''ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നിന്ന് പുതിയ ശാസ്ത്രം രചിക്കും, മിത്ത് മിത്താണ്, ശാസ്ത്രം ശാസ്ത്രവും'': കെ ശിവൻ
2019 സെപ്റ്റംബറിൽ ചന്ദ്രയാന്‍-2 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ രാജ്യം കണ്ണീരണിഞ്ഞ ഒരു മുഖം കണ്ടു. ഐഎസ്ആർഒയുടെ അമരക്കാരനായിരുന്ന കെ ശിവനെ അന്ന് പ്രധാനമന്ത്രി ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. നാല് വർഷങ്ങൾക്കിപ്പുറം മറ്റൊരു രാജ്യത്തിനും ഇന്നുവരെ സാധിക്കാത്ത നേട്ടം ഇന്ത്യ കൈവരിച്ചിരിക്കുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിക്രം ലാൻഡർ വിജയകരമായി പറന്നിറങ്ങി.
ഇസ്രോയുടെ അമരത്ത് ഇപ്പോഴില്ലെങ്കിലും ആ സുന്ദര നിമിഷത്തിന് കെ ശിവനും സാക്ഷിയായി. നിറചിരിയോടെ, ആത്മസംതൃപ്തിയോടെ. ചന്ദ്രയാൻ ദൗത്യത്തെക്കുറിച്ച് ഇസ്രോ മുൻ ചെയർമാൻ കെ ശിവൻ വൺഇന്ത്യ മലയാളത്തോട് സംസാരിക്കുന്നു.

വിജയ നിമിഷം
ചന്ദ്രയാന്‍-3ന്റെ വിജയ നിമിഷം ഏറെ സന്തോഷം നിറഞ്ഞതായിരുന്നു. ആകാംഷയുണ്ടായിരുന്നു. അതേസമയം ആ നിമിഷങ്ങള്‍ ഞങ്ങള്‍ ആസ്വദിക്കുകയും ചെയ്തു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമുക്ക് ആ വിജയം നേടിയെടുക്കാന്‍ സാധിച്ചില്ല. അന്നത്തെ പിഴവുകളെല്ലാം ഇന്ന് തിരുത്തി. ഈ ദൗത്യം വിജയകരമാവുകയും ചെയ്തു.
'വീട്ടില്‍ പോയില്ല'
ചന്ദ്രയാന്‍ 3 ദൗത്യം വിജയിക്കുമെന്നുളള ആത്മവിശ്വാസമുണ്ടായിരുന്നു. ഏത് ദൗത്യത്തെയും അത്തരമൊരു ആത്മവിശ്വാസത്തോട് കൂടി തന്നെയാണ് സമീപിക്കാറുളളത്. ചന്ദ്രയാന്‍ 3 ലാന്‍ഡിംഗ് നടത്തിയ ശേഷവും ഞാന്‍ ഐഎസ്ആര്‍ഒയില്‍ തന്നെ ഉണ്ടായിരുന്നു. വീട്ടിലേക്ക് പോയില്ല. ലാന്‍ഡറില്‍ നിന്ന് പ്രഗ്യാന്‍ റോവര്‍ ചന്ദ്രനിലേക്ക് ഇറങ്ങിയ ശേഷം മാത്രമാണ് വീട്ടിലേക്ക് പോകാന്‍ തോന്നിയത്.
പുതിയ ശാസ്ത്രം രചിക്കും
ചന്ദ്രയാന്റെ വിജയം ഇന്ത്യയ്ക്ക് പുതിയ സാങ്കേതിക വിദ്യകള്‍ സമ്മാനിക്കും. ചന്ദ്രന്റെ ഇതുവരെ സ്പര്‍ശിക്കപ്പെടാത്ത ഭാഗത്താണ് ചന്ദ്രയാന്‍ 3 ചെന്നിറങ്ങിയിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവം ഇതുവരെ പര്യവേഷണങ്ങളൊന്നും നടന്നിട്ടില്ലാത്ത ഇടമാണ്. ശാസ്ത്രലോകത്ത് ഇത് ചരിത്രം സൃഷ്ടിക്കുന്ന നേട്ടമാണ്. ഇന്ത്യയാണ് ആദ്യമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ കാല് കുത്തിയിരിക്കുന്നത്. അവിടെ നിന്നും നമ്മൾ ഇനി പുതിയ ശാസ്ത്രം രചിക്കും.

ചന്ദ്രയാനും ഹോളിവുഡും
ചന്ദ്രയാന്റെ നിര്‍മ്മാണച്ചെലവ് മറ്റ് പദ്ധതികളുമായി താരതമ്യം ചെയ്യാവുന്നതല്ല. കാരണം ഓരോ പദ്ധതിക്കും അതിന് ആവശ്യമായ ചിലവുകളാണ് വരുന്നത്. ഹോളിവുഡ് സിനിമകളുടെ ബജറ്റും ചന്ദ്രയാനുമായി താരതമ്യപ്പെടുത്തുന്നതില്‍ കാര്യമില്ല. നമ്മള് നമ്മുടേതായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നു. അതുകൊണ്ട് ചിലവ് കുറയുന്നു. അത്ര മാത്രമേ ഉളളൂ.
തിരിച്ചടിയില്‍ പഠിച്ച പാഠം
ചന്ദ്രയാന്‍ 2വിന് ലഭിച്ച തിരിച്ചടിയില്‍ നിന്ന് നമ്മള് ചില പാഠങ്ങള്‍ പഠിച്ചു. ചന്ദ്രയാന്‍ 3ല്‍ വേണ്ട തിരുത്തലുകള്‍ വരുത്തി. സമീപഭാവിയില്‍ മനുഷ്യര്‍ ചന്ദ്രനില്‍ പോകുന്നതും താമസിക്കുന്നതുമെല്ലാം സാധ്യമാണ്. ഐഎസ്ആര്‍ഒയുടെ ഭാഗത്ത് നിന്നും അതിനുളള തുടര്‍പദ്ധതികള്‍ ഉണ്ടാകും. നിരവധി പുതിയ ദൗത്യങ്ങള്‍ ഐഎസ്ആര്‍ഒയില്‍ നിന്നുണ്ട്. ആദിത്യ എല്‍ 1ഉം ഗഗന്‍യാനും പോലുളള പദ്ധതികളുണ്ട്.
കേരളവും മിത്തും
കേരളവുമായി അടുത്ത ബന്ധമാണ് ഉളളത്. 40 വര്‍ഷത്തോളം തിരുവനന്തപുരത്ത് ജോലി ചെയ്തിട്ടുണ്ടെന്ന് കെ ശിവന് പറഞ്ഞു. മിത്ത് വിവാദത്തിലും ഇസ്രോ മുൻ ചെയർമാൻ പ്രതികരിച്ചു. മിത്ത് മിത്തും ശാസ്ത്രം ശാസ്ത്രവുമാണ്. രണ്ടിനേയും കൂട്ടിക്കുഴയ്ക്കാന്‍ സാധിക്കില്ലെന്ന് കെ ശിവന് വ്യക്തമാക്കി
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications