എൽഡിഎഫ് - യുഡിഎഫ് വോട്ടുകൾ ബിജെപിക്ക് ലഭിക്കില്ല: ഡോ.എസ് എസ് ലാൽ
ആരോഗ്യമന്ത്രി പദം സ്വപ്നം കണ്ടല്ല കോൺഗ്രസിൽ സജീവമായതെന്ന് കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർഥി ഡോ.എസ് എസ് ലാൽ. പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം.അധികാരം കിട്ടിയാലും ഇല്ലെങ്കിലും പാർട്ടിയിൽ തുടർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു. ശബരിമല വിഷയത്തിൽ കൃത്യമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. അയ്യായിരത്തിനും പതിനായിരത്തിനുമിടയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ കഴക്കൂട്ടത്ത് വിജയിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.വൺ ഇന്ത്യ മലയാളം പ്രതിനിധി അഭിജിത്ത് ജയൻ ഡോ.എസ് എസ് ലാലുമായി നടത്തിയ അഭിമുഖം തുടർന്ന് വായിക്കാം.

യുഡിഎഫ് ശബരിമല ചർച്ചയാക്കിയോ?
വികസനത്തെക്കുറിച്ച് ബിജെപിക്ക് അറിയില്ല. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ അവർക്ക് കഴിയുന്നില്ല. ശബരിമല ജനങ്ങളെ സ്വാധീനിക്കുന്ന വിഷയം തന്നെയാണ്. യുഡിഎഫ് അതിൽ, കൃത്യമായ നിലപാട് സ്വീകരിച്ചു. സിപിഎമ്മിനും ബിജെപിക്കും ശബരിമല വിഷയത്തിൽ ഒട്ടും താല്പര്യമില്ല. ഒരു ബാധ്യതയും ഇരുകൂട്ടർക്കുമില്ല.

യുഡിഎഫ് സർക്കാർ വന്നാൽ ആരോഗ്യമന്ത്രിയാകുമോ?
ലോകാരോഗ്യ സംഘടനയിലെ പൊതുജനാരോഗ്യ വിദഗ്ധൻ്റെ ചുമതല രാജിവെച്ച് രാഷ്ട്രീയത്തിലേക്ക് വരുന്നത് കോൺഗ്രസിൽ സജീവമാകാനാണ്. പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സഹായിക്കാനാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. പാർട്ടിക്ക് വിധേയനാണ് താൻ. കോൺഗ്രസ് ആവശ്യപ്പെടുന്നത് ചെയ്യാനാണ് തൻ്റെ ആഗ്രഹം. മന്ത്രിപദം ലാക്കാക്കിയല്ല, കോൺഗ്രസിലേക്ക് വരുന്നത്. അധികാരം കിട്ടിയാലും ഇല്ലെങ്കിലും പാർട്ടിയിൽ തുടർന്ന് പ്രവർത്തിക്കും.

എസ് എസ് ലാലിനെ പരിഗണിക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു?
തന്നെക്കാൾ പ്രഗത്ഭരായ നിരവധി പേരെ കഴക്കൂട്ടത്ത് പാർട്ടി പരിഗണിച്ചിരുന്നു.കെഎസ്‌യു, കോൺഗ്രസ് ബന്ധമുള്ളവരെ പാർട്ടിയിൽ സജീവമാക്കി അവസരം നൽകുകയായിരുന്നു പാർട്ടി ചെയ്തത്. നിരവധി പേരുകൾ കഴക്കൂട്ടത്തേക്ക് പാർട്ടി പരിഗണിച്ചിരുന്നു. തൻ്റെ സാന്നിധ്യം കൊണ്ട് പാർട്ടിക്ക് ഗുണം ഉണ്ടാവുകയാണെങ്കിൽ അതിൽ കവിഞ്ഞ് മറ്റൊന്നും തനിക്കില്ല.

എത്ര വോട്ടിൻ്റെ ഭൂരിപക്ഷം ലഭിക്കും?
കഴക്കൂട്ടം അടിസ്ഥാനപരമായി കോൺഗ്രസ് മണ്ഡലമാണ്. ഘടകകക്ഷികൾക്കും കോൺഗ്രസിനും നല്ല വേരോട്ടമുള്ള മണ്ഡലമാണ് കഴക്കൂട്ടം. തനിക്ക് മണ്ഡലത്തിൽ വ്യാപകമായ എതിർപ്പ് അനുഭവിക്കേണ്ടി വന്നില്ല. എന്നാൽ, സിപിഎം - ബിജെപി സ്ഥാനാർത്ഥികൾക്ക് ജനങ്ങളിൽ നിന്ന് അനുകൂല പ്രതികരണമായിരുന്നില്ല പലതവണയും നേരിടേണ്ടിവന്നത്. 5000 - 10,000 ഇടയ്ക്കുള്ള മികച്ച ഭൂരിപക്ഷം ലഭിക്കും. പ്രവചനങ്ങൾ പലപ്പോഴും നടക്കണമെന്നില്ല.എന്നാലും,വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയുള്ളത്.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..!












Click it and Unblock the Notifications