കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ജയ് സ്വാമിയോടൊപ്പം അല്പനേരം

  • By Staff
Google Oneindia Malayalam News

പണം കൈകൊണ്ടുതൊടാതിരിയ്ക്കുകയും എന്നാല്‍ എല്ലാ ക്രയവിക്രയങ്ങളും കൃത്യമായി നടത്തുകയും ചെയ്യാനായി ഉപഭോക്താക്കള്‍ക്ക് പുതിയ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരുകയെന്നതാണ് ഇപ്പോള്‍ ബാങ്കിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ വെല്ലുവിളിയുയര്‍ത്തുന്നത്.

ഇത്തരത്തിലൊരു കമ്പനി സ്ഥാപിയ്ക്കുകയും വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ അസൂയാവഹമായ വളര്‍ച്ച കൈവരിയ്ക്കുകയും ഈ സേവനരംഗത്തുനിന്നും മികച്ച പ്രവര്‍ത്തനത്തിനുള്ള പുരസ്കാരം നേടുകയും ചെയ്യുകയെന്നത് ഒട്ടും കുറഞ്ഞ നേട്ടമല്ല. ഈ നേട്ടത്തിലേയ്ക്ക് തന്നെ എത്തിച്ച വഴികളെയും അതിന് താന്‍ നടത്തിയ പരിശ്രമത്തെയും കുറിച്ചാണ് എംചെക് (മൊബൈല്‍ പെയ്മെന്റ് ആന്റ് സെക്യൂരിറ്റി കമ്പനി ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സഞ്ജയ് സ്വാമിയ്ക്ക് പറയാനുള്ളത്. അദ്ദേഹവുമായി ഒണ്‍ഇന്ത്യ നടത്തിയ അഭിമുഖത്തില്‍ നിന്ന്.

എംചെകിലെത്തുന്നതിന് മുമ്പ് കെതേര ഇന്ത്യയുടെ ജനറല്‍ മാനേജരായിരുന്നു സഞ്ജയ്. കൂടാതെ പോര്‍ട്ടല്‍ സോഫ്റ്റ് വേറില്‍ ഓണ്‍ലൈന്‍ മൊബൈല്‍ കണ്ടന്റ് വിഭാഗത്തിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

എംചെകിനെപ്പറ്റി കൂടുതല്‍

എംചെകില്‍ ഉപയോഗിയ്ക്കുന്ന പ്രധാനപ്പെട്ട സാങ്കേതിക വിദ്യകള്‍ ഏതൊക്കെയാണ്?

മൊബൈല്‍ ഫോണ്‍വഴി നടത്തുന്ന പേമെന്റുകളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് എംചെകിന്റെ പ്രധാന പ്രവര്‍ത്തന ലക്ഷ്യം. മൊബൈല്‍ ഫോണുകളെ ഏറ്റവും സുരക്ഷിതമായ പേമെന്റ് ഉപകരണമാക്കി ഉപയോഗിയ്ക്കാന്‍ ഇതുവഴി ഉപഭോക്താക്കള്‍ക്ക് കഴിയുന്നു.

എല്ലാതരം ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, പേമെന്റിനുള്ള മറ്റുപകരണങ്ങള്‍ എന്നിവയെല്ലാം എംചെക് കൈകാര്യം ചെയ്യുന്നുണ്ട്. പണം കരുതുന്ന പേഴ്സ് ധൈര്യപൂര്‍വ്വം വീട്ടില്‍വച്ചു വരാം എന്നതാണ് ഈ സംവിധാനം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയനേട്ടം. മൊബൈല്‍ നഷ്ടപ്പെട്ടാലും ഒരാളുടെയും അക്കൗണ്ട് ദുരുപയോഗം ചെയ്യാന്‍ കഴിയാത്തത്രയും സുരക്ഷയോടെയാണ് എംചെക് ഇക്കാര്യങ്ങള്‍ ചെയ്യുന്നത്.

എംചെക് എന്നവാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്താണ്?

മൊബൈല്‍ ചെക്ക് എന്നതിന്റെ ചുരുക്കിയ രൂപമാണ് എംചെക്. മൊബൈല്‍ ഫോണ്‍ വഴിയുള്ള പേമെന്റുകള്‍ പരിശോധിയ്ക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് എംചെക് എന്ന പേര് കണ്ടെത്തിയത്. ഇതാണ് എംചെകിന്റെ വെബ്സൈറ്റ്.

പേപാല്‍ പോലെയാണോ ഇത് പ്രവര്‍ത്തിയ്ക്കുന്നത്?

ആണെന്നും അല്ലെന്നും പറയാം. അക്കൗണ്ടില്‍ പണം നിക്ഷേപിയ്ക്കുകയും അത് മറ്റ് പേമെന്റുകള്‍ക്കായി ഉപയോഗിയ്ക്കുകയുമാണ് ാസികല്‍ പേപലില്‍ ചെയ്യുന്നത്. എന്നാല്‍ എംചെക് ബാങ്കിംഗ് വഴിയാണ് പേമെന്റുകള്‍ നടത്തുന്നത്.

ഇന്ത്യയില്‍ ഇത് എത്രത്തോളം വിജയകരമാണ്?

എംചെക് വഴി നടക്കുന്ന ക്രയവിക്രയങ്ങള്‍ വെച്ച് നോക്കുകയാണെങ്കില്‍ ഇവിടത്തേത് വളരെ വലിയ ഒരു മാര്‍ക്കറ്റാണ്. ഇവിടത്തെ ഓരോ കുടുംബങ്ങള്‍ക്കും സാധാരണയായി എല്ലാമാസത്തിലും എന്തെങ്കിലും തരത്തിലുള്ള ബില്ലുകള്‍ അടയ്ക്കാനുണ്ടാകും. മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ്ക്കുന്ന എല്ലാ സാധനങ്ങള്‍ക്കും അവര്‍ നേരിട്ട് പണം നല്‍കുകയും ചെയ്യുന്നുണ്ട്.

സാധാരണ കച്ചവടക്കാരായാലും ഇന്റര്‍നെറ്റുവഴിയുള്ള ക്രയവിക്രയമായാലും ഷോപ്പിംഗ് മാലുകളും കാള്‍സെന്ററുകളും വഴിയുള്ളവയായാലും ഇതിലേതും എംചെക് ഏറ്റെടുത്ത് നടത്തും. തുടക്കത്തില്‍ എല്ലാതരത്തിലുള്ള ഇടപാടുകളും ഏറ്റെടുത്തിരുന്നു. എന്നാല്‍ പിന്നീട് ചില മേഖലകളില്‍ പ്രത്യേകിച്ച് വന്‍ പുരോഗതിയുള്ളതായി കണ്ടെത്തുകയായിരുന്നു. ചില മേഖലകളില്‍ ഈ രീതി അത്ര ഫലപ്രദമല്ലെന്നും കണ്ടിട്ടുണ്ട്.

എംചെകില്‍ രാജേഷ് ജെയിനിന്റെ പങ്ക് എന്താണ്?

എംചെകിനെ സംബന്ധിച്ച് രാജേഷ് വളരെ വേണ്ടപ്പെട്ട ഒരു ഉപദേശകനാണ്. മാത്രമല്ല കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളും ഒരു നിക്ഷേപകനും കൂടിയാണ് അദ്ദേഹം. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ഏതൊക്കെ കാര്യങ്ങള്‍ ലക്ഷ്യംവെയ്ക്കണമെന്നതിനെക്കുറിച്ച് അദ്ദേഹം വളരെ ഫലപ്രദമായ നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും നല്‍കിയിട്ടുണ്ട്. ധാരാളം അവസരങ്ങളുണ്ടാകുമ്പോള്‍ ഏത് ലക്ഷ്യം വയ്ക്കണമെന്നതിനെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. എംചെകിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം വളരെ വിലപ്പെട്ടതാണ്.

ഓണ്‍ലൈന്‍ പേമെന്റില്‍ നിന്നും മൊബൈല്‍ പേമെന്റ് രംഗത്തേയ്ക്ക് വിപ്ലവകരമായ ഒരു മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കുന്നുണ്ടോ?

തീര്‍ച്ചയായും പ്രതീക്ഷിയ്ക്കുന്നുണ്ട്. എംചെകിനെ സംബന്ധിച്ച് ഇത് പൂര്‍ണമായും സുരക്ഷിതവും സ്വീകാര്യവുമാണ്.

പ്ലാസ്റിക് മണി വ്യാപകമാകാത്തതിനെപ്പറ്റി ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും മറ്റും പരാതി പറയുന്ന സാഹചര്യത്തില്‍ മൊബൈല്‍ പേമെന്റ് വിജയകരമാകുമോ?

മൊബൈല്‍ എന്നുപറയുന്നത് ഇപ്പോള്‍ ഇന്ത്യയിലെ ഏത് സാധാരണക്കാരനും പ്രാപ്യമായ ഒരു വസ്തുവാണ്. അതുകൊണ്ട് തന്നെ ദിവസക്കൂലിയ്ക്ക് ജോലി ചെയ്യുന്ന തൊഴിലാളികളും ഓട്ടോക്കാരും തുടങ്ങി എല്ലാവരും ഇത് ഉപയോഗിയ്ക്കുന്നുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് മൊബൈല്‍ പേമെന്റിന്റെ പ്രസക്തി. ബില്ലുകള്‍ അടയ്ക്കാനും മറ്റുമുള്ള വളരെ പ്രയോജനപ്രദമായ ഒരു മാധ്യമമാക്കി മൊബൈലിനെ മാറ്റുകയും അതിന്റെ പൂര്‍ണ സുരക്ഷിതത്വം ഉറപ്പുവരുത്തുകയുമാണ് ഞങ്ങള്‍ ചെയ്യുന്നത്. എടിഎം വഴി ബില്ലടയ്ക്കുകയും പണം എടുക്കുകയും ചെയ്യാനായി ചെലവാക്കുന്ന സമയമാണ് എംചെകിന്റെ സേവനം വഴി ലാഭിക്കാന്‍ കഴിയുന്നത്. ഇതില്‍ ഞങ്ങള്‍ വിജയിക്കുകയും ചെയ്തു.

പുതിയ സാമ്പത്തിക സംവിധാനത്തില്‍ ബിസിനസിന് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള മേഖലയെപ്പറ്റി?

അത്തരം പ്രത്യേക മേഖലകളുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ നമ്മള്‍ക്കോരോരുത്തര്‍ക്കും താല്‍പര്യമുള്ള മേഖലകളെ അങ്ങനെയാക്കിമാറ്റാമെന്നതില്‍ തര്‍ക്കമില്ല. എന്നെ സംബന്ധിച്ച് എനിയ്ക്കേറ്റവും താല്പര്യമുള്ള മേഖലയാണ് എനിയ്ക്ക് കൂടുതല്‍ വിജയം തരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X