ബിജെപിയുടേത് മലർപ്പൊടിക്കാരൻ്റെ സ്വപ്നം:എ എ റഹീം വൺ ഇന്ത്യയോട്
ബിജെപിക്ക് 12 സീറ്റുകൾ ലഭിക്കുമെന്നുള്ളത് മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ 100 സീറ്റുകൾ നേടി ഇടതുമുന്നണി സർക്കാർ അധികാരത്തിലെത്തും.പ്രതിസന്ധിഘട്ടങ്ങളിലടക്കം ജനങ്ങളെ ചേർത്ത് നിർത്തിയ ഇടതുപക്ഷ സർക്കാരിന് ജനങ്ങൾ വോട്ട് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ പിണറായി വിജയൻ സർക്കാരിൻ്റെ പ്രവർത്തനങ്ങളെ ജനം അംഗീകരിച്ചിട്ടുള്ളതായും റഹീം വ്യക്തമാക്കി. മെയ് 2 വിഭാവനം ചെയ്യുന്നത് ചുവന്ന പുലരിക്കാണ്.സർക്കാരിന് തുടർഭരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.വൺ ഇന്ത്യ മലയാളം പ്രതിനിധി അഭിജിത്ത് ജയൻ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമുമായി സംസാരിച്ചപ്പോൾ.
മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ക്ക് ഒരുക്കിയ 20 ഐസൊലേഷന്‍ കോച്ചുകള്‍: ചിത്രങ്ങള്‍

ഇടതുമുന്നണി അധികാരത്തിൽ വരുമോ?
നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാൻ ഒരാഴ്ച മാത്രമാണ് ബാക്കി.ഇടതുമുന്നണിക്ക് ശുഭപ്രതീക്ഷയാണുള്ളത്. 100 സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരും. ഇതിന് യാതൊരു സംശയവുമില്ല.

ബിജെപിക്ക് 12 സീറ്റുകൾ വരെ ലഭിക്കുമോ?
ബിജെപിക്ക് 12 സീറ്റുകൾ വരെ ലഭിക്കുമെന്നുള്ളത് അവരുടെ കോർ കമ്മിറ്റി യോഗത്തിൻ്റെ വിലയിരുത്തലല്ലേ. ഇത് വെറും മലർകൊടികാരൻ്റെ സ്വപ്നമാണ്. മറ്റൊന്നും പറയാനില്ല.

യുവജന പ്രാതിനിധ്യം ഉറപ്പിക്കാൻ ഇടതുമുന്നണിക്കായോ?
യുവജനങ്ങളെ മാത്രമല്ല പാർട്ടി പരിഗണിച്ചത്. അനുഭവ സമ്പത്തുള്ളവർ, പുതുമുഖങ്ങൾ,യുവതി - യുവാക്കൾ, തലപ്പൊക്കമുള്ള നേതാക്കൾ അങ്ങനെ എല്ലാവർക്കും പാർട്ടി ഒരേ രീതിയിലാണ് പരിഗണന നൽകിയത്. മെയ് രണ്ട് വിഭാവനം ചെയ്യുന്നത് ഒരു ചുവന്ന പുലരിയായിരിക്കും. വർദ്ധിത ഭൂരിപക്ഷത്തോടെ, ചരിത്ര മുന്നേറ്റത്തോടെ ഇടതുമുന്നണി സർക്കാർ അധികാരത്തിലെത്തും. പാർട്ടിയിലെ ചുറുചുറുക്കുള്ള നേതാക്കളും പ്രവർത്തകരും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഴുവൻ സമയം സംബന്ധിച്ചു. അതിൻ്റെ ഫലം ഇടതുമുന്നണിക്ക് ഉണ്ടാകും.

പ്രതിപക്ഷനേതാവിൻ്റെ ആരോപണങ്ങളോട് ?
പ്രതിപക്ഷനേതാവും ബിജെപി നേതാക്കളുമൊക്കെ സർക്കാരിനെതിരെ ആരോപണ കവചം തീർക്കാനാണ് ശ്രമിച്ചത്. ജനങ്ങളുടെ പ്രതിസന്ധിഘട്ടത്തിൽ അവരെ ചേർത്തുനിർത്തിയത് സിപിഎമ്മും സഖാവ് പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുമാണ്.അല്ലാതെ, പ്രതിപക്ഷനേതാവിൻ്റെ ആരോപണത്തിനെയല്ല ജനങ്ങൾ മുഖവിലയ്ക്കെടുക്കുന്നത്.പ്രതിപക്ഷനേതാവും ബിജെപിയും ഒക്കെ എന്തും വിളിച്ചു പറയുകയല്ലേ.അതിനെ ആ ഒരു ഗൗരവത്തിൽ കണ്ടാൽ മതി.

വി എസ്സിൻ്റെ അസാന്നിധ്യം തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ ബാധിച്ചോ?
മുതിർന്ന നേതാവ് സഖാവ് വിഎസ് അച്യുതാനന്ദൻ്റെ പിന്തുണയും അനുഗ്രഹവും എല്ലാ സ്ഥാനാർഥികൾക്കും പാർട്ടി സഖാക്കന്മാർക്കും ഉണ്ടായിരുന്നു. അദ്ദേഹത്തിന് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണമാണ് തെരഞ്ഞെടുപ്പിൽ സജീവമാകാൻ കഴിയാതിരുന്നത്. അത് പാർട്ടി പ്രവർത്തകർക്കും, നേതാക്കൾക്കും, ജനങ്ങൾക്കുമൊക്കെ അറിയാവുന്ന കാര്യം തന്നെ. തെരഞ്ഞെടുപ്പിൻ്റെ എല്ലാ ഘട്ടത്തിലും സർവപിന്തുണ നൽകി മാനസികമായി അദ്ദേഹവും അദ്ദേഹത്തിൻ്റെ ഓഫീസും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. മറ്റു വ്യാഖ്യാനങ്ങൾ ശരിയല്ല.

കേന്ദ്രത്തിൻ്റെ കൊവിഡ് വാക്സിൻ നയത്തെ ക്കുറിച്ച്?
കൊവിഡ് വാക്സിനിലും കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയം ഒന്നുകൂടി പ്രതിഫലിക്കുകയാണ്. സ്വകാര്യ ആശുപത്രികൾക്കും സംസ്ഥാനങ്ങൾക്കും വാക്സിൻ വിപണി വില പ്രത്യേകം നിശ്ചയിച്ചാണ് കേന്ദ്രം മഹാമാരിക്കെതിരെ ജനങ്ങളോട് പോരടിക്കുന്നത്. പ്രധാനമന്ത്രിയുടെ ഉദാരവത്ക്കരണ നയങ്ങൾ തികച്ചും അവാസ്തവവും ആരോപണങ്ങൾ നിറഞ്ഞതുമാണ്. കൊവിഡിനെ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ ഒട്ടും ഫലപ്രദമല്ലെന്ന് തെളിയിക്കുന്നതാണ് ദില്ലിയിലെ കാഴ്ചകൾ. ദില്ലിയിൽ പ്രാണവായുവിനായി പാവപ്പെട്ട മനുഷ്യർ നെട്ടോട്ടമോടുന്ന കാഴ്ചകൾ ജനങ്ങളെയെല്ലാം ഒന്നോടെ ഭീതിപ്പെടുത്തുന്നുണ്ട്. മതിയായ വെൻറിലേറ്റർ സൗകര്യമില്ലാത്തതും രോഗികൾ വർധിക്കുന്നതും ഓക്സിജൻ ക്ഷാമവുമൊക്കെ നൽകുന്ന കാഴ്ചകൾ ഹൃദയഭേദകമാണ്. ഓരോ നിമിഷവും നിരവധി ജീവനുകൾ അപകടമായേക്കാമെന്ന മുന്നറിയിപ്പുകളാണ് പുറത്തുവരുന്നത്.ഭ്രാന്തൻ വാക്സിൻ നയം തന്നെയാണ് കേന്ദ്രത്തിൻ്റെത് എന്നുള്ളതിൽ തർക്കമില്ല.

വാക്സിൻ ചലഞ്ചിനെക്കുറിച്ച്?
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന വാക്സിൻ ചലഞ്ചിലൂടെ സമ്മിശ്ര പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഏതൊരു പ്രതിസന്ധിയെയും നമ്മൾ ഒറ്റക്കെട്ടായി അതിജീവിക്കും എന്നുള്ള സന്ദേശമാണ് ഇതിലൂടെ അന്വർത്ഥമാകുന്നത്. ഒരു ആഹ്വാനവുമില്ലാതെയാണ് വാക്സിൻ ചലഞ്ചിനെ കേരളത്തിലെ യുവജനത ഏറ്റെടുത്തത്. യുവജന പ്രസ്ഥാനങ്ങളും ഇതിന് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മികച്ച രീതിയിൽ തന്നെ ഇനിയുള്ള ദിവസങ്ങളിലും ഇത് മുന്നേറുമെന്ന കാര്യത്തിൽ സംശയമില്ല.

കേരള മോഡൽ?
കൊവിഡ് പ്രതിരോധത്തിൽ കേരള സർക്കാരിൻ്റെ പ്രവർത്തനങ്ങൾ ലോകശ്രദ്ധയിൽ പോലും അംഗീകരിക്കപ്പെട്ടതാണ്.കേന്ദ്രസർക്കാർ പോലും കണ്ടു പഠിക്കേണ്ട കൃത്യതയാർന്നതും മികച്ചതുമായ പ്രതിരോധ പ്രവർത്തനങ്ങളാണ് കേരളം ഒന്നാം ഘട്ടത്തിലും തുടർന്ന് രോഗികൾ കുതിച്ചുയരുന്ന രണ്ടാംഘട്ടത്തിലും നടത്തിക്കൊണ്ടിരിക്കുന്നത്. രോഗികൾ വർധിക്കുന്നത് ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാൽ, സർക്കാർ നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് വൈറസിനെ ചെറുക്കാൻ എങ്ങനെയെല്ലാം പ്രവർത്തിക്കാൻ കഴിയുമോ അതെല്ലാം നിർവ്വഹിക്കപ്പെടുകയാണ് കേരള സംസ്ഥാനം- എ എ റഹീം കൂട്ടിച്ചേർത്തു.
ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ബിഗ്ബോസ് താരത്തിന്റെ പുതിയ ഫൊട്ടോകൾ വൈറലാകുന്നു
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications