ശബരിമലയിൽ സിപിഎമ്മിന് ആശയക്കുഴപ്പമെന്ന് കൃഷ്ണകുമാർ;പ്രതികരണം 'വൺ ഇന്ത്യ'യോട്
ശബരിമല യുവതി പ്രവേശന വിഷയത്തിൽ സിപിഎമ്മിലെ സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും ആശയക്കുഴപ്പമെന്ന് ചലച്ചിത്രതാരവും തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർഥിയുമായ കൃഷ്ണകുമാർ. കോടതിയിൽ നൽകിയ തെറ്റായ സത്യവാങ്മൂലം വഴി ലഭിച്ച വിധിയാണ് സർക്കാരിൻ്റെ പക്കലുള്ളത്.ശബരിമലയ്ക്ക് പുറമേ വിവിധ ക്ഷേത്രങ്ങളെ തകർക്കാനുള്ള അജണ്ടകൾ വ്യാപകമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇടതുപക്ഷവും കോൺഗ്രസും ഒറ്റക്കെട്ടാണ്. രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാൻ കേരളത്തിൽ മാത്രം മാറി നിന്ന് ഇക്കൂട്ടർ അടവുകൾ പയറ്റുന്നുവെന്നും കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.'വൺ ഇന്ത്യ മലയാളം' പ്രതിനിധി അഭിജിത്ത് ജയൻ ചലച്ചിത്രതാരം കൃഷ്ണകുമാറുമായി നടത്തിയ അഭിമുഖം തുടർന്ന് വായിക്കാം.
Recommended Video
കോഴിക്കോട് സൗത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിന്റെ പ്രചാരണം: ചിത്രങ്ങള്‍

വിജയപ്രതീക്ഷ എത്രത്തോളം?
100% ആണ് വിജയപ്രതീക്ഷ.നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് വിശ്വാസം. സ്ഥാനാർഥി പര്യടനങ്ങളിലും പോസീറ്റീവ് പ്രതികരണങ്ങൾ ഒരുപാട് പ്രതീക്ഷ നൽകുന്നുണ്ട്.

എതിരാളികൾ കരുത്തന്മാരോ?
എതിരാളികളെ ഭയക്കുന്നില്ല. തന്നോടൊപ്പം മത്സരിക്കുന്ന സ്ഥാനാർത്ഥികളെ ബഹുമാനിക്കുന്നു. ജനങ്ങൾ അംഗീകരിച്ച മിടുക്കരായ ഇടതുവലതു സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.തലസ്ഥാന നഗരം ഒട്ടനവധി അവഗണനകൾ നേരിടുന്നുണ്ട്. പ്രൗഢിയും പ്രതാപവും അതേപടി നിലനിർത്തി തലസ്ഥാന നഗരത്തെ കുറച്ചു കൂടുതൽ മികച്ചതാക്കാൻ ശ്രമിക്കും.

നിയമസഭാംഗമായാൽ മുന്നോട്ടുവയ്ക്കുന്ന വികസന പദ്ധതികൾ?
ഇടതു വലതു മുന്നണികളെ പോലെ വാഗ്ദാനം നൽകി തടിയൂരാൻ താത്പര്യമില്ല. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും മുന്നണികൾ വാഗ്ദാനങ്ങളുടെ പെരുമഴയാണ് ജനങ്ങൾക്ക് മുൻപിൽ നൽകുന്നത്.അധികാരത്തിലെത്തിയശേഷം ജനങ്ങൾക്ക് മുൻപിൽ വികസന സ്വപ്നങ്ങൾ എന്തൊക്കെയെന്നുള്ളതിൽ വ്യക്തമായ ധാരണ നൽകാം.

ജനങ്ങളുടെ പൊതു പ്രതികരണം എങ്ങനെ?
സ്ഥാനാർഥികളോട് ജനങ്ങൾ നല്ല രീതിയിലാണ് പെരുമാറുന്നത്. കലാകാരൻ കൂടി ആയതിനാൽ ജനങ്ങൾ കുറച്ചധികം സ്നേഹം നൽകുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ പ്രധാന വികസനം നടന്നത് കഴക്കൂട്ടം - കാരോട് ദേശീയപാത മാത്രമാണ്. മറ്റു വികസനങ്ങൾ എല്ലാം വാഗ്ദാനങ്ങളിലൊതുങ്ങി.

ശബരിമലയിൽ നിലപാടെന്ത്?
ശബരിമല വിഷയം ജനങ്ങൾക്ക് മുറിവേൽപ്പിച്ച ഒന്നാണ്. ബിജെപിയുടെ നിലപാട് വ്യക്തമാണ്. യുവതി പ്രവേശന വിഷയത്തിൽ സിപിഎമ്മിലെ സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര നേതൃത്വത്തിനും ആശയക്കുഴപ്പമാണ്. തെറ്റായ സത്യവാങ്മൂല നൽകിയുള്ള വിധിയാണ് സർക്കാരിൻ്റെ പക്കലുള്ളത്.ശബരിമലയ്ക്ക് പുറമേ വിവിധ ക്ഷേത്രങ്ങളെ തകർക്കാനുള്ള അജണ്ടകൾ വ്യാപകമായി നടക്കുന്നുണ്ട്. ജനങ്ങൾ തിരഞ്ഞെടുപ്പിൽ ഇതിനെല്ലാം മറുപടി നൽകും.

ശബരിമലയിലെ എൻഎസ്എസ് നിലപാടിനോട് യോജിപ്പോ?
വ്യക്തിപരമായി ശബരിമലയിൽ എൻഎസ്എസ് സ്വീകരിച്ച നിലപാടിനോട് പൂർണ്ണ യോജിപ്പുണ്ട്. നാമജപഘോഷയാത്ര അടക്കം മുന്നോട്ടു കൊണ്ടുപോയത് എൻഎസ്എസിൻ്റെ നേതൃത്വമാണ്. ഇക്കാര്യത്തിൽ എൻഎസ്എസ്സെടുത്ത നിലപാടിനോട് പൂർണ്ണ പിന്തുണയുണ്ട്.

സിപിഎമ്മും കോൺഗ്രസും ഒറ്റക്കെട്ടോ?
ഇടതുപക്ഷവും കോൺഗ്രസും ഒറ്റക്കെട്ടാണ്. രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാൻ കേരളത്തിൽ മാത്രം മാറി നിന്ന് അടവുകൾ പയറ്റുന്നു. ബിജെപി 50 സീറ്റുകൾ നേടിയാൽ കോൺഗ്രസും ഇടതുപക്ഷവും ഒരുമിക്കും. അത് വൈകാതെ കാണാനാകും.

35 സീറ്റുകൾ നേടിയാൽ അധികാരമോ?
ഒന്നും മുൻകൂട്ടി കാണാതെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ ഇത് പറയില്ല. നാമമാത്ര അംഗസംഖ്യയുള്ള ബിജെപിയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് പോലും നിരവധിപേർ വരുന്നു.

എത്ര സീറ്റുകൾ നേടും?
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവചനത്തിന് മുതിരുന്നില്ല. ബിജെപി ഇത്തവണ അപാരമായ നേട്ടം നേടുമെന്നുള്ളതിൽ സംശയമില്ല. തുടർഭരണം തീരുമാനിക്കേണ്ടത് ജനങ്ങൾ. ഇപ്പോഴുള്ള സർക്കാർ മാറി വരണമെങ്കിൽ ജനം ചിന്തിക്കണം. ജനങ്ങൾ പോളിങ് ബൂത്തിൽ വിലയിരുത്തട്ടെയെന്നും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയും ചലച്ചിത്ര താരവുമായ കൃഷ്ണകുമാർ ജി പറഞ്ഞു.
ആരെയും കൊതിപ്പിക്കും: പൂജ രാമചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications