കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ്സുകാർക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും: പി കെ കൃഷ്ണദാസ്

  • By അഭിജിത്ത് ജയൻ
Google Oneindia Malayalam News

ഇടതു സർക്കാരിന് അയ്യപ്പകോപമേറ്റു.ലോക്സഭാ തെരഞ്ഞെടുപ്പിലെന്നപോലെ നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ ശിക്ഷ എൽഡിഎഫിന് ഏറ്റുവാങ്ങേണ്ടി വരുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗവും കാട്ടാക്കടയിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ പി കെ കൃഷ്ണദാസ്.ശബരിമലയിൽ എൻഎസ്എസ് സ്വീകരിച്ചത് ധീരവും നട്ടെല്ലുമുള്ള നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂരിലെയും തലശ്ശേരിയിലെയും സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയ കോടതി വിധി ദൗർഭാഗ്യകരമാണ്.ഇക്കാര്യത്തിൽ അബദ്ധം സംഭവിച്ചിട്ടുണ്ടെന്നും കൃഷ്ണദാസ് തുറന്നു സമ്മതിച്ചു.കോൺഗ്രസിന് വോട്ടു മറിക്കാനാണെന്ന തരത്തിലുള്ള ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'വൺ ഇന്ത്യ മലയാളം' പ്രതിനിധി അഭിജിത്ത് ജയൻ പി കെ കൃഷ്ണദാസുമായി സംസാരിച്ചപ്പോൾ.

ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

പത്രിക തള്ളിയത് വോട്ടുമറിക്കാനോ?

പത്രിക തള്ളിയത് വോട്ടുമറിക്കാനോ?

ഗുരുവായൂരിലെയും തലശ്ശേരിയിലെയും സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയ കോടതി വിധി ദൗർഭാഗ്യകരമാണ്. അഖിലേന്ത്യാ അധ്യക്ഷൻ്റെയും സംസ്ഥാന അധ്യക്ഷൻ്റെയും ഒപ്പ് ഇല്ലാത്തതാണ് പത്രിക തള്ളാൻ കാരണം. ഇക്കാര്യത്തിൽ അബദ്ധം സംഭവിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന നേതൃത്വം കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും. തലശ്ശേരിയിലും കാട്ടാക്കടയിലും കോൺഗ്രസിന് വോട്ടു മറിക്കാനാണെന്ന തരത്തിൽ ആരോപണം വന്നിട്ടുണ്ട്. ഇത് തികച്ചും അടിസ്ഥാനരഹിതമായ ആരോപണമാണ്.

കേന്ദ്രനേതൃത്വം ജില്ലാ നേതൃത്വത്തിനോട് റിപ്പോർട്ട് തേടിയോ?

കേന്ദ്രനേതൃത്വം ജില്ലാ നേതൃത്വത്തിനോട് റിപ്പോർട്ട് തേടിയോ?

അമിത്ഷാ തലശ്ശേരിയിലെ പരിപാടിയിൽ സംബന്ധിക്കുന്നു എന്നുള്ളത് പ്രചരണങ്ങൾ മാത്രമാണ്. അക്കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല. കേന്ദ്ര നേതൃത്വം ജില്ലാ നേതൃത്വത്തോട് റിപ്പോർട്ട് തേടി എന്നുള്ളത് അടിസ്ഥാനരഹിതമായ ആരോപണം മാത്രം. അമിത്ഷാ അടുത്ത ആഴ്ച വടക്കൻ ജില്ലകളിൽ പര്യടനം നടത്തും. അതിൻ്റെ തീയതി നിശ്ചയിക്കാൻ പോകുന്നതേയുള്ളൂ.

ശോഭയെ ആദ്യം മാറ്റി നിർത്തേണ്ടതുണ്ടായിരുന്നോ?

ശോഭയെ ആദ്യം മാറ്റി നിർത്തേണ്ടതുണ്ടായിരുന്നോ?

രണ്ട് ഘട്ടമായിട്ടാണ് സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചത്. ആദ്യഘട്ടം പ്രഖ്യാപിച്ച സ്ഥാനാർത്ഥിപ്പട്ടികയിൽ കുറേപ്പേർ ഇടംപിടിച്ചു. രണ്ടാംഘട്ട സ്ഥാനാർത്ഥിപ്പട്ടികയിൽ ശോഭാസുരേന്ദ്രൻ വന്നു. അത്രേയുള്ളൂ.

ശോഭയെ അവഗണിച്ചിട്ടുണ്ടോ?

ശോഭയെ അവഗണിച്ചിട്ടുണ്ടോ?

ശോഭാ സുരേന്ദ്രനെ ഒരു തരത്തിലും അവഗണിച്ചിട്ടില്ല. സ്ഥാനാർത്ഥിപ്പട്ടികയിൽ അവരെ പരിഗണിക്കുക മാത്രമാണ് ചെയ്തത്. കഴക്കൂട്ടം പോലുള്ള മണ്ഡലത്തിൽ ശോഭയെ പരിഗണിച്ചു. അതാണ് സംഭവിച്ചത്.

ഇരട്ടവോട്ട് ആരോപണം?

ഇരട്ടവോട്ട് ആരോപണം?

കാട്ടാക്കട മണ്ഡലത്തിൽ ഇരട്ട വോട്ടുണ്ടെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് താൻ പരാതി നൽകിയിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമായി നേരിട്ട് ഇക്കാര്യം സംസാരിച്ചിരുന്നു. ജനാധിപത്യവിരുദ്ധമായ മാർഗ്ഗത്തിലൂടെ സിപിഎം അധികാരത്തിലെത്താനുള്ള ശ്രമമാണ് സ്വീകരിക്കുന്നത്. കോൺഗ്രസ്സും ചില മണ്ഡലങ്ങളിൽ ഇതേ പാത പിന്തുടർന്നിട്ടുണ്ട്. കോൺഗ്രസ്സും സിപിഎമ്മും ജനങ്ങളെ ഭയപ്പെടുന്നു. ജനങ്ങളെ അഭിമുഖീകരിക്കാൻ ഇക്കൂട്ടർക്ക് കഴിയുന്നില്ല. ഇതിൻ്റെ ശ്രമഫലമായിട്ടാണ് ഇരട്ട വോട്ടുകൾ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നത്.

സിപിഎം ബിജെപി ഡീലുണ്ടോ?

സിപിഎം ബിജെപി ഡീലുണ്ടോ?

കേരളത്തിൽ സിപിഎം ബിജെപി ഡീലെന്നുള്ളത് ശുദ്ധഅസംബന്ധമാണ്. സിപിഎമ്മും ബിജെപിയും തമ്മിൽ ഒരു ഡീലും നടന്നിട്ടില്ല. ഇടതുപക്ഷത്തിൻ്റെ മുഖ്യശത്രു ബിജെപിയാണ്. സിപിഎം കോൺഗ്രസുമായി സഹകരിച്ചാണ് ഇന്ത്യയിലെല്ലായിടത്തും പ്രവർത്തിക്കുന്നത്.തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഇത്തരത്തിലാണ് പ്രവർത്തനം.കേരളത്തിൽ ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ കോൺഗ്രസ്സും സിപിഎമ്മും ഒരുമിച്ചാണ് കൈകോർക്കുന്നത്.

കെ സുരേന്ദ്രൻ്റെ ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയാകുമോ?

കെ സുരേന്ദ്രൻ്റെ ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയാകുമോ?

അധമ ഭരണം നടത്തിയ യുഡിഎഫിനും അധോലോക ഭരണം നടത്തിയ എൽഡിഎഫിനുമെതിരായ ജനവിധിയാകും ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാവുക. അഴിമതി അവിഹിതം അനാശാസ്യം. ഇത് മൂന്നും ഉൾപ്പെട്ടതാണ് അധമ അധോലോക ഭരണം. എല്ലാ അഴിമതികളും പ്രധാന വിഷയങ്ങളും തിരഞ്ഞെടുപ്പിൽ ചർച്ചയാകും. പത്തു വർഷക്കാലത്തെ യുഡിഎഫ് - എൽഡിഎഫ് ഭരണത്തെ വിലയിരുത്തി കൊണ്ടുള്ള വിധിയെഴുത്തായിരിക്കും ഈ തിരഞ്ഞെടുപ്പിൽ സംഭവിക്കുക. എൻഡിഎയ്ക്ക് അനുകൂലമായ ജനവിധിയാകും ഉണ്ടാവുക.

ശബരിമലയിൽ സർക്കാരിന് നിലപാടില്ലേ?

ശബരിമലയിൽ സർക്കാരിന് നിലപാടില്ലേ?

ശബരിമലയിൽ സിപിഎം യുവതികളെ പ്രവേശിപ്പിച്ചത് വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും തകർക്കാനാണ്. സിപിഎം അജണ്ടയാണ് ഇതിലൂടെ നടപ്പിലാക്കിയത്.ഈ അജണ്ടയിൽ ഉറച്ചുനിൽക്കുകയാണ് പിണറായി വിജയനും സീതാറാം യെച്ചൂരിയും. വിശ്വാസികൾക്കെതിരാകും തങ്ങളുടെ പ്രവർത്തനം എന്ന് കണ്ടു തുടങ്ങിയപ്പോഴാണ് കടകംപള്ളി സുരേന്ദ്രൻ ഖേദപ്രകടനം നടത്തിയത്. വിശ്വാസികളുടെ ശാപം ഈ സർക്കാരിന് ഏറ്റിട്ടുണ്ട്. ഇടതു സർക്കാരിന് അയ്യപ്പകോപമേറ്റു. ലോക്സഭാ തെരഞ്ഞെടുപ്പിലെന്നപോലെ നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ ശിക്ഷ എൽഡിഎഫിന് ഏറ്റുവാങ്ങേണ്ടി വരും.

എൻഎസ്എസ് നിലപാടിനോട് അഭിപ്രായമെന്ത്?

എൻഎസ്എസ് നിലപാടിനോട് അഭിപ്രായമെന്ത്?

ശബരിമലയിൽ എൻഎസ്എസ് സ്വീകരിച്ചത് ധീരമായ നിലപാടാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ നിലനിർത്താൻ എൻഎസ്എസ് നേതൃത്വപരമായ പങ്കു വഹിച്ചിട്ടുണ്ട്. എൻഎസ്എസിൻ്റെത് നട്ടെല്ലുള്ള നിലപാട്.

സ്പീക്കർക്കെതിരായ ആരോപണം?

സ്പീക്കർക്കെതിരായ ആരോപണം?

സ്വർണ്ണക്കടത്ത് ഡോളർകടത്ത് മുതലായവയിലൂടെ ലഭിച്ച ഹവാല പണമാണ് സിപിഎമ്മിൻ്റെ തിരഞ്ഞെടുപ്പ് പോസ്റ്റുകളും ഫ്ലക്സ് ബോർഡുകളും നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ദ്രുതഗതിയിൽ നടക്കും.സ്പീക്കർ ഉൾപ്പെടെയുള്ളവർ പ്രതിപക്ഷത്തിരുന്നാലും ജയിലിൽ കിടക്കേണ്ടിവരും.

കോൺഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണോ?

കോൺഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണോ?

കോൺഗ്രസ് തിരഞ്ഞെടുപ്പിനുശേഷം പ്രത്യക്ഷത്തിൽ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. കോൺഗ്രസ് പാർട്ടിയുടെ കൗണ്ട്ഡൗൺ ദേശീയതലത്തിൽ എന്നപോലെ കേരളത്തിലും ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസിൽ നിന്ന് നിരവധി പേരാണ് കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുന്നത്. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ലതികാസുഭാഷ് തലമുണ്ഡനം ചെയ്ത പ്രതിഷേധിക്കുന്നു. കെപിസിസി സംസ്ഥാന വൈസ് പ്രസിഡൻറ് റോസക്കുട്ടി ടീച്ചർ രാജിവച്ചിരിക്കുന്നു. ഇനിയും നിരവധി പേർ കോൺഗ്രസിൽ നിന്നും വിട്ടു മാറും. ബിജെപിയിലേക്കു ഇവർ വരാനുള്ള സാധ്യതയേറെയാണ്. തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസുകാർക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും.

കെ ബാബുവിൻ്റെ ആരോപണം?

കെ ബാബുവിൻ്റെ ആരോപണം?

ബിജെപി അനുഭാവികളുടെ വോട്ടുകളടക്കം ലഭിച്ച് കോൺഗ്രസ് അധികാരത്തിൽ വരുമെന്ന കെ ബാബുവിനെ ആരോപണം മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണ്. ബാബു ഉൾപ്പെടെയുള്ള കോൺഗ്രസുകാർക്ക് ഇത്തരത്തിൽ സ്വപ്നം കാണാം. കോൺഗ്രസിൽ വിശ്വാസമർപ്പിച്ച നിരവധി പ്രവർത്തകരും നേതാക്കന്മാരും എൻഡിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്യും. തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് ഉണ്ടാകില്ല.

കൃതി ഷെട്ടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം

English summary
BJP National Executive Committee member and Kattakada NDA candidate PK Krishnadas has said that the LDF will have to face the same punishment in the Assembly elections as it did in the Lok Sabha elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X