിയോആണ്. കായികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതുപോലെ സംഗീതരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും സംവരണം നല്‍കണം. തങ്ങള്‍ക്ക് ഒരു നിലനില്‍പ്പുണ്ടെന്ന് സംഗീതരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തിരിച്ചറിഞ്ഞാല്‍ ഭാരതീയ സംഗീത രംഗം തീര്‍ച്ചയായും വികസിക്കും.

ഇലക്ട്രോണിക് സംഗീതോപകരണങ്ങളുടെ അതിപ്രസരം ശുദ്ധസംഗീതത്തെ ബാധിയ്ക്കുമോ?

കൃത്യമായും സാങ്കേതികമായും ഇലക്ട്രോണിക് സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ അതൊരിക്കലും ശുദ്ധസംഗീതത്തെ ബാധിയ്ക്കുകയില്ല. ഞാന്‍ നടത്തുന്ന കൃഷ്ണ എന്ന സംഗീത സ്കൂളില്‍ ഞങ്ങള്‍ ഇലക്ട്രോണിക് സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ശുദ്ധസംഗീതത്തെ ഇലക്ട്രോണിക് സംഗീതോപകരണങ്ങളിലൂടെ കൂടുതല്‍ ആസ്വാദ്യമാക്കുന്നതിനായി ഞങ്ങള്‍ക്ക് വിദഗ്ധരായ എഞ്ചിനീയര്‍മാരുടെ സഹായമുണ്ട്. എന്നിരുന്നാലും ഞാനെപ്പോള്‍ പുല്ലാങ്കുഴല്‍ വായിക്കുമ്പോഴും ശുദ്ധസംഗീതത്തിന് മുന്‍തൂക്കം നല്‍കുന്നു.

എങ്ങനെയാണ് കൃഷ്ണ സംഗീത അക്കാദമിയുടെ ആരംഭം?

കൃഷ്ണയുടെ ആശയം ഉരുത്തിരിഞ്ഞുവന്നത് റെക്കോര്‍ഡിംഗ് സ്റുഡിയോകളില്‍ നിന്നാണ്. റെക്കോര്‍ഡിംഗിനിടയ്ക്ക് ചെറിയ ഇടവേള ലഭിച്ചാല്‍ ഞാനും എന്റെ സുഹൃത്തുക്കളും ഞങ്ങളുടേതായ സംഗീതം ചിട്ടപ്പെടുത്തും. ഞാന്‍ പുല്ലാങ്കുഴല്‍ വായിക്കും മൃദംഗവിദ്വാന്‍ താളമിടും, എന്റെ ഗുരുനാഥന്‍ ഹാര്‍മോണിയം വായിക്കും. ഇതിനിടെ യഥാര്‍ത്ഥ സംഗീത സംവിധായകന്‍ ത്രിശങ്കുവിലാകും. അദ്ദേഹം ചിന്തിക്കും ഇവരുടെ സംഗീതം എന്റെ സംഗീതത്തേക്കാള്‍ എത്രയോ ആകര്‍ഷകമാണ്. ഈ വീക്ഷണം ഞങ്ങള്‍ക്ക് ഞങ്ങളുടെ സംഗീതം ഒരു സദസ്സിന് മുന്നില്‍ അവതരിപ്പിക്കാനുള്ള പ്രചോദനമായി. ഇത്തരം ശ്രമങ്ങള്‍ പിന്നീട് കൃഷ്ണ സംഗീത സഭയായി വളര്‍ന്നു.

സല്‍ജ്യോഗ് മഹാവിദ്യാലയത്തിന്റെ ആരംഭം എങ്ങിനെയായിരുന്നു?

എന്റെ അച്ഛന് വളരെ വലിയ ഒരു ശിഷ്യ സമ്പത്തുണ്ട്. അദ്ദേഹം ആകാശവാണിയില്‍ ജോലിചെയ്യുന്നതിനിടയ്ക്ക് ഇന്ത്യയിലൊട്ടുക്കും സഞ്ചരിച്ചിട്ടുണ്ട്. പക്ഷേ ഇടയ്ക്കിടയ്ക്കുള്ള അദ്ദേഹത്തിന്റെ സ്ഥലംമാറ്റംമൂലം പല ശിഷ്യന്മാര്‍ക്കും അവരുടെ അഭ്യസനം നിര്‍ത്തേണ്ടതായി വന്നു. വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം ജോലിയില്‍ നിന്നും വിരമിച്ച് എന്റെ കൂടെ താമസിച്ചുതുടങ്ങി. അദ്ദേഹത്തിന്റെ അറിവ് അര്‍ഹിക്കുന്നവര്‍ക്കെല്ലാം പകര്‍ന്നു കൊടുക്കണമെന്ന് എനിയ്ക്കൊരാശയം തോന്നുകയും അങ്ങനെ സല്‍ജ്യോഗ് മഹാവിദ്യാലയം തുടങ്ങുകയുമായിരുന്നു. ഭാവിയില്‍ ഒരു പക്ഷേ കര്‍ണാടകം അറിയപ്പെടുന്നത് ഈ മഹാവിദ്യാലയത്തിന്റെ പേരിലാകും.

പുല്ലാങ്കുഴല്‍ സംഗീതത്തിന് മറ്റ് കലാരൂപങ്ങളുടെ ഇടയില്‍ അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നുണ്ടോ?

തീര്‍ച്ചയായും ലഭിയ്ക്കുന്നുണ്ട്. സംഗീതത്തിന്റെ ഏറ്റവും മികച്ച കാലമെന്ന് ഇക്കാലത്തെ വിശേഷിപ്പിക്കാം. പുതിയ തലമുറയില്‍ നിന്ന് ധാരാളം പേര്‍ പുല്ലാങ്കുഴല്‍ അഭ്യസിക്കാനെത്തുന്നുണ്ട്. എല്ലാറ്റിനുമുപരി ഈ സംഗീതത്തിന്റെ മാധുര്യമാണ് എല്ലാവരെയും ആകര്‍ഷിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X