Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിമതി തുടച്ച് നീക്കും, മുഖം നോക്കാതെ നടപടിയുണ്ടാകും: എംവി ഗോവിന്ദൻ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ പൂർണമായും ഓൺലൈൻ മുഖേനയാക്കിയിട്ടുള്ളതായി മന്ത്രി എം വി ഗോവിന്ദൻ വൺ ഇന്ത്യയോട് .ഇത്തരം സ്ഥാപനങ്ങൾ ശക്തിപ്പെടുത്താൻ ആവശ്യമായ നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മദ്യശാലകൾ തുറന്നു, രാവിലെ മുതൽ തിരക്ക്- ചിത്രങ്ങൾ

തദ്ദേശ സ്ഥാപനങ്ങൾ അഴിമതി രഹിതമാക്കുക ലക്ഷ്യമാണ്. അത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മാലിന്യ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിൽ പൊതുജനങ്ങളുടെ സഹകരണം തേടും. നഗരസഭകളുടെയും മുൻസിപ്പാലിറ്റികളുടെയും നേതൃത്വത്തിൽ മികച്ച രീതിയിൽ തന്നെ മാലിന്യ നിർമ്മാർജ്ജനം നടത്താനാണ് സർക്കാർ ആലോചിക്കുന്നതെന്നും എംവി ഗോവിന്ദൻ വൺ ഇന്ത്യ മലയാളത്തിനോട് വ്യക്തമാക്കി.

തദ്ദേശ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുമോ?

തദ്ദേശ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുമോ?

തീർച്ചയായും, തദ്ദേശസ്ഥാപനങ്ങൾ മികവിൻ്റെ പാതയിലാണ്. സേവനങ്ങളെല്ലാം പൂർണമായും ഓൺലൈൻ മുഖേനയാക്കിയിട്ടുണ്ട്. ഓൺലൈൻ വഴിയാക്കുമ്പോഴും ഇതേക്കുറിച്ച് അറിവില്ലാത്ത നിരക്ഷർക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ പ്രത്യേക സംവിധാനമൊരുക്കും. അവരെ സഹായിക്കാൻ ജീവനക്കാരെ ചുമതലപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളിലെ പ്രശ്നങ്ങൾ മനസ്സിലാക്കി വരുന്നു. വിശദമായി പഠിച്ചു കൊണ്ട് തന്നെ കാര്യങ്ങളിൽ സർക്കാർതല ഇടപെടൽ ഉണ്ടാകും. തദ്ദേശസ്ഥാപനങ്ങൾ ശക്തിപ്പെടുത്താൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കും.

തദ്ദേശ സ്ഥാപനങ്ങൾ അഴിമതി രഹിതമാകുമോ?

തദ്ദേശ സ്ഥാപനങ്ങൾ അഴിമതി രഹിതമാകുമോ?

തദ്ദേശസ്ഥാപനങ്ങളെന്ന് മാത്രമല്ല, മുഴുവൻ സർക്കാർ സംവിധാനങ്ങളും അഴിമതി രഹിതമാക്കുകയാണ് പിണറായി സർക്കാരിൻ്റെ ലക്ഷ്യം. ഒന്നാം പിണറായി സർക്കാരിലും അത് പ്രകടമായിരുന്നു. ഒന്നോ രണ്ടോ ആളുകൾ മാത്രം വിചാരിച്ചാൽ അഴിമതി പൂർണമായും തുടച്ചുനീക്കാൻ കഴിയില്ല. അതിന്, ജീവനക്കാരുടെയും ജനങ്ങളുടെയുമൊക്കെ തന്നെ സഹകരണം ആവശ്യമാണ്. സർക്കാർ ഓഫീസുകളിലെ കൈക്കൂലി സംവിധാനം പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യം. ഇത്തരം സംവിധാനങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെയുള്ള നടപടി ഉണ്ടാകും. പാവപ്പെട്ടവനും പണക്കാരനും രണ്ട് നീതി നടപ്പിലാക്കുന്ന സംസ്ഥാനമല്ല കേരളം. എല്ലാവർക്കും തുല്യ നീതി ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്.

മാലിന്യപ്രശ്നം കീറാമുട്ടിയല്ലേ?

മാലിന്യപ്രശ്നം കീറാമുട്ടിയല്ലേ?

എല്ലാ സർക്കാരുകളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മാലിന്യനിർമാർജനം. കഴിഞ്ഞ കാലങ്ങളിലൊക്കെ ഇക്കാര്യത്തിൽ കൃത്യതയാർന്ന ഇടപെടൽ തന്നെയാണ് സർക്കാർ നടത്തിയിട്ടുള്ളത്. മാലിന്യം കൈകാര്യം ചെയ്യുന്നതിൽ തിരുവനന്തപുരം നഗരസഭയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. തദ്ദേശസ്ഥാപനങ്ങൾ മാലിന്യനിർമാർജനം മികച്ച രീതിയിൽ നടപ്പിലാക്കാൻ തന്നെയാണ് ഉദ്ദേശിക്കുന്നത്. അതിന് ജനങ്ങളുടെ അടക്കം പൂർണ്ണ സഹകരണം ആവശ്യമാണ്.

മാലിന്യ പ്ലാൻറുകൾ സ്ഥാപിക്കുന്നതിന് തടസ്സമുണ്ടാകുന്നുണ്ടല്ലോ?

മാലിന്യ പ്ലാൻറുകൾ സ്ഥാപിക്കുന്നതിന് തടസ്സമുണ്ടാകുന്നുണ്ടല്ലോ?

മാലിന്യ പ്ലാൻറുകൾ സ്ഥാപിക്കുമ്പോൾ ചിലയിടങ്ങളിൽ പ്രശ്നങ്ങളൊക്കെ തന്നെ ഉണ്ടാകാറുണ്ട്. അതൊക്കെ പരിഹരിച്ച് ആർക്കും ബുദ്ധിമുട്ട് അനുഭവപ്പെടാത്ത രീതിയിലുള്ള ഇടപെടൽ നടത്താൻ തന്നെയാണ് സർക്കാരിൻ്റെ ആലോചന. നഗരസഭാ മേയർമാരും മുൻസിപ്പൽ അധ്യക്ഷൻമാരുമായി ഇക്കാര്യത്തിൽ വെവ്വേറെ കൂടിയാലോചനകൾ നടത്തും.

മദ്യവിൽപ്പന എന്ന് മുതൽ?

മദ്യവിൽപ്പന എന്ന് മുതൽ?

ബെവ്ക്കോ ഔട്ട്ലെറ്റുകൾ വഴിയുള്ള മദ്യവിൽപ്പന ഇന്ന് മുതൽ ആരംഭിച്ചു.ബെവ്ക്കോ ഔട്ട്ലെറ്റുകളിൽ ആവശ്യക്കാർക്ക് നേരിട്ടെത്തി മദ്യം വാങ്ങാനുള്ള സൗകര്യം ഒരുക്കും.മദ്യം വാങ്ങാനുള്ള ആപ്പ് സംവിധാനം ഒഴിവാക്കി.മദ്യം നൽകാൻ ആപ്പ് ഉപയോഗിച്ചാലുള്ള സാങ്കേതിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് തീരുമാനം.

മദ്യനയത്തിൽ സർക്കാരിൻ്റെ കാഴ്ചപ്പാട് എന്താണ്?

മദ്യനയത്തിൽ സർക്കാരിൻ്റെ കാഴ്ചപ്പാട് എന്താണ്?

മദ്യനിരോധനമല്ല, ഇടത് സർക്കാരിൻ്റെ നയം. മദ്യവർജ്ജനത്തിലൂടെ പരമാവധി മദ്യത്തിൻ്റെ ലഭ്യത കുറയ്ക്കുകയാണ് ഏതൊരു ഗവൺമെൻ്റിനും ചെയ്യാൻ കഴിയുന്നത്. അതാണ് ഇടതുമുന്നണിയും നടപ്പിലാക്കുന്നത്. മദ്യം മറ്റു വിഭവങ്ങൾക്കൊപ്പം വീടുകളിലെത്തിച്ച് നൽകാൻ കഴിയില്ല. അത് ജനങ്ങളോട് സർക്കാർ പല ഘട്ടങ്ങളിലായി വിശദീകരിച്ചിട്ടുണ്ട്.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നടപടികളുണ്ടാകുമോ?

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നടപടികളുണ്ടാകുമോ?

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി തന്നെ നടപ്പിലാക്കും.അതിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോകില്ല.കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് നടത്തിയ സമാനമായ പ്രവർത്തനങ്ങൾ തന്നെ കുറച്ച് കൂടി വിപുലമാക്കും.മദ്യവിതരണം ആപ്പ് മുഖേനയാക്കുന്നത് നിരവധി സാങ്കേതിക പ്രതിസന്ധികൾ സൃഷ്ടിക്കും.

മദ്യശാലകളിൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ടല്ലോ?

മദ്യശാലകളിൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ടല്ലോ?

ഒന്നോ, രണ്ടോ ദിവസം കൊണ്ട് തന്നെ ആപ്പ് തകരാറിലാകുന്ന സ്ഥിതി വന്നാൽ മദ്യം വാങ്ങാനെത്തുന്നവർക്ക് അത് തടസ്സമാകും.ലോക്ക്ഡൗൺ കഴിഞ്ഞ് മദ്യശാലകൾ തുറക്കുന്നതിനാൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണം.കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും മദ്യ വിതരണം നടത്തുക.

Recommended Video

cmsvideo
    MV Govindan Master 's response
     വ്യാജവാറ്റുകാർക്കെതിരെ എന്ത് നടപടിയുണ്ടാകും?

    വ്യാജവാറ്റുകാർക്കെതിരെ എന്ത് നടപടിയുണ്ടാകും?

    കഴിഞ്ഞ ലോക്ക്ഡൗണിൽ നിന്ന് വ്യത്യസ്തമായി വ്യാജവാറ്റ് നിർമ്മാണം വർധിച്ചിട്ടുണ്ട്. വ്യാജമദ്യം തയ്യാറാക്കുന്നവരെ പിടികൂടാൻ എക്സൈസ് വകുപ്പിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം തടയാനും വകുപ്പിൻ്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ഡ്രൈവുകൾ സംഘടിപ്പിക്കും - മന്ത്രി എം വി ഗോവിന്ദൻ വ്യക്തമാക്കി.

    തമന്നയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, ഫോട്ടോസ് കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+