നൂതനാശയങ്ങള്‍ യോഗനിദ്രയില്‍ നിന്ന്
എന്റെ ഏത് സംശയവും തീര്‍ത്തുതരാന്‍ അദ്ദേഹം തയ്യാറാവുകയും ചെയ്തു. മുമ്പ് മറുപടി കിട്ടാത്ത ഒരു ചോദ്യം ഞാന്‍ വീണ്ടുമാവര്‍ത്തിച്ചു. അദ്ദേഹം പുല്ലാങ്കുഴല്‍ നിര്‍മ്മാണത്തിനുപയോഗിക്കുന്ന മുള എവിടെനിന്നാണ് കിട്ടുന്നതെന്ന് എനിയ്ക്കറിയില്ലായിരുന്നു. ആഫ്രിക്കയിലേയോ അമേരിക്കയിലേയോ വനാന്തരങ്ങളായിരുന്നു എന്റെ മനസ്സില്‍. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. കര്‍ണ്ണാടകത്തിലെ കുതിരമുക്ക്. എന്റെ പ്രദേശത്തുനിന്നുള്ള മുള! നമ്മുടെ സ്വന്തം മുള വിദേശത്തെത്തി തിരിച്ചുവരുമ്പോഴേയ്ക്കും വളരെ വിലപിടിപ്പുള്ള ഒന്നായി മാറുന്നു. ഞാന്‍ അതിശയിച്ചുപോയി. തിരിച്ചുപോരുമ്പോള്‍ എന്റെ സംഗീതത്തിന് പേറ്റന്റെടുക്കുന്ന കാര്യം ഉപദേശിക്കാനും വിവേകര് മറന്നില്ല.
വിദേശത്തെ പല കച്ചേരികള്‍ക്കും ആളുകളെത്തുന്നത് സംഗീതത്തിന് പുറമെ മറ്റുപലതിനും ലക്ഷ്യമിട്ടുകൊണ്ടാണ്. കച്ചേരിയുള്ള കാര്യം സംഘാടകര്‍ പറഞ്ഞാല്‍ അവര്‍ മറ്റെന്തൊക്കെയുണ്ടെന്ന് ചോദിക്കും. അവര്‍ സ്വാദിഷ്ടമായ ഭക്ഷണം പ്രതീക്ഷിച്ചാണ് ചോദ്യമെറിയുന്നത്. 5 മുതല്‍ 12 ഡോളര്‍ വരെ കൊടുത്ത് അവര്‍ സംഗീതത്തേക്കാളേറെ ഭക്ഷണം ആസ്വദിക്കും. യുഎസ് ഒരു സമ്പന്ന രാഷ്ട്രമാണ്. അതുകൊണ്ട് തന്നെ അവിടെയുള്ള ഭാരതീയര്‍ക്ക് ഭാരതീയ സംഗീതം പരിപോഷിപ്പിക്കാനുള്ള ഉത്തരവാദിത്തവുമുണ്ട്. ബംഗാളികള്‍ ഇത്തരത്തിലുള്ള സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ വളരെ മുന്നിലാണ്. അവിടത്തെ അസ്വാദകരില്‍ പലര്‍ക്കും വാദ്യോപകരണങ്ങള്‍ ആസ്വദിക്കേണ്ടതെങ്ങിനെയാണെന്നറിയില്ല.
വാദ്യോപകരണങ്ങള്‍ക്ക് ദൃശ്യമാധ്യമങ്ങളുടെ പിന്തുണ എങ്ങിനെയാണ്?
അതുവളരെ മോശമായ ഒരു അവസ്ഥയാണ്. ദൂരദര്ശനൊഴികെ മറ്റൊരു ചാനലും പൂര്‍ണ്ണമായി ഒരു മണിക്കൂര്‍ പോലും വാദ്യസംഗീതത്തിനായി മാറ്റിവെയ്ക്കുന്നില്ല. ഭാരതീയ സംഗീതം പ്രചരിപ്പിക്കുന്നതിനായാണ് ഞാന്‍ ഇ-ടിവിയില്‍ രാഗരഞ്ജിനി എന്ന പരിപാടി തുടങ്ങിയതുതന്നെ. റേഡിയോ സ്റേഷനുകളെയും ചലച്ചിത്രഗാനങ്ങളെയും മറ്റും ആശ്രയിച്ചാണ് വാദ്യസംഗീതം നിലനില്‍ക്കുന്നത്. ഒരു മണിക്കൂറെങ്കിലും ഭാരതീയ സംഗീതത്തിനും അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കുമായി മാറ്റിവെയ്ക്കാന്‍ ചാനലുകള്‍ തയ്യാറാകണം.
ഒറ്റയ്ക്ക് കച്ചേരി അവതരിപ്പിക്കുന്നതിലാണോ അതോ ഒരു സംഘത്തിനൊപ്പം കച്ചേരി അവതരിപ്പിക്കുന്നതിനാണോ താല്പര്യം?
തനിച്ചു കച്ചേരി അവതരിപ്പിക്കുകയെന്നതാണ് ആഗ്രഹം. പക്ഷേ മറ്റുള്ളവരുടെ കൂടെ കച്ചേരി നടത്തുമ്പോള്‍ എല്ലാ ശ്രദ്ധയും ഞാന്‍ എന്നിലേയ്ക്കാകര്ഷിക്കാറില്ല. ആ സമയത്ത് ഞാന്‍ സംഗീതമാണ് ഉയര്‍ത്തിപ്പിടിക്കാറുള്ളത്. എന്റെ ഗുരുനാഥനെപ്പോലെ യഥാര്‍ത്ഥ കലയുടെ ഉന്നമനമാണ് എന്റെ ലക്ഷ്യം. തനിച്ചായാലും കൂട്ടത്തിലായാലും ഏതൊരു കച്ചേരി അവതരിപ്പിക്കുമ്പോഴും എന്റെയുള്ളിലുളള കഴിവിനെ പരമാവധി ആസ്വാദകര്‍ക്ക് പകര്ന്നുനല്കാന് ഞാന്‍ ശ്രമിയ്ക്കാറുണ്ട്.
താങ്കള്‍ ലൂയിസ് ബാങ്ക്സ്, ശിവമണി, ശങ്കര്‍ മഹാദേവന് എന്നിങ്ങനെ മികച്ച സംഗീതജ്ഞരോടൊപ്പമെല്ലാം കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. ഭാവിയില്‍ ആരോടൊപ്പമെങ്കിലും കച്ചേരി നടത്തണമെന്ന് ഉള്ളില്അതിയായി ആഗ്രഹിച്ചിട്ടുണ്ടോ?
സക്കീര്‍ ഹുസൈന്റെ കൂടെ ഒരിക്കലെങ്കിലും പ്രവര്‍ത്തിക്കുകയെന്നത് വലിയ ഒരാഗ്രഹമാണ്. ശാസ്ത്രീയ സംഗീതത്തെ പുതിയ തലമുറയില്‍ പ്രചരിപ്പിയ്ക്കുന്നതിന് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചെറുതല്ല. ഞാന്‍ എന്റെ സംഗീതാഭ്യസനം തുടങ്ങിയതുതന്നെ അദ്ദേഹത്തെ കണ്ടുകൊണ്ടാണ്. ഈശ്വരാനുഗ്രഹമുണ്ടെങ്കില് ഏറെവൈകാതെ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടും.
ഒരു പുല്ലാങ്കുഴല്‍ കലാകാരനെന്നതിനൊപ്പംതന്നെ ഗായകന്, അഭിനേതാവ്, മൃദംഗവിദ്വാന്‍ എന്നീനിലകളിലൊക്കെ അങ്ങ് പേരെടുത്തിട്ടുണ്ട്. ഇതില്‍ ഏതുകലയാണ് താങ്കളെ ഏറ്റവും അധികം ആകര്‍ഷിച്ചത്? പുല്ലാങ്കുഴലിന്റെ നാദത്തോളം മറ്റൊന്നും എന്നെ ആകര്‍ഷിച്ചിട്ടില്ല. ഒരു പുല്ലാങ്കുഴല്‍ വിദ്വാനായിരുന്നില്ലെങ്കില് ഒരു പക്ഷേ ഞാനൊരു ക്രിക്കറ്റ് താരമാകുമായിരുന്നു. അഭിനയം എനിയ്ക്കിഷ്ടമുള്ള ഒരു കലയാണ്. പക്ഷേ അത് മറ്റൊരു തലത്തിലുള്ളതാണ്. മറ്റുള്ള വാദ്യോപകരണങ്ങളുടെ കാര്യമെടുത്താല്‍ അവയുടെ അഭ്യസനം എന്നെ പലവിധത്തിലും സഹായിച്ചിട്ടുണ്ട്. മൃദംഗത്തിനോടും ഗിറ്റാറിനോടും ചേര്‍ത്തുവെയ്ക്കാവുന്ന പുല്ലാങ്കുഴല്‍ രാഗം ഏതാണെന്ന കാര്യം മനസ്സിലാക്കാന്‍ ഈ അറിവെന്നെ സഹായിക്കുന്നുണ്ട്.
താങ്കളെപ്പറ്റി ലോകത്തിനറിയാത്തതായി എന്തെങ്കിലും ?
പുല്ലാങ്കുഴല്‍ കലാകാരനായ പ്രവീണ്‍ ഗോദ്ഖിണ്ടിയെ എല്ലാവരും അറിയും എന്നാല്‍ ഉറക്കപ്രിയനായ പ്രവീണ്‍ ഗോദ്ഖിണ്ടിയെ എല്ലാവര്‍ക്കുമറിയില്ല. ഈ ഉറക്കമെന്നത് യോഗനിദ്രയാണ്. അതിലൂടെയാണ് സംഗീതത്തിലെ പലനൂതനാശയങ്ങളും എനിയ്ക്കു ലഭിക്കുന്നത്. പലരും എന്റെ ആശയങ്ങളുടെ ഉറവിടമേതാണെന്ന് അന്വേഷിക്കാറുണ്ട്. ഞാന്‍ പറയാറുള്ളത് മറ്റ് പലസംഗീതങ്ങളില് നിന്നും ലഭിയ്ക്കുന്നുവെന്നാണ്. പക്ഷേ ഉറക്കത്തിനിടയില്‍ ഏതോ അദൃശ്യശക്തികള് പുതിയ ആശയങ്ങള്‍ എനിയ്ക്ക് പകര്ന്നുതരുന്നുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
വളര്‍ന്നുവരുന്ന കലാകാരന്മാരോട് അങ്ങേയ്ക്ക് പറയാനുള്ളതെന്താണ്?
ഉപദേശം നല്കാന് മാത്രം മഹത്വം ഞാന്‍ കൈവരിച്ചിട്ടില്ല. എന്നിരുന്നാലും എല്ലാ കഴിവുകളും സ്വന്തം ഗുരുനാഥന് വിട്ടുനല്‍കുക. അദ്ദേഹത്തിന്റെ അനുഗ്രഹം നിങ്ങളെ മറ്റൊരു തലത്തിലെത്തിക്കും. ഇന്ന് പലരും സ്വന്തം ഗുരുക്കന്മാരെ മറികടക്കാന്‍ ശ്രമിക്കുന്നവരാണ്. സംഗീതം ഒരു മഹാസാഗരമാണ്. ഒരു സംഗീത മത്സരത്തിന്റെ ക്വാട്ടര്‍ ഫൈനലിലോ സെമി ഫൈനലിലോ എത്തുന്നതിലല്ല കാര്യം. ധാരാളം സംഗീതം ആസ്വദിക്കുക. അതിലുപരി കഠിനമായി സാധകം ചെയ്യുക....
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications