Get Updates
Get notified of breaking news, exclusive insights, and must-see stories!

മുത്താണ് പിസി, സ്വത്താണ് പിസി... പൂഞ്ഞാറിന്‍റെ സ്വന്തം ജോര്‍ജ്ജ്

പൂഞ്ഞാര്‍ ഇക്കുറി കേരളം ഉറ്റുനോക്കുന്ന നിയമസഭാ മണ്ഡലമാണ്. നിലവിലെ എംഎല്‍എ അതേ മണ്ഡലത്തില്‍ മൂന്ന് മുന്നണികളോടും ഒരേസമയം പോരാടുന്ന ഒരേയൊരു മണ്ഡലമെന്ന നിലയിലാണ് ഇവിടുത്തെ ചുതുഷ്‌കോണ മത്സരം കേരളത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

പൂഞ്ഞാറില്‍ ആര് ജയിച്ചാലും അത് ചരിത്രമാകും. തന്‍റെ വോട്ടര്‍മാര്‍ തന്നെ ഒരിയ്ക്കലും കൈവെടിയില്ലെന്ന ശുഭപ്രതീക്ഷയിലാണ് സ്വതന്ത്രനായി മത്സരിയ്ക്കുന്ന പിസി ജോര്‍ജ്ജ്. ജോര്‍ജ്ജിന്‍റെ പ്രചാരണ ഗാനങ്ങള്‍ ഇപ്പോള്‍ പൂഞ്ഞാറില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ ആകെ തന്നെ വൈറല്‍ ആണ്.

പൂഞ്ഞാറില്‍ ആര് എന്ന് മാത്രമല്ല, കേരളത്തില്‍ ആര് എന്ന കാര്യത്തിലും തീരുമാനമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. പിസി ജോര്‍ജ്ജുമായി വണ്‍ഇന്ത്യ പ്രതിനിധി നടത്തിയ അഭിമുഖം

PC George

പൂഞ്ഞാറില്‍ മുന്ന് മുന്നണിയോടും ഒരേസമയം മത്സരിക്കേണ്ടി വരുന്ന പ്രത്യേക സാഹചര്യത്തില്‍ വിജയത്തെ എങ്ങനെ വിലയിരുത്തുന്നു?

കേരളത്തിലെ നിയോജക മണ്ഡലങ്ങളില്‍ വച്ച് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച മണ്ഡലമാണ് പൂഞ്ഞാര്‍. രേഖകളിലല്ല, ജനങ്ങള്‍ അനുഭവിച്ചറിഞ്ഞ അവരുടെ ബോധ്യമാണത്. അതിന് ജനങ്ങള്‍ നല്‍കുന്ന പ്രതികരണമാകും ഇത്തവണത്തെ വോട്ടുകളിലൂടെ ലഭിക്കുക.

മണ്ഡലത്തില്‍ ഇതു വരെ നടന്ന പ്രവര്‍ത്തനങ്ങള്‍ ആത്മവിശ്വാസം കൂട്ടുന്നുണ്ടോ?

തീര്‍ച്ചയായും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മാസങ്ങള്‍ക്കു മുമ്പേ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. മണ്ഡലത്തില്‍ 161 ബൂത്തുകളിലും ബൂത്തു കമ്മിറ്റികള്‍ ചേര്‍ന്ന് അഞ്ചാംഘട്ട വിലയിരുത്തല്‍ നടത്തിയപ്പോള്‍ എല്‍ഡിഎഫ് ചിത്രത്തില്‍ തന്നെയില്ലെന്ന് ബോധ്യപ്പെട്ടു. യുഡിഎഫും എന്‍ഡിഎയും പ്രവര്‍ത്തിക്കുന്നുവെന്നല്ലാതെ മികവുറ്റ പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്നുമില്ല.

PC George

ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികള്‍?

പ്രതിസന്ധിയല്ല, പ്രത്യാശയാണുള്ളത്. എന്നാല്‍ എല്‍ഡിഎഫും യുഡിഎഫും ഏറെ പ്രതിസന്ധിയിലാണുതാനും. യുഡിഎഫിനു വേണ്ടി മത്സരിക്കുന്നയാള്‍ക്ക് കേരള കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് പോലുമില്ല. പാര്‍ട്ടിഭാരവാഹികളുടെ പോലും പിന്തുണ നേടാന്‍ കഴിയാത്തപ്പോള്‍ അവര്‍ക്ക് തീര്‍ച്ചയായും പ്രതിസന്ധിയുണ്ടാകും. ഇടതിനാണെങ്കിലും സ്ഥിതി വ്യത്യസ്ഥമൊന്നുമല്ല.

ഒറ്റയ്ക്കു മത്സരിക്കുമ്പോള്‍ എന്തു തോന്നുന്നു?

ആ ചോദ്യം തന്നെ തിരുത്തണം. കാരണം ഇവിടെ ഞാന്‍ ഒറ്റയ്ക്കല്ല, സ്വതന്ത്രനായുമല്ല ജനപക്ഷ സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്. എന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ജനങ്ങളാണ് ഏറ്റെടുത്തത്. ഓരോ സ്ഥാലത്ത് എത്തുമ്പോഴും അത് അനുഭവിച്ചറിയാനാകും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം അവര്‍ സ്വയം ഏറ്റെടുത്ത് നടത്തുകയാണ്.

PC George

മണ്ഡലത്തില്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രധാന വിഷയം?

അഴിമതി തന്നെ. എല്‍ഡിഎഫും യുഡിഎഫും ഒന്നും അഴിമതിയെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല. ഉമ്മന്‍ചാണ്ടിയുടെ സോളാര്‍ അഴിമതിയോ, കെഎം മാണിയുടെ ബാര്‍ കോഴക്കോസോ ഒന്നും അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിഷയമല്ല.

കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നിര്‍ണായകമാണോ?

അതെ. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സര്‍ക്കാരുകള്‍ ലാപ്‌സാക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം പട്ടികജാതി, വര്‍ഗ സമൂഹത്തിന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോകുകയാണ്.

PC George

ജാതി സമവാക്യങ്ങള്‍ നിര്‍ണായകമാണോ?

പൂഞ്ഞാറില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ നേരിട്ടു ബോധ്യപ്പെട്ടിട്ടുള്ള ജനങ്ങള്‍ ജാതിയടിസ്ഥാനത്തിലല്ല ഇതിനെല്ലാമുപരിയായി ചിന്തിക്കും. മറ്റുള്ളവര്‍ക്ക് അസൂയ ജനിപ്പിക്കും വിധം എല്ലാവിഭാഗം ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചു. ഇത് മതന്യൂനപക്ഷങ്ങളുടെയും ആദിവാസി,പട്ടികജാതി,പട്ടികവര്‍ഗ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയെല്ലാം പിന്‍തുണ ലഭിക്കാന്‍ കാരണമായിട്ടുണ്ട്.

ഇടതുസ്ഥാനാര്‍ഥിയാകാന്‍ കഴിയാതെ വന്നതിനെക്കുറിച്ച്?

അത് ചിലര്‍ നടത്തിയ ചരടുവലികളുടെ ഭാഗമാണ്. അഴിമതിക്കെതിരെ പോരാടുന്ന ഒരാള്‍ ഇനി നിയമസഭയിലോ പൊതുപ്രവര്‍ത്തന രംഗത്തോ വേണ്ട എന്ന ചിലരുടെ തീരുമാനമാണ് ഇതിനു പിന്നില്‍. അഴിമതിക്കെതിരെ നിരന്തരം പോരാടിയ ഒരു ജനപ്രതിനിധിയെ വീണ്ടും പൂഞ്ഞാറിന് വേണമെന്നുള്ള തീരുമാനമാകും പൂഞ്ഞാറിലെ ജനങ്ങളുടേത്. സി.പി.എം ഭാരവാഹികളടക്കമുള്ളവര്‍ ഒളിഞ്ഞും തെളിഞ്ഞും നല്‍കുന്ന പിന്‍തുണ തന്നെ ഇതിന് തെളിവാണ്.

PC George

പിണറായി വിജയന്റെ പൂഞ്ഞാര്‍ സന്ദര്‍ശനം?

ഇതൊന്നും പൂഞ്ഞാറിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല. അവര്‍ എനിക്ക് പിന്നില്‍ അണിചേരുന്നത് അവരുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന ജനപ്രതിനിധിയെന്ന നിലയിലാണ്. ഒരു ജനപ്രതിനിധി ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കേണ്ടതെങ്ങനെയെന്ന് കാട്ടിക്കൊടുത്തതിലൂടെയാണ് ജനങ്ങള്‍ എനിക്കു വേണ്ടി ഒന്നടങ്കം രംഗത്തു വന്നത്.

തികഞ്ഞ ആത്മവിശ്വസത്തിലാണ്?

അതെ. ആറു തവണ എംഎല്‍എ ആയി ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്താണ് എന്റെ കരുത്ത്. അതിന് ജനങ്ങള്‍ പ്രതികരിക്കുന്നത് വീണ്ടുമൊരു വിജയം സമ്മാനിച്ചാകുമെന്ന് ഉറപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+