Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വട്ടപ്പൂജ്യമാകും; എം വി ഗോവിന്ദൻ വൺ ഇന്ത്യയോട്

നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ. നിലവിലുള്ള ബിജെപിയുടെ സീറ്റിംഗ് സീറ്റ് ഇടതു മുന്നണി പൂട്ടിക്കും.80 സീറ്റുകൾക്ക് മുകളിൽ ഇടതു മുന്നണിക്ക് ചരിത്ര വിജയമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസിനെ കൂട്ടുപിടിച്ചുകൊണ്ട് ചില മാധ്യമങ്ങൾ സർക്കാരിനെതിരെ കള്ളപ്രചാരവേല നടത്താൻ ശ്രമിക്കുന്നു.മാധ്യമങ്ങൾ പുനർവിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. വൺ ഇന്ത്യ മലയാളം പ്രതിനിധി അഭിജിത്ത് ജയൻ എം വി ഗോവിന്ദൻ മാസ്റ്ററുമായി സംസാരിക്കുന്നു.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

ആദ്യഘട്ടത്തിലെ ആത്മവിശ്വാസം അതേപടി അവസാന ഘട്ടത്തിലുമുണ്ടോ?

ആദ്യഘട്ടത്തിലെ ആത്മവിശ്വാസം അതേപടി അവസാന ഘട്ടത്തിലുമുണ്ടോ?

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒരു തുടർ ഗവൺമെൻ്റ് ഉണ്ടാകുമെന്നന്നതിൽ സംശയമില്ല. ആദ്യഘട്ടത്തിലും അവസാന ഘട്ടത്തിലും തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചിരിക്കുമ്പോഴും ആത്മവിശ്വാസത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല.സിപിഎം അധികാരത്തിലെത്തുകയെന്നുള്ളത് ജനങ്ങളുടെ ആഗ്രഹമാണ്. മെയ് രണ്ടിന് ബാലറ്റ് പെട്ടി തുറക്കുമ്പോൾ അത് സാക്ഷാത്കരിക്കും. തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കോൺഗ്രസിനെ കൂട്ടുപിടിച്ചുകൊണ്ട് ചില മാധ്യമങ്ങൾ സർക്കാരിനെതിരെ കള്ളപ്രചാരവേല നടത്തുന്നു. ഇതിൽ ജനങ്ങൾ വീഴില്ലെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഉറപ്പുണ്ട്. ചരിത്ര മുന്നേറ്റത്തിലൂടെ ഇടതുമുന്നണി വിജയിക്കും. അത് മുഖ്യമന്ത്രി തന്നെ അസന്നിഗ്ധമായി പറഞ്ഞിട്ടുണ്ട്.

ബിജെപിക്ക് ഒരു സീറ്റെങ്കിലും ലഭിക്കുമോ?

ബിജെപിക്ക് ഒരു സീറ്റെങ്കിലും ലഭിക്കുമോ?

നിലവിലെ സാഹചര്യത്തിൽ ബിജെപിക്ക് ഒരു സീറ്റു പോലും ലഭിക്കില്ല. ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുന്ന തെരഞ്ഞെടുപ്പാകും ഇത്. നേമത്ത് എൽഡിഎഫ് വിജയിക്കും.വി ശിവൻകുട്ടി മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചു വരും. നേമത്തെ ബിജെപിയുടെ സിറ്റിങ് സീറ്റിൽ കഴിഞ്ഞതവണ അവർ ജയിച്ചത് കോൺഗ്രസിൻ്റെ പരിപൂർണ്ണ പിന്തുണയോടെയാണ്. 25,000 ത്തോളം വോട്ടുകളാണ് കോൺഗ്രസിനെ നേമത്തുള്ളത്. കോൺഗ്രസിൻ്റെ ഘടകകക്ഷിയായ മത്സരിച്ച വി സുരേന്ദ്രൻപിള്ളക്ക് ലഭിച്ചത് വെറും 13,000ത്തോളം വോട്ടുകളാണ്.വ്യക്തിപരമായ വോട്ടുകൾക്ക് പുറമേ കോൺഗ്രസിൻറെ വോട്ടുകളുണ്ട് തനിക്ക് ലഭിച്ചതെന്ന് ഒ രാജഗോപാൽ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത്തവണ കെ മുരളീധരൻ മത്സരിക്കുന്നതിനാൽ കോൺഗ്രസിൻ്റെ കുറെ വോട്ടുകൾ അവർക്ക് തന്നെ ലഭിക്കും. കോൺഗ്രസ് വോട്ട് മറിച്ചില്ലെങ്കിൽ നേമത്ത് ശിവൻകുട്ടി വിജയിക്കും.

എൽഡിഎഫ് പ്രതീക്ഷിക്കുന്നത് എത്ര സീറ്റുകളാണ്?

എൽഡിഎഫ് പ്രതീക്ഷിക്കുന്നത് എത്ര സീറ്റുകളാണ്?

80 സീറ്റുകൾക്ക് മുകളിൽ വിജയമുണ്ടാകും.സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷം ഇടതുമുന്നണിക്ക് ലഭിക്കും. എന്തു സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം. എൽഡിഎഫ് മികച്ച വിജയം പ്രതീക്ഷിക്കുന്നു.

ഇരട്ട വോട്ട് വിവാദം?

ഇരട്ട വോട്ട് വിവാദം?

ഇരട്ട വോട്ടുകളുണ്ടെങ്കിൽ കണ്ടുപിടിക്കേണ്ട ചുമതല തിരഞ്ഞെടുപ്പ് കമ്മീഷൻ്റെതാണ്. അതിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കോ സിപിഎമ്മിനോ യാതൊരു പങ്കുമില്ല. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതിനെക്കുറിച്ച് സ്വതന്ത്രമായി അന്വേഷിക്കേണ്ടത്. ഇരട്ട വോട്ട് ഉയർത്തിയ പ്രതിപക്ഷനേതാവിൻ്റെ വീട്ടിൽ തന്നെ ഇത് ഉണ്ടായല്ലോ? നിരവധി കോൺഗ്രസ് പ്രവർത്തകരുടെയും പക്കൽനിന്ന് ഇരട്ട വോട്ടുകൾ കണ്ടുപിടിച്ചല്ലോ? പ്രതിപക്ഷനേതാവ് ബോധപൂർവ്വമായിട്ടുള്ള ആരോപണങ്ങളാണ് സർക്കാരിനെതിരെ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്.

കെ സുരേന്ദ്രൻ ജയിക്കുമോ?

കെ സുരേന്ദ്രൻ ജയിക്കുമോ?

കെ സുരേന്ദ്രൻ ഒരിടത്ത് പോലും ജയിക്കാൻ പോകുന്നില്ല. രണ്ട് മണ്ഡലങ്ങളിൽ അദ്ദേഹം എന്തിനാണ് മത്സരിക്കുന്നത്. കോൺഗ്രസും ബിജെപിയും തമ്മിൽ അഡ്ജസ്റ്റ്മെൻറ് ഉണ്ടാകും. എല്ലാകാലത്തും ഇടതുപക്ഷമാണ് എല്ലാവരുടെയും മുഖ്യശത്രു. വർഗീയതയെ ചെറുക്കുകയെന്ന ലക്ഷ്യം ഇടതുപക്ഷ ജനാധിപത്യ മുന്നണി തുടർന്നുകൊണ്ടു പോവുക തന്നെ ചെയ്യും. സിപിഎം മികച്ച ഭൂരിപക്ഷത്തിൽ ഈ തിരഞ്ഞെടുപ്പിൽ വിജയിക്കും.

തിരഞ്ഞെടുപ്പിലെ പ്രധാന പ്രചരണ വിഷയങ്ങൾ ?

തിരഞ്ഞെടുപ്പിലെ പ്രധാന പ്രചരണ വിഷയങ്ങൾ ?

വർഗീയത ഏറ്റവും അപകടകരമാംവിധം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. അതിനെ ഫാസിസത്തിലേക്ക് നീക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെയുള്ള ചെറുത്തുനിൽപ്പിന് ഇടതുമുന്നണിക്ക് മാത്രമേ കഴിയുകയുള്ളൂ.സ്വകാര്യവൽക്കരണം, പൗരത്വ ഭേദഗതി നിയമം എന്നിവയ്ക്കെതിരെ ശക്തമായി ഇടതുമുന്നണി പോരാടി. തെക്കൻ കേരളം മുതൽ മലബാർ വരെയുള്ള പ്രദേശങ്ങളിൽ ഇടതുമുന്നണി ഇത് ജനങ്ങളുടെ മുൻപിൽ അവതരിപ്പിച്ചു. വികസനത്തിന് തന്നെയാണ് സിപിഎം പ്രാധാന്യം നൽകിയത്. ജനങ്ങളെ ചേർത്തുനിർത്തി ജനങ്ങൾക്ക് ആശ്വാസമാകുന്ന നിലപാടാണ് ഇക്കാലമത്രയും ഇടതുമുന്നണി സ്വീകരിച്ചിട്ടുള്ളത്. പ്രതികൂല സാഹചര്യം വന്ന അഞ്ചുവർഷവും സർക്കാർ ജനങ്ങൾക്കൊപ്പം നിലകൊണ്ടു - എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

നടി കിയയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+