വർഗ്ഗീയത ആളിക്കത്തിക്കാനാണ് ബിജെപിയുടെ ശ്രമം: ദുരൂഹമരണം ഏതെന്ന് അമിത് ഷാ വ്യക്തമാക്കണം: സി ദിവാകരൻ
ബിജെപി വർഗ്ഗീയത ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്.കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനത്തിരുന്ന് കൊണ്ട് അമിത് ഷാ നടത്തിയത് വിലകുറഞ്ഞ ആരോപണങ്ങളെന്നും മുൻമന്ത്രിയും മുതിർന്ന സിപിഐ നേതാവുമായ സി ദിവാകരൻ.ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച സീറ്റ് പോലും ഇത്തവണ ലഭിക്കില്ല.അമിത്ഷാ പരാമർശിച്ച ദുരൂഹ മരണത്തെക്കുറിച്ച് കുറിച്ച് കൂടുതൽ പറയാൻ അദ്ദേഹത്തിൻ്റെ പാർട്ടി തയ്യാറാകണം. വെടിപൊട്ടിക്കാനാണ് ഷായുടെ ശ്രമമെങ്കിൽ അത് കേരളത്തിൽ നടക്കില്ലെന്നും സി ദിവാകരൻ പറഞ്ഞു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സിപിഐയിൽ കലഹങ്ങളും തർക്കങ്ങളുമില്ല.രമ്യമായി തന്നെ സ്ഥാനാർഥിനിർണയം പൂർത്തിയാക്കുമെന്നും വൺ ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.സി ദിവാകരനുമായി "വൺ ഇന്ത്യ മലയാളം " പ്രതിനിധി അഭിജിത്ത് ജയൻ നടത്തിയ അഭിമുഖം വായിക്കാം

സിപിഐയിൽ സ്ഥാനാർഥിമോഹികളോ?
പാർട്ടിയിൽ സ്ഥാനാർഥി മോഹികളുണ്ടാകുന്നത് സ്വാഭാവികം. സിപിഎം ആകെ 23 സീറ്റുകളിലാണ് മത്സരിക്കുന്നത്.വനിതകൾ,യുവജനങ്ങൾ,മുതിർന്ന നേതാക്കൾ തുടങ്ങി എല്ലാവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്.നാലു സീറ്റുകളിൽ മാത്രമാണ് സ്ഥാനാർഥി പട്ടികയിൽ തീരുമാനമാകാത്തത്.രണ്ടുദിവസത്തിനുള്ളിൽ പൂർത്തിയാക്കും. പാർട്ടിയിൽ തർക്കങ്ങളും കലഹങ്ങളുമില്ല. രമ്യമായി തന്നെ സ്ഥാനാർഥിനിർണയം പൂർത്തിയാക്കും.

വി എസ് സുനിൽകുമാർ മത്സരിക്കണമെന്ന് താല്പര്യമുണ്ടോ?
സുനിൽകുമാർ മത്സരിക്കുന്നതിന് കുഴപ്പമില്ല. മൂന്ന് ടേം പൂർത്തിയാക്കിയത് കൊണ്ട് മത്സരംഗത്ത് തുടരാൻ കഴിയില്ല. അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും മത്സരിക്കാം. ഇക്കാര്യത്തിൽ പാർട്ടി നടപ്പിലാക്കിയ നയം എല്ലാവരും അംഗീകരിക്കുക മാത്രമാണ് ചെയ്യുന്നത്.

തദ്ദേശ ഫലം ആവർത്തിക്കുമോ?
19 സീറ്റിലും പാർലമെൻ്റിൽ ഇടതുമുന്നണി പരാജയപ്പെട്ടു. കോൺഗ്രസ്സുകാർ പറഞ്ഞു നടന്നത് ഇടതുമുന്നണി അപ്രത്യക്ഷമായി എന്നായിരുന്നു.എന്നാൽ,തദ്ദേശ തെരഞ്ഞെടുപ്പിൽ വൻകുതിപ്പോടെ എൽഡിഎഫ് തിരിച്ചുവന്നു.തദ്ദേശതെരഞ്ഞെടുപ്പ് ഫലം അതേപടി നിയമസഭാതിരഞ്ഞെടുപ്പിൽ ആവർത്തിക്കുമെന്ന് പറയാൻ താൻ ആളല്ല. സുസ്ഥിരമായ സർക്കാർ അധികാരത്തിൽ വരും. അത് ഇടതുമുന്നണി ആയിരിക്കും.

ശബരിമല സജീവ ചർച്ച വിഷയമല്ല?
ശബരിമല വിഷയം ജനങ്ങൾ മറന്നു. ആ കാലം കഴിഞ്ഞു. വ്യാജപ്രചരണങ്ങൾ ജനങ്ങൾ അംഗീകരിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയാണല്ലോ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അങ്കം കുറിക്കുന്നത്. ആ തിരഞ്ഞെടുപ്പിൽ എന്ത് പ്രതിഫലിച്ചു. ജനങ്ങൾക്ക് സത്യങ്ങൾ നന്നായി അറിയാം. സർക്കാരിൻ്റെ ക്ഷേമപ്രവർത്തനങ്ങളെ സംബന്ധിച്ചാണ് നാട്ടിലിപ്പോൾ ചർച്ച.സർവ്വ മേഖലകളിലും ഇടതുമുന്നണി സർക്കാർ നടത്തിയ വികസന നേട്ടങ്ങൾ തങ്ങൾക്ക് വോട്ടായി മാറും.

ഭരണതുടർച്ചയുണ്ടാകുമോ?
പിണറായി സർക്കാരിനെ ലഭിച്ചത് കേരളത്തിൻ്റെ ഭാഗ്യം. ഭരണം തുടർന്ന്പോകണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളാണ് കേരളത്തിൽ ഭൂരിഭാഗവും.ഇത് രാഷ്ട്രീയ പാർട്ടിയുടെ ലക്ഷ്യമല്ല. കേരള സമൂഹത്തിൻ്റെയാകെയുള്ള ആവശ്യമാണിത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലാകെ ഇടതുതരംഗമുണ്ടാകും.

അമിത് ഷായുടെ പ്രസംഗം എങ്ങനെ വിലയിരുത്തുന്നു?
അമിത്ഷാ കേന്ദ്രമന്ത്രിസ്ഥാനത്തിരുന്ന് കൊണ്ട് കേരളത്തെ കുറിച്ച് നടത്തിയ വിലകുറഞ്ഞ ആരോപണങ്ങളെ ജനം പുച്ഛിച്ച് തള്ളും.കേരളത്തെ മോശമാക്കി ചിത്രീകരിക്കാനാണ് അമിത്ഷായുടെ ശ്രമം.ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ച സീറ്റും ഇത്തവണ കിട്ടില്ല. കേരളത്തിൽ ദുരൂഹ മരണം നടന്നതായിട്ടാണ് അമിത്ഷാ ആരോപിക്കുന്നത്. ഏത് മരണമാണ് അത്തരത്തിൽ നടന്നതെന്ന് വ്യക്തമാക്കാൻ അമിത്ഷാ തയ്യാറാകണം. വെടി പൊട്ടിക്കാനുള്ള അദ്ദേഹത്തിൻ്റെ ശ്രമം കേരളത്തിൽ നടക്കില്ല. ബിജെപി വിമുക്തകേരളമാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ വരാൻ പോകുന്നത്. ബിജെപി വർഗ്ഗീയത ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിനെ ജനങ്ങൾ ഒരേമനസ്സോടെ ചെറുക്കും.

ബി ജെ പി ക്ക് ബദലാകാൻ കോൺഗ്രസിനാകുമോ?
കോൺഗ്രസ് ജനങ്ങളുടെ വിധിയെ ചരിത്രത്തിൻ്റെ ചുവരെഴുത്തിലൂടെ പഠിക്കാൻ തയ്യാറല്ല. പാർട്ടിക്കുള്ളിൽ നിരവധി പ്രശ്നങ്ങൾ നടന്നിട്ടും പാഠം പഠിക്കുന്നില്ല. കോൺഗ്രസുകാർ സ്വപ്നലോകത്താണ്. രാജ്യത്ത് കോൺഗ്രസിന് തിരിച്ചുവരാൻ കഴിയില്ല. ഇന്ത്യയിൽ ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയുന്നില്ല. ഇത് കോൺഗ്രസിൻ്റെ തകർച്ചയെയാണ് സൂചിപ്പിക്കുന്നത്. കോൺഗ്രസ് രക്ഷപ്പെടാൻ പോകുന്നില്ല.

യുഡിഎഫും ബിജെപിയും തമ്മിൽ ചങ്ങാത്തമോ?
കേരളത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാവിലെ പറയുന്നത് പ്രതിപക്ഷനേതാവ് ഉച്ചയ്ക്ക് പറയുന്നു. ബിജെപിയും യുഡിഎഫും തമ്മിൽ ധാരണയുണ്ട്. കോൺഗ്രസും ബിജെപിയും തമ്മിൽ അഡ്ജസ്റ്റ്മെൻറ് ഭരണം തുടരുകയാണ്. അത് പണ്ട് കാലം മുതൽ തന്നെ പ്രകടമാണ്.

നേമം ആരെ തുണയ്ക്കും?
നേമം നിയോജക മണ്ഡലത്തിൽ ഇക്കുറി ശിവൻകുട്ടി വൻ ഭൂരിപക്ഷത്തോടെ വിജയിക്കും. ഒ രാജഗോപാലിന് ലഭിച്ച വോട്ട് നേമത്തെ ഒരു ബിജെപി സ്ഥാനാർത്ഥിക്കും ലഭിക്കാൻ പോകുന്നില്ല. നേമം ഇടതുപക്ഷത്തിൻ്റെ ശക്തമായ കോട്ടയാണ്. യുഡിഎഫിനും ബിജെപിക്കും ഒരു വ്യാമോഹവും വേണ്ട.തിരുവനന്തപുരത്ത് ബിജെപിക്ക് ഒരു സീറ്റും ലഭിക്കില്ല.

രാഷ്ട്രീയപ്രവർത്തനം വിട്ട് എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമോ?
രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് മാറി എഴുത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ലക്ഷ്യം.രാഷ്ട്രീയ ജീവിതത്തിലെ ഓർമ്മകൾ എഴുതാൻ തീരുമാനിച്ചിട്ടുണ്ട്. അതിൽ എല്ലാ പാർട്ടിയും അതിലെ സാഹചര്യങ്ങളും പരാമർശിക്കും. മന്ത്രിയായപ്പോഴും എംഎൽഎയായപ്പോഴുമുള്ള അനുഭവങ്ങൾ തുറന്നെഴുതും. അതിൽ എല്ലാ കാര്യങ്ങളും പ്രതിപാദിക്കും. ബാക്കിയുള്ളത് പിന്നാലെ.

ആഴക്കടൽ മത്സ്യ ബന്ധനം തിരിച്ചടിയാകുമോ?
എൽ ഡി എഫിൻ്റെ മത്സ്യ നയം വ്യക്തമാണ്. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുള്ള കരാർ റദ്ദാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയതാണ്. ആ അധ്യായം അവിടെ അവസാനിച്ചു. വിഷയത്തെ കുറിച്ച് കൂടുതൽ പറയാൻ ഈ ഘട്ടത്തിൽ തയാറാകുന്നില്ലെന്നും സി ദിവാകരൻ വ്യക്തമാക്കി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര് എത്ര രൂപ നല്കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ് വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന് -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications