ശബരിമലയെ ബിജെപി രാഷ്ട്രീയലാഭത്തിന് ഉപയോഗിച്ചു: കടകംപള്ളി സുരേന്ദ്രൻ വൺ ഇന്ത്യയോട്
ശബരിമലയെ ബിജെപി രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.ഇല്ലാത്ത പൂച്ചയെ ഇരുട്ടിൽ തപ്പുന്നത് പോലെയാണ് ശബരിമലയിൽ വീണ്ടും പ്രശ്നമുണ്ടെന്ന് സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ജനങ്ങൾ ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിമല പ്രചരണായുധമാക്കിയായിരുന്നു യുഡിഎഫ് പാർലമെൻറ് തിരഞ്ഞെടുപ്പിൽ വോട്ട് തട്ടാൻ ശ്രമിച്ചത്.എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ ശബരിമലയല്ല, മറിച്ച് വികസനമാണ് ജനം ചർച്ചചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.'വൺ ഇന്ത്യ മലയാള'ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു മന്ത്രി മനസ്സുതുറന്നത്.
ലോക്ക്ഡൗണില്‍ മഹാരാഷ്ട്ര, ചിത്രങ്ങള്‍

ഖേദപ്രകടനം തെറ്റായെന്ന തോന്നലുണ്ടോ?
ശബരിമലയെ ബിജെപി രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചു. 2018ലെ യുവതി പ്രവേശന വിഷയത്തിന് ശേഷം ശബരിമലയിൽ ശാന്തമായ അന്തരീക്ഷമാണുള്ളത്. കഴിഞ്ഞ 50 വർഷക്കാലയളവിനുള്ളിൽ ഏറ്റവും കൂടുതൽ ഭക്തജനങ്ങൾ വന്നു പോയത് 2019 ലാണ്.ശബരിമലയിൽ അക്കാലയളവിൽ നല്ല നടവരുമാനമുണ്ടായി. ശബരിമലയിൽ യാതൊരു പ്രശ്നവുമില്ല. വിഷയം സുപ്രീംകോടതി വിശാലബെഞ്ചിൻ്റെ പരിഗണനയിലാണ്. വിധി എപ്പോൾ വരുമെന്ന് പറയാനാകില്ല. സർക്കാർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

ശബരിമല ഉപയോഗിച്ച് വോട്ട് തട്ടാൻ ശ്രമമുണ്ടായോ?
കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ യുഡിഎഫ് ശബരിമല സജീവ ചർച്ചാവിഷയമാക്കി ഉയർത്തി. അതിനെത്തുടർന്നാണ് 19 സീറ്റുകളിൽ വിജയിക്കാൻ കഴിഞ്ഞത്.രാഷ്ട്രീയ സ്വാധീനത്തിനനുസരിച്ചുള്ള വോട്ട് യുഡിഎഫിന് കഴിഞ്ഞതവണത്തെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ലഭിച്ചില്ല. ഈ തെരഞ്ഞെടുപ്പിലും ശബരിമലയിലൂടെ വോട്ട് തട്ടാനാണ് യുഡിഎഫ് ശ്രമിച്ചത്.എന്നാൽ 2018ൽ ജനങ്ങൾ തള്ളിക്കളഞ്ഞ വിഷയത്തിലാണ് യുഡിഎഫ് വിവാദങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്.

ശബരിമലയിൽ ഗുഢാലോചന നടന്നോ?
ശബരിമലയിൽ ഒരു പ്രശ്നവും ഇപ്പോഴില്ല. ആവർത്തിച്ച് അതിനെക്കുറിച്ച് പറയുന്നതിൽ ഒരർത്ഥവുമില്ല. ഇല്ലാത്ത പൂച്ചയെ ഇരുട്ടിൽ തപ്പുന്നത് പോലെയാണ് വീണ്ടും പ്രശ്നമുണ്ടെന്ന് സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും എണ്ണയിട്ട യന്ത്രം പോലെയാണ് കാര്യങ്ങൾ പ്രവർത്തിക്കുന്നത്. ശാന്തവും സുന്ദരവുമായ സമാധാനവുമായ ദർശനമാണ് ശബരിമലയിൽ ഭക്തജനങ്ങൾക്ക് ലഭിക്കുന്നത്.

സ്വർണക്കടത്ത് മുതൽ ആഴക്കടൽ വരെ ?
വിവാദങ്ങൾ ഒരുതരത്തിലും സർക്കാരിനെ പിടിച്ചുകുലുക്കിയില്ല. വിവാദങ്ങൾ കെട്ടിച്ചമച്ചു കൊണ്ട് സർക്കാരിനെ അപകീർത്തിപ്പെടുത്താൻ പരിശ്രമം നടത്തി. ഇതിനായി ചില മാധ്യമങ്ങളെയും ഇക്കൂട്ടർ കൂട്ടുപിടിച്ചു. ഇതൊക്കെ ചേമ്പിലയുടെ പുറത്ത് വെള്ളം വീണതുപോലെയായി പോയി. നനഞ്ഞ പടക്കം എന്ന് മാത്രം ഇതിനെ വിശേഷിപ്പിച്ചാൽ മതി.

ഒ രാജഗോപാലിൻ്റെ അഭിപ്രായത്തോട് ?
വെറും ആർഎസ്എസ് മനസ്സ് അല്ല ഒ രാജഗോപാലിൻ്റേത്. 2016 ലെ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്ന് വിജയിച്ചത് ജനങ്ങൾ ബഹുമാനം കല്പിക്കുന്നത് കൊണ്ടാണ്.അദ്ദേഹത്തിൻ്റെ അനുഭവത്തിൻ്റെ വെളിച്ചത്തിലാണ് ബിജെപിക്കെതിരെ ഇത്തരം പ്രസ്താവന നടത്തിയിട്ടുള്ളത്.

ഉറപ്പാണ് എൽ ഡി എഫ് ?
നിരവധി പ്രതിസന്ധികൾ കേരളത്തിലുണ്ടായപ്പോൾ ജനങ്ങൾക്കൊപ്പം നിന്നതാര് എന്നുള്ള ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നമ്മളെല്ലാവരും തന്നെ. ജനങ്ങളെ ചേർത്തുപിടിച്ചു മുന്നോട്ട് കൊണ്ടുപോയത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും പിണറായി വിജയൻ സർക്കാരുമാണ് എന്നതിൽ ജനങ്ങൾക്ക് സംശയമില്ല. അതിന് പിണറായി വിജയൻ സർക്കാരിന് ജനം വോട്ട് ചെയ്യും. കൂടുതൽ കാഴ്ചകൾ മെയ് രണ്ടിന് ബാലറ്റ് പെട്ടി പൊട്ടിക്കുമ്പോൾ കാണാം.
പ്രിയ നായിക ശ്രദ്ധ കപൂർ, ബീച്ച് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications