സഞ്ജയ് സ്വാമി ഒരു സംരംഭകന്‍ എന്നനിലയില്‍
മുപ്പത് വയസ്സ് കടക്കാത്ത യുവ സംരംഭകരുമായുള്ള അങ്ങയുടെ ബന്ധം എങ്ങിനെയാണ്?
ഞാന്‍ മനസ്സുകൊണ്ടുതന്നെ ഒരു സംരംഭകനാണ്. പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ ആവുന്നതൊക്കെ ചെയ്യാന്‍ ഞാന്‍ തയ്യാറുമാണ്. പല വന്‍കിടക്കമ്പനികള്‍ക്കൊപ്പവും ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതുവഴി ഞാന്‍ ചെറുപ്പത്തില്‍ ചെയ്യാതിരുന്ന കാര്യങ്ങള്‍ പലതും മനസ്സിലാക്കാന്‍ എനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തരം സംരംഭങ്ങളുമായി മുന്നോട്ടുവരുന്ന പുതിയ തലമുറയെ ഞാന്‍ ഇഷ്ടപ്പെടുന്നു. അവര്‍ വളരെ കഠിനാദ്ധ്വാനം ചെയ്ത് കാര്യങ്ങള്‍ പഠിയ്ക്കാന്‍ മനസ്സുള്ളവരാണ്. അവരുമായുള്ള സഹവര്‍ത്തിത്വം ഞാന്‍ വളരെ ആസ്വദിയ്ക്കാറുണ്ട്. ചിലര്‍ കാര്യങ്ങളൊക്കെ നീരീക്ഷിച്ച് മറ്റ് ചില വിശദാംശങ്ങളുമായി വന്ന് എന്നോട് വാദിയ്ക്കാറുണ്ട്. അത്തരം സംഭവങ്ങള്‍ രസകരമാണ്.
പുതിയ സംരംഭകര്‍ക്ക് എന്ത് ഉപദേശമാണ് നല്‍കാനുള്ളത്?
എന്തും ചെയ്യാനുള്ള ചങ്കൂറ്റമാണ് ആദ്യം വേണ്ടത്. എന്നാല്‍ ആ തോന്നലില്‍ നിന്ന് സ്വയം ചെറുതാവുകയുമരുത്. മറ്റാരെങ്കിലും ചെയ്യുന്നതിനേക്കാല്‍ നന്നായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന സ്വയം ബോധ്യമുണ്ടാവുക. എന്നാല്‍ അവര്‍ തങ്ങളേക്കാള്‍ നല്ലരീതിയില്‍ ചെയ്യുന്ന കാര്യങ്ങളെ നീരീക്ഷിയ്ക്കുക. ഇവിടെ നമ്മള്‍ മാത്രമല്ല ഉള്ളതെന്നകാര്യം ഓര്‍ക്കുക. യഥാര്‍ത്ഥത്തില്‍ ഇതൊരു മാരത്തോണാണ്. ഇന്നലെയും ഇന്നും എന്ത് ചെയ്തതുവെന്നതിലല്ല കാര്യം മൂന്ന് വര്‍ഷം മുന്നോട്ടുള്ള കാര്യങ്ങല്‍ മുന്നില്‍ക്കണ്ട് കാര്യങ്ങള്‍ നീക്കണം.












Click it and Unblock the Notifications