ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥിയുടെത് ശുദ്ധഅസംബന്ധം: നിലപാട് വ്യക്തമാക്കി കാനം: പ്രതികരണം 'വൺ ഇന്ത്യ'യോട്
ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി കാണിച്ചത് ശുദ്ധഅസംബന്ധമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ അതിക്രമിച്ചുകയറി പുഷ്പാർച്ചന നടത്തിയതിന് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.സിപിഎമ്മും സിപിഐയും ചേർന്ന് ആലോചിച്ച ശേഷം ഇതിൽ നിയമനടപടികളുണ്ടാകും.കോൺഗ്രസിൽ നിന്ന് പുറത്തു വന്ന അണിയറ നാടകങ്ങളെക്കുറിച്ച് പി സി ചാക്കോയ്ക്ക് അറിയുന്നത് പോലെ മറ്റാർക്കും അറിയില്ല.കോൺഗ്രസുകാരുടെ തനിനിറം പി സി ചാക്കോയുടെ വെളിപ്പെടുത്തലുകളിലൂടെ ജനങ്ങൾക്ക് മുൻപിൽ വ്യക്തമാകുകയാണ്. ''പി സി ചാക്കോയ്ക്ക് നല്ലത് മാത്രം വരട്ടെ''യെന്നും കാനം 'വൺ ഇന്ത്യ മലയാള'ത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.വൺ ഇന്ത്യ മലയാളം പ്രതിനിധി അഭിജിത് ജയൻ കാനം രാജേന്ദ്രനുമായി നടത്തിയ അഭിമുഖം തുടർന്ന് വായിക്കാം.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍

ബിജെപി സ്ഥാനാർഥിയുടെ പുഷ്പാർച്ചന ?
ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി കാണിച്ചത് ശുദ്ധഅസംബന്ധം.ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കിയ ആർഎസ്എസുകാർ പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ കയറിയതിലൂടെ അശുദ്ധമാക്കുകയാണ് ചെയതത്.രക്തസാക്ഷി മണ്ഡപത്തിൽ അതിക്രമിച്ചുകയറി പുഷ്പാർച്ചന നടത്തിയതിന് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.സിപിഎമ്മും സിപിഐയും ചേർന്ന് ആലോചിച്ച ശേഷം നിയമ നടപടി സ്വീകരിക്കും.

പി സി ചാക്കോയുടെ അഭിപ്രായത്തിന് പ്രതികരണമെങ്ങനെ?
"പി സി ചാക്കോയ്ക്ക് നല്ലതു വരട്ടെ". അദ്ദേഹം ദീർഘനാൾ കോൺഗ്രസിലെ ദേശീയ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന വ്യക്തിത്വമാണ്. കോൺഗ്രസിൽ നിന്ന് പുറത്തു വന്ന അണിയറ നാടകങ്ങളെക്കുറിച്ച് പി സി ചാക്കോയ്ക്ക് അറിയുന്നതുപോലെ മറ്റാർക്കും അറിയാൻ കഴിയില്ല.കോൺഗ്രസുകാരുടെ തനിനിറം പിസി ചാക്കോയുടെ വെളിപ്പെടുത്തലുകളിലൂടെ ജനങ്ങൾക്ക് മുൻപിൽ വ്യക്തമാക്കട്ടെ.

നേമത്ത് സി പി എം ബി ജെ പി ഡീലോ?
കെ മുരളീധരൻ്റെ വാക്കുകൾക്ക് അഭിപ്രായം പറയേണ്ട കാര്യം തനിക്കില്ല. അദ്ദേഹം പറയുന്നതിനെ കുറിച്ച് പ്രതികരിക്കാൻ തയ്യാറല്ല.

ആരാകും മുഖ്യമന്ത്രി?
ഇടതു സർക്കാരിന് രണ്ടാം വരവുണ്ടായാൽ സഖാവ് പിണറായി വിജയൻ മുഖ്യമന്ത്രിയാകും.സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾ നന്നായി വിലയിരുത്തുന്നുണ്ട്.അതിനാണ് ഇക്കൊല്ലം ജനങ്ങൾ വോട്ട് ചെയ്യാൻ പോകുന്നത്.

സിപിഐക്ക് ഇടതുമുന്നണി വേണ്ടത്ര പ്രാതിനിധ്യം നൽകിയോ?
ഇടതുമുന്നണി ഉഭയകക്ഷി ചർച്ചകളിലൂടെ സീറ്റുകൾ സംബന്ധിച്ച് ധാരണ എടുത്തതാണ്. സിപിഐ മത്സരിച്ച് വിജയിച്ച സിറ്റിംഗ് സീറ്റുകൾ പുതിയ ഘടകകക്ഷി വന്നതിലൂടെ തങ്ങൾക്ക് വിട്ടു കൊടുക്കേണ്ടി വന്നിട്ടില്ല. എന്നാൽ സിപിഐയുടെ സീറ്റുകളിൽ രണ്ടെണ്ണം കുറയ്ക്കാൻ തീരുമാനിച്ചു. മറ്റുള്ള സ്ഥാനാർഥികൾക്ക് എത്ര സീറ്റ് കൊടുക്കുന്നു എന്നുള്ളതിൽ സിപിഐ അഭിപ്രായം പറയേണ്ടതില്ല.സമവായത്തിലൂടെയാണ് സീറ്റുവിഭജനം പൂർത്തിയാക്കിയത്.

വി എസ് സുനിൽകുമാർ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നോ?
മൂന്നു തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ മാറിനിൽക്കണമെന്ന് സിപിഐ സംസ്ഥാന കൗൺസിൽ തീരുമാനിച്ചത് ഏകകണ്ഠമായിട്ടാണ്. അത് വി എസ് സുനിൽകുമാറടക്കം പാർട്ടിയിലെ എല്ലാവർക്കും ബാധകമാണ്.

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായോ?
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട സിപിഐയിൽ ഒരു പൊട്ടിത്തെറിയും ഉണ്ടായില്ല. ജനാധിപത്യപരമായിട്ടാണ് സിപിഐയിൽ സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയത്. എല്ലാവരുടെയും അഭിപ്രായം ഉൾക്കൊണ്ടാണ് സ്ഥാനാർഥിനിർണയം പൂർത്തിയാക്കിയത് - കാനം രാജേന്ദ്രൻ വ്യക്തമാക്കി.
അമൃത ഖാന്‍വില്‍ക്കറുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications