കാശ്മീരിൽ കോൺഗ്രസ് തിരിച്ചുവരും, സഖ്യം സംബന്ധിച്ച തീരുമാനം ഉടൻ; ഗുലാം നബി പോയത് ബാധിക്കില്ലെന്നും ആന്റോ ആന്റണി
കാശ്മീരിൽ കോൺഗ്രസിന് ഇക്കുറി വലിയ വിജയ പ്രതീക്ഷ ഉണ്ടെന്ന് കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി അംഗവും പത്തനംതിട്ട എംപിയുമായ ആന്റോ ആന്റണി. ഗുലാം നബി ആസാദ് അടക്കമുള്ള നേതാക്കൾ പാർട്ടി വിട്ടത് നിയമസഭ തിരഞ്ഞടുപ്പിൽ തിരിച്ചടിയാകില്ല. നിലവിൽ പാർട്ടിയുടെ നില സംസ്ഥാനത്ത് ഭദ്രമാണെന്നും സഖ്യം സംബന്ധിച്ച തീരുമാനം ഉടൻ കൈക്കൊള്ളുമെന്നും അദ്ദേഹം വൺ ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രതീക്ഷകളെ കുറിച്ചും മുന്നൊരുക്കങ്ങളെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

പത്ത് വർഷത്തിന് ശേഷമാണ് കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് കോൺഗ്രസിന്റെ പ്രതീക്ഷകൾ എത്രമാത്രമാണ്?
കാശ്മീരിൽ എല്ലാ കാലത്തും ആഴത്തിൽ വേരോട്ടമുള്ള പാർട്ടി കോൺഗ്രസ് തന്നെയാണ്. കാശ്മീർ ഏറ്റവും കൂടുതൽ കാലം ഭരിച്ചതും കോൺഗ്രസാണ്. ഇത്തവണ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
കോൺഗ്രസിന് വളക്കൂറുള്ള മണ്ണായിരുന്നു കാശീമീർ. എന്നാൽ സമീപകാലത്തെ തിരഞ്ഞെടുപ്പ് ഫലങ്ങൾ കോൺഗ്രസിന്റെ അടിത്തറ ഇളകി എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. കാശ്മീരിൽ എന്താണ് കോൺഗ്രസിന് സംഭവിച്ചത്?
കാശ്മീരിൽ പ്രാദേശികമായ പല വിഷയങ്ങളുമുണ്ട്. ആ പ്രാദേശിക വിഷയങ്ങൾ ഉന്നയിക്കുന്ന പാർട്ടിക്ക് സ്വാഭാവികമായിട്ടും പ്രസക്തിയുണ്ടാകും. അത്തരം പാർട്ടികൾക്കൊക്കെ കാശ്മീരിൽ പ്രസക്തി ഉണ്ടായിട്ടുമുണ്ട്. എന്നാൽ ഇന്ന് കാശ്മീരിൽ കോൺഗ്രസിന്റെ നില ഭദ്രമാണ്.
ലോക്സഭ തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും ഈ സഖ്യം തുടരുമോ?
സഖ്യം സംബന്ധിച്ച് പാർട്ടി ഹൈക്കമാന്റ് അടുത്ത ദിവസങ്ങളിൽ ചർച്ച നടത്തി തീരുമാനം കൈക്കൊള്ളും. എങ്ങനെയാണ് തിരഞ്ഞെടുപ്പിനെ നേരിടേണ്ടത്, ആരുമായി സഖ്യം ഉണ്ടാക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം വരും ദിവസങ്ങളിൽ തന്നെ ചർച്ച ചെയ്ത് തീരുമാനിക്കും.
2014ലെ തിരഞ്ഞെടുപ്പിൽ 25 സീറ്റാണ് ബിജെപി നേടിയത്. അതേസമയം കോൺഗ്രസ് 12ൽ ഒതുങ്ങി. ഒറ്റയ്ക്കൊരു തിരിച്ചുവരവ് കോൺഗ്രസിന് എത്രമാത്രം സാധ്യമാണ്?
കോൺഗ്രസിന് ഇന്ത്യയിൽ എവിടേയും തിരിച്ചുവരവ് സാധ്യമാണെന്നതാണല്ലോ ഈ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. കോൺഗ്രസ് ഇന്ത്യയിലെ ജനങ്ങളുടെ മനസിൽ ജീവിക്കുന്നുണ്ട്. മോദിയുടെ ഭരണവുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസ് എത്രയും പെട്ടെന്ന് അധികാരത്തിൽ വരണമെന്ന് സാധാരണ ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നതാണ് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വ്യക്മാക്കിയത്.
കാശ്മീരിന്റെ മനസ് അറിയുന്ന നേതാവായാണ് ഗുലാം നബി ആസാദിനെ വിലയിരുത്തുന്നത്. അദ്ദേഹം കോൺഗ്രസ് വിട്ടു. തലയെടുപ്പുള്ള നേതാക്കളുടെ കുറവ് കാശ്മീരിൽ കോൺഗ്രസ് നേരിടുന്നുണ്ടെന്നും ഇതു തിരിച്ചടിയാവുമെന്ന എതിരാളികളുടെ വിലയിരുത്തലിനെ എങ്ങനെ കാണുന്നു?
കോൺഗ്രസ് എന്ന് പറയുന്നത് ഇന്ത്യ എന്ന രാജ്യത്തെ രൂപപ്പെടുത്തിയ വികാരമാണ്. വ്യക്തികളല്ല, പ്രസ്ഥാനമാണ് ശക്തി. കോൺഗ്രസിൽ നിന്നും തലപ്പൊക്കമുള്ള നിരവധി നേതാക്കൾ പാർട്ടി വിട്ടുപോയിട്ടുണ്ട്. അതൊന്നും കോൺഗ്രസിനെ ബാധിച്ചിട്ടില്ല. ജനമസിലാണ് കോൺഗ്രസ്. അതുകൊണ്ട് ആരെങ്കിലും വന്നാലും പോയാലുമൊന്നും കോൺഗ്രസ് വലിയ പ്രാധാന്യം കൊടുക്കാറില്ല. ഗുലാം നബിയുടെ പോക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ല.
അദ്ദേഹത്തെ തിരികെ കൊണ്ടുവരുമോ?
അതൊക്കെ ദേശീയ നേതൃത്വമാണ് തീരുമാനിക്കേണ്ടത്. അതിനെ കുറിച്ച് വ്യക്തമായൊരു ധാരണ എനിക്കില്ല.
പുതിയ നിയോഗം എത്രമാത്രം വെല്ലുവിളിയുള്ളതാണ്?
തീർച്ചയായും വെല്ലുവിളി നിറഞ്ഞതാണ്. ദീർഘമായൊരു കാലയളവിന് ശേഷം ഒരു തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് നടക്കുമ്പോൾ വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്തുകയെന്നത് സങ്കീർണമായൊരു പ്രക്രിയ ആണ്. ഇത്രയും കാലത്തെ രാഷ്ട്രീയ പരിചയ സമ്പത്ത് കൊണ്ട് ഇത്തരം വെല്ലുവിളികളെ അതിജീവിക്കാമെന്നാണ് കണക്കാക്കുന്നത്.
സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ചേരുന്നത് സംബന്ധിച്ച് എന്തെങ്കിലും തീരുമാനങ്ങളുണ്ടോ
ഉടൻ തന്നെ ഉണ്ടായേക്കും
ഒരുഇടവേളയ്ക്ക് ശേഷം കാശ്മീരിൽ വീണ്ടും തീവ്രവാദി ആക്രണണങ്ങൾ നേരിടുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെ എല്ലാം ഇത് ഏത് തരത്തിൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ?
ഇത്തരത്തിലുള്ള വെല്ലുവിളികൾ എല്ലാം എല്ലാ കാലത്തും കാശ്മീരിൽ ഉണ്ടായിട്ടുണ്ട്. അതിനെ അതിജീവിച്ച് തന്നെ മുന്നോട്ട് പോകും.
കോൺഗ്രസിന്റെ സീറ്റ് പ്രതീക്ഷ എത്രത്തോളമാണ്?
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതല്ലേ ഉള്ളൂ. പല ഘട്ടങ്ങൾ കഴിഞ്ഞാലാണല്ലോ ഇതൊക്കെ ചർച്ചയാകുക. അടുത്ത ഘട്ടത്തിൽ സംസാരിക്കാം.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications