കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാവിഷന്‍: ഒടുവിലത്തെ പ്രതീക്ഷയും പൊലിഞ്ഞു... പതിവ് വാഗ്ദാനങ്ങള്‍ തന്നെ

Google Oneindia Malayalam News

കോഴിക്കോട് സൗത്തില്‍ എംകെ മുനീറിനെതിരെ താന്‍ മത്സരിയ്ക്കാന്‍ തീരുമാനിച്ചതോടെയാണ്
മെയ് 6 ന് ഇന്ത്യാവിഷന്‍ ജീവനക്കാരുടെ യോഗം ഇപ്പോഴത്തെ റസിഡന്റ് ഡയറക്ടര്‍ ആയ ജലാലുദ്ദീന്‍ ഫറൂഖി കൊച്ചിയില്‍ വിളിച്ച് ചേര്‍ത്തത് എന്നാണ് സാജന്‍ പറയുന്നത്‌. ജീവനക്കാരുടെ പരസ്യ പ്രതിഷേധം ഒരു നിര്‍ണായക ഘടകമാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഈ യോഗവും പ്രഹസനമായിയെന്നാണ് ആക്ഷേപം.

ചാനല്‍ എന്ന് സംപ്രേഷണം തുടങ്ങും, എന്ന് കുടിശ്ശിക തന്ന് തീര്‍ക്കും തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ഒടുവിലത്തെ യോഗത്തിലും അധികൃതര്‍ക്കായില്ല. ഒരുമാസത്തെ ശമ്പളം എങ്കിലും തരുമോ എന്ന ചോദ്യത്തിനും ഇല്ല ഇത്തരം.

Indiavision

സ്ഥാനാര്‍ത്ഥിയായ എംകെ മുനീറിനോട് മാധ്യമ പ്രവര്‍ത്തകര്‍ തന്നെ ഇന്ത്യാവിഷന്‍ പ്രതിസന്ധിയെ പറ്റി ചോദിച്ചിരുന്നത്രെ. എന്നാല്‍ അത്ര സഹൃദയനായല്ല മുനീര്‍ അതിനൊന്നും മറുപടി കൊടുത്തത് എന്നാണ് വിവരം.

മാസങ്ങളായി ശമ്പളം കിട്ടാത്തതിന്റെ പേരില്‍ ദില്ലിയിലെ വാടക വീട്ടില്‍ നിന്ന് ഒരു രാത്രി ഇറങ്ങിപ്പോരേണ്ടി വന്ന സഹപ്രവര്‍ത്തകരെ കുറിച്ച്, പണമടയ്ക്കാത്തതിനെ തുടര്‍ന്ന് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കപ്പെട്ടവരെ കുറിച്ച്, മറ്റ് ജോലികള്‍ ഒന്നും കിട്ടാതെ ഇന്ത്യാവിഷനില്‍ പ്രതീക്ഷയര്‍പ്പിച്ചിരിയ്ക്കുന്നവരെ കുറിച്ച്... എല്ലാവരേയും കുറിച്ച് സാജന് ആകുലതകളുണ്ട്.

AK Sajan

ഇന്ത്യാവിഷനിലെ മുന്‍ ജീവനക്കാര്‍ (പലരേയും അങ്ങനെ മാത്രമേ ഇപ്പോള്‍ വിശേഷിപ്പിയ്ക്കാന്‍ സാധിയ്ക്കൂ) ആണ് തിരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് സാജനുള്ള കൈത്താങ്ങ്. കെട്ടിവയ്ക്കാനുള്ള പണവും സമാഹരിച്ച് നല്‍കിയത് അവര്‍ തന്നെ. വരും ദിവസങ്ങളില്‍ ജനങ്ങളിലേയ്ക്ക് കൂടുതല്‍ ഇറങ്ങിക്കൊണ്ടുള്ള പ്രചാരണമാണ് സാജന്‍ ലക്ഷ്യമിടുന്നത്.

English summary
Assembly Election 2016: A talk with AK Sajan, former Indiavision driver, who contest against MK Muneer at Kozhikode South.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X