'കുട്ടിക്കാലത്ത് നല്ലൊരു ഓണം ഉണ്ടായിട്ടില്ല, ഇന്ന് ദൈവം ഒരുപാട് ഉയരങ്ങളിലെത്തിച്ചു': മനസുതുറന്ന് അശ്വിൻ വിജയ്
ബിഗ്ബോസ് മലയാളം സീസൺ 4 ലെ ശ്രദ്ധേയനായ മത്സരാർത്ഥിയായിരുന്നു അശ്വിൻ വിജയ്. അതിനപ്പുറത്തേക്ക് മജീഷ്യൻ എന്ന നിലയിൽ പേരെടുത്ത വ്യക്തി കൂടിയാണ് അശ്വിൻ. ബിഗ്‌ബോസിൽ വന്നതോട് കൂടിയാണ് അശ്വിന്റെ കഴിവുകൾ കൂടുതൽ പേർ അറിഞ്ഞുതുടങ്ങിയത്. ഇന്ന് മാജിക് ഷോകളും ഉദ്ഘാടനങ്ങളുമൊക്കെയായി അശ്വിൻ തിരക്കിലാണ്.
ജീവിതത്തോട് പൊരുതിയും പ്രതിസന്ധികളെ മറികടന്നും തന്നെയാണ് ഓരോ നേട്ടവും അശ്വിൻ സ്വന്തമാക്കിയത്. താൻ ഗേ ആണെന്ന് പൊതുസമൂഹത്തിന് മുന്നിൽ സധൈര്യം തുറന്നുപറഞ്ഞ വ്യക്തി കൂടിയാണ് അശ്വിൻ.. ഈ ഓണക്കാലത്ത് തന്റെ അനുഭവങ്ങളും വിശേഷങ്ങളുമൊക്കെ വൺഇന്ത്യ മലയാളത്തോട് പങ്കിടുകയാണ് അശ്വിൻ..

ബിഗ്‌ബോസിന് മുമ്പും ശേഷവും ഉള്ള ജീവിതം, മാറ്റങ്ങൾ..
ഇപ്പോൾ തിരക്കുപിടിച്ച ജീവിതം ആയി തുടങ്ങി. ഞാൻ ആഗ്രഹിച്ച കാര്യമാണ് ബിസി ആയി ഇരിക്കുക എന്നത്. ബിഗ്‌ബോസ് കഴിഞ്ഞ് ഇപ്പോൾ ഒരു സീസൺ കഴിഞ്ഞിട്ടും ഒരുപാട് ഉദ്ഘാടനങ്ങളും മാജിക് ഷോകളുമൊക്കെ ആയി തിരക്കിലാണ്. അത്യാവശ്യം ഉദ്ഘാടനങ്ങൾ ഉണ്ട്. എല്ലാ ദിവസവും പ്രോഗ്രാമുകളുണ്ട്. ഏറ്റവും വലിയ കാര്യം ജനങ്ങൾ തിരിച്ചറിയാൻ തുടങ്ങി എന്നതാണ്.. നൂറുപേർ ഉള്ളയിടത്ത് ചെന്നാൽ 10 പേരെങ്കിലും തിരിച്ചറിഞ്ഞ് അശ്വിൻ അല്ലേ എന്ന് ചോദിക്കുന്നുണ്ട്. അത് വളരെ വലിയ കാര്യമാണ്..

ഒരുപക്ഷേ ഒരുപാട് പൈസ ഉണ്ടാക്കാൻ നമുക്ക് പറ്റിയെന്ന് വരും പക്ഷേ പ്രശസ്തി ഉണ്ടാക്കുക എന്ന് പറയുന്നത് അത്ര പെട്ടെന്ന് പറ്റുന്ന കാര്യമല്ല... ബിഗ്‌ബോസിൽ നിന്ന് ഇറങ്ങിയ ആദ്യ സമയത്ത് ഒരുപാട് നെഗറ്റീവായ കാര്യങ്ങൾ കേൾക്കേണ്ടിവന്നിരുന്നുവെങ്കിലും പിന്നെ അത് മാറി, ആൾക്കാർ എന്റെ പ്രൊഫഷൺ തന്നെയാണ് നോക്കുന്നത്.. ഞാൻ ഗേ ആണെന്ന് പറഞ്ഞതിന്റെ പേരിൽ പല വിവാദങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അതൊക്കെ ആൾക്കാർ മറന്നു. ഇപ്പോൾ അത് ന്യൂനോർമൽ ആയി. അത് വലിയൊരു കാര്യമാണ്.
കോൺഫിഡൻസിൽ വന്ന മാറ്റം...
ബിഗ്‌ബോസിന് ശേഷം കോൺഫിഡൻസ് ലെവൽ മാറി. ഇപ്പോൾ എന്നെക്കുറിച്ച് മറ്റുള്ളവർ എന്ത് ചിന്തിക്കുന്നുവെന്ന ചിന്ത എനിക്കില്ല, അവർ എന്ത് വേണമെങ്കിലും ചിന്തിച്ചോട്ടേ, പറഞ്ഞോട്ടെ ഞാനത് കാര്യമാക്കുന്നില്ല. പണ്ട് എന്റെ ലൈഫ് നേർരേഖപോലെ പോവുകയായിരുന്നു, എല്ലാം പോസിറ്റീവ് മാത്രം. ബിഗ്‌ബോസിൽ നിന്ന് ഇറങ്ങിയ ശേഷം ഒരുപാട് വിവാദങ്ങളും നെഗറ്റീവ്‌സും വന്നതോടെ അത് കൂടി അഭിമുഖീകരിക്കാൻ പഠിച്ചു. നമ്മുടെ ജീവിതത്തിൽ ഉയർച്ച പോലെ തന്നെ വീഴ്ചയും വന്നാൽ മാത്രമേ നമ്മൾ കുറച്ച് കൂടി ബോൾഡ് ആവുകയുള്ളൂ..
കഴിഞ്ഞ സീസണിൽ റിനോഷിനോട് ഇഷ്ടം ഉണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. അത് പറഞ്ഞപ്പോൾ ഇവിടെ ഒരുപാട് നെഗറ്റീവിട്ടു. ആൾക്കാർ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. രണ്ടാമത്തെ കാര്യം, കൂടിപ്പോയാൽ അവർ ആരു കാണാതെ ഒളിച്ചിരുന്ന് ഫേസ്ബുക്കിൽ അല്ലെങ്കിൽ യുട്യൂബിൽ കമന്റിടും. എത്ര പേർക്ക് നേരിട്ട് വന്ന് സംസാരിക്കാൻ പറ്റും? ഞാൻ അത്ര മാത്രമെ ചിന്തിക്കുന്നുള്ളൂ..
ഈ കമന്റ് ഇടുന്നവർ എത്ര പേർക്ക് ഒറിജിനൽ അക്കൗണ്ടുണ്ട്. ഗേ, ലെസ്ബിയനെക്കുറിച്ച് പറഞ്ഞപ്പോഴാണ് കൂടുതൽ നെഗറ്റീവ് വന്നത്, ഈ നെഗറ്റീവ് പറയുന്നവർ തന്നെയാണ് രാത്രി വന്നിട്ട് ഡേറ്റ് ചെയ്യാൻ തൽപര്യം ഉണ്ടോ എന്ന് ചോദിക്കുന്നത്.. ആരും നല്ലവരല്ല, ഞാൻ ആരുടേയും നെഗറ്റീവ് പറയാറില്ല..
കാരണം എനിക്ക് ഒരുപാട് നെഗറ്റീവുകൾ ഉണ്ട്, സ്വന്തം തെറ്റ് തിരുത്തി നന്നാവാതെ മറ്റുള്ളവരുടെ തെറ്റ് ചൂണ്ടിക്കാട്ടുന്നത് നല്ലതല്ല.. എല്ലാവരോടുമല്ല പറയുന്നത്, സ്‌നേഹിക്കുന്ന ഒരുപാട് പേരുണ്ട്..അതുകൊണ്ട് ഞാൻ നെഗറ്റീവ് ശ്രദ്ധിക്കാറില്ല, പോസ്റ്റീവ് നോക്കി മുന്നോട്ട് പോവുക..
ഗേ ഐഡറ്റി തുറന്ന് പറഞ്ഞപ്പോൾ...
ഒരാളെയല്ല, ഒരുപാട് പേരെ സ്വാധീനിക്കാൻ പറ്റിയിട്ടുണ്ട്. ഞാൻ ബിഗ്‌ബോസിൽ നിന്ന് പുറത്തുവന്ന ശേഷം എന്റെ ഫേസ്ബുക്കിൽ വന്ന മെസേജുകൾ, ബ്രോ ഞാനൊരു ഗേയാണ് അല്ലെങ്കിൽ ലെസ്ബിയനാണ്, എനിക്ക് 27 വയസ്സായി, എനിക്ക് ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ല, വീട്ടുകാരെ പേടിച്ച് വിവാഹം ചെയ്യാൻ തീരുമാനിക്കുകയാണ്, ബ്രോയുടെ ധൈര്യം സമ്മതിക്കുകയാണ്, ഞാൻ ആലോചിക്കുകയാണ്.. എന്നിങ്ങനെയുള്ള മെസേജുകൾ വന്നിട്ടുണ്ട്.
എന്റെ പല ഇന്റർവ്യൂസിന്റേയും താഴേയും വരുന്ന കമന്റാണ് താങ്കളിത് തുറന്ന് പറഞ്ഞല്ലോ അത് തന്നെ വലിയ കാര്യം എന്ന്, കാരണം ഇത് തുറന്നുപറയാൻ പറ്റാത്ത ഒരുപാട് ആളുകൾ ഉണ്ട് നമ്മുടെ നാട്ടിൽ. പണ്ട് ഇത് അസുഖമാണെന്ന് കരുതി നടന്നിരുന്ന വ്യക്തിയായിരുന്നു ഞാൻ. തുറന്നുപറഞ്ഞതിന് ശേഷം എനിക്കുണ്ടായ സമാധാനം ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റില്ല.
നമുക്ക് സ്വയം ഒരു സംതൃപ്തി ഉണ്ടല്ലോ. ഞാനൊരു ഗേ ആണ്, അത് ഞാൻ സമ്മതിക്കുന്നു. മിക്കവരും പറയാത്തത് സമൂഹത്തെ പേടിച്ചുകൊണ്ടാണ്...എന്നോടും പലരും പറഞ്ഞിട്ടുണ്ട് കല്യാണം കഴിച്ചാൽ ഇത് മാറുമെന്ന് , അവരോടൊക്കെ എന്ത് പറയാനാണ്.. ഇതൊക്കെ മാറും 2023 എത്തിയില്ലേ. ഒരുപാട് ഗേ മാരേജ് കേരളത്തിൽ നടക്കുന്നുണ്ട്. പത്ത് കൊല്ലം കഴിയുമ്പോഴേക്കും വേറെ ലെവൽ ആവും ..

ഓണം ഓർമ്മകൾ...
കുട്ടിക്കാലത്ത് എനിക്ക് നല്ലൊരു ഓണം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. നല്ല ഭക്ഷണമില്ല, നല്ല വസ്ത്രം ഇല്ല, എനിക്ക് നല്ലൊരു യൂണിഫോമില്ല, നല്ലൊരു ഓണക്കോടി പോലും കിട്ടയിട്ടില്ല. എനിക്ക് ആദ്യമായി ഓണക്കോടി എടുക്കുന്നത് പ്ലസ്ടുവിൽ പഠിക്കുമ്പോൾ എന്റെ അധ്യാപിക ജയലക്ഷ്മി ടീച്ചറാണ്. അതൊക്കെ എന്റെ ജീവിതത്തിലെ വലിയ സന്തോഷമാണ്..
ഒരാളും എന്റെ വീട്ടിൽ വരുന്നില്ല, ബന്ധുക്കൾ വല്ലപ്പോഴും ഒരു ഡ്രസ് എടുത്ത് തരും ഇല്ലെന്നല്ല, പക്ഷേ നല്ലൊരു ഓണക്കോടി, ഓണത്തിന് നല്ലൊരു ഭക്ഷണം അതാെന്നും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല..ഞാനും എന്റെ അമ്മയും മാത്രമുള്ള വീടാണ്, ദാരിദ്ര്യത്തിന്റേ അങ്ങേയറ്റം ഉള്ള വീടാണ്.. അങ്ങനെയൊരു വീട്ടിൽ നമുക്ക് ഉള്ളത് കൊണ്ട് എന്തെങ്കിലും തട്ടിക്കൂട്ടും അല്ലെങ്കിൽ കൂട്ടുകാരുടെ വീട്ടിൽ പോയി കഴിക്കും.
അന്നൊക്കെ പല കാര്യങ്ങൾ ഓർത്ത് കൊതിക്കാറുണ്ട്, നല്ലൊരു മുണ്ടായാലും ഷർട്ടായാലും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഓണാഘോഷത്തിന് ഞാൻ പോകാതിരുന്നിട്ടുണ്ട്. കാരണം ബാക്കി എല്ലാവരും നല്ല ഡ്രസ് ഇടുന്ന സമയത്ത് എനിക്കിടാൻ നല്ലൊരു ഡ്രസില്ല...അത്രയും സങ്കടമുള്ള ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്.
അന്ന് സ്‌കൂളിൽ ഗ്രൂപ്പ് ഫോട്ടോയ്ക്ക് കൊടുക്കാൻ പത്ത് രൂപ ഇല്ലാത്തത് കൊണ്ട് ഞാൻ ഫോട്ടോ എടുക്കാൻ പോകാതിരുന്നിട്ടുണ്ട്. അത്രയും സഹിച്ച് വന്നിട്ട് ഇപ്പോൾ ഈശ്വരൻ എന്നെ ഒരുപാട് അനുഗ്രഹിച്ചിട്ടുണ്ട്....ഒരുപാട് ഉയരങ്ങളിലേക്ക് എത്തിച്ച്. അന്ന് ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ന് ഈശ്വരൻ എന്നെ ഒരുപാട് ഉയരങ്ങളിൽ എത്തിച്ചു. നമ്മൾ ചെയ്യുന്ന കാര്യത്തിൽ സത്യം ഉണ്ടെങ്കിൽ പ്രപഞ്ച ശക്തി അത് കാണും. നമ്മൾ പോകുന്ന വഴി ശരിയാണെങ്കിൽ ആരേയും പേടിക്കേണ്ട ആവശ്യം ഇല്ല, അശ്വിൻ പറയുന്നു.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications