ജെഎൻ 1 വകഭേദം; ആശങ്ക വേണ്ടതില്ല, പക്ഷെ ജാഗ്രത വേണം: ഡോ.അജിത് ഭാസ്കർ പറയുന്നു
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ജെഎൻ 1 ലോകമെമ്പാടും പടർന്ന് പിടിക്കുകയാണ്. കേരളത്തിലും പുതിയ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് കഴിഞ്ഞു. ഡിസംബർ 8 നാണ് സംസ്ഥാനത്ത് ആദ്യമായി കൊവിഡ് പിറോളയുടെ (BA.2.86) പിന്‍ഗാമിയാണ് ജെഎൻ 1വകഭേദം സ്ഥിരീകരിക്കുന്നത്. അമേരിക്ക ഉള്‍പ്പെടേയുള്ള പല രാജ്യങ്ങളിലും വീണ്ടും കോവിഡ് കേസുകള്‍ ഉയരാന്‍ ഇടയാക്കിയത് ജെഎൻ 1വകഭേദത്തിന്റെ സാന്നിധ്യമായിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കേരളത്തിലാണ്. ഇതില്‍ അധികപേരിലും രോഗത്തിന് കാരണമായിരിക്കുന്നത് ജെഎൻ 1വകഭേദമാണ്. കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ സംസ്ഥാനത്ത് ഇല്ലെന്നാണ് പ്രമുഖ ഡോക്ടറും ഐഎംഎ ഭാരവാഹിയുമായ ഡോക്ടർ അജിത് ഭാസ്കർ വണ്‍ ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നത്.

അപകടകാരിയല്ലെങ്കിലും വ്യാപന ശേഷിയുള്ളതാണ് കോവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍1 വൈറസ്. അതുകൊണ്ട് തന്നെ വ്യാപനത്തിന് തടയിടുക എന്നുള്ളതാണ് ഏറ്റവും പ്രധാനം. പുറത്തേക്ക് പോകുമ്പോള്‍, എന്‍95 മാസ്ക് ഒന്നും ഇല്ലെങ്കിലും സർജിക്കല്‍ മാസ്ക്ക് എങ്കിലും ഉപയോഗിക്കുക. റിസ്ക് ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടവർ ജാഗ്രതയോടെ ഇരിക്കുന്നത് നന്നായിരിക്കും.
ഗർഭിണിയായ സ്ത്രീകള്‍, പ്രായമേറിയവർ, ആസ്മ രോഗികള്‍, മറ്റ് അസുഖങ്ങളുള്ളവർ എന്നിവരെല്ലാം ജാഗ്രത പുലർത്തണം. കോവിഡ് എന്നല്ല, ഏത് വൈറസ് ആയാലും ഇവർക്ക് ബുദ്ധിമുട്ടാണ്. ബാക്കിയുള്ള വൈറസുകള്‍ക്കൊക്കെ നമുക്ക് മരുന്നുകള്‍ ലഭ്യമാണ്. എന്നാല്‍ കൊറോണ വൈറസിന് ഇതുവരെ കൃത്യമായ മരുന്ന് കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സ്വയം പ്രതിരോധമാണ് ഏറ്റവും വലിയ മരുന്നെന്നും അജിത് ഭാസ്കർ പറയുന്നു.
കോവിഡിന്റെ ആദ്യ ഘട്ടത്തേയോ രണ്ടാം ഘട്ടത്തേയും പോലെയോ നമ്മള് അത്ര ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എല്ലാവർക്കും ഒരു ഇമ്യൂണിറ്റി പവർ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലുള്ള മിക്കവരിലും കൊറോണയുടെ ഏതെങ്കിലും തരത്തിലുള്ള വൈറസ് കയറി ഇറങ്ങിപ്പോയിട്ടുണ്ടാകും. ഇതിലൂടെ ലഭിക്കുന്ന ഹേർഡ് ഇമ്യൂണിറ്റിയിട്ടുണ്ട്. കൊറോണ ഇന്ന് സാധാരണ ഒരു ഫ്ലൂ രോഗം പോലെ ആയിക്കഴിഞ്ഞു.
ഇന്‍ഫ്ലൂവന്‍സ കൊണ്ട് ഉണ്ടാകുന്ന അതേ മരണ നിരക്കാണ് കൊറോണയ്ക്കും ഉള്ളത്. ഇന്ഫ്ലൂവന്സയ്ക്ക് മരുന്നുണ്ട്, പക്ഷെ കൊറോണയ്ക്കില്ല. പല മരുന്നുകളാണ് കൊടുത്തുവരുന്നത്. മോണോക്ലോണല്‍ ആന്റിബോഡി എന്ന് പറയുന്നതൊക്കെ അല്‍പ്പം ചിലവേറിയതാണ്. സ്ഥിരമായി ഇത് കൊടുക്കാന്‍ സാധ്യമല്ല. ഒരു മരുന്നിനും നൂറ് ശതമാനം വിജയവും കൈവരിക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് റിസ്ക് ഗ്രൂപ്പുകളില്‍ ഉള്ളവർ ജാഗ്രത പുലർത്തണം എന്ന് പറയുന്നത്.
മാസ്ക് ധരിക്കുക എന്നുള്ളത് ഒരു ശീലമാക്കി മാറ്റണം. എത്രയോ വർഷങ്ങള്‍ക്ക് മുമ്പ് ചൈനയില്‍ പോയപ്പോഴൊക്കെ അവിടേയുള്ള യുവാക്കള്‍ മാസ്ക് ധരിക്കുന്നത് കാണാം. എല്ലാവരും ധരിക്കുന്നു എന്നല്ല. ജലദോഷമോ മറ്റ് അസുഖങ്ങളോ ഉള്ളവർ, മറ്റുള്ളവരിലേക്ക് ഇത് പകരുരുത് എന്ന് മനസ്സിലാക്കി മാസ്ക് ധരിക്കും. ആ ഒരു ചിന്താഗതി കേരളത്തിലെ ആളുകളിലും ഉണ്ടാവണം.
ചുമക്കുമ്പോള്‍ വായപൊത്തി ചുമയ്ക്കുക എന്നതൊക്കെ ഒരു ശീലമാക്കുക. പനിയും ജലദോഷവും ചുമയുമൊക്കൊ ഉള്ളവർ മാസ്ക് ധരിക്കുന്നത് ശീലമാക്കുക. ഇതിനെ സോഷ്യല്‍ ഹൈജീന്‍ എന്ന് പറയും. ട്രെയിന്‍, ബസ് പോലുള്ള തിരക്കേറിയ യാത്ര വേളകളില്‍ പോലും ആളുകള്‍ യാതൊരു ജാഗ്രതയും ഇല്ലാതെ പെരുമാറുന്നത് കാണാറുണ്ട്. മാസ്ക് ഉണ്ടായിട്ട് പോലും ഉപയോഗിക്കാത്തവരുണ്ട്. നമ്മള് കാരണം മറ്റൊരാള്‍ക്ക് രോഗം പകരരുത് എന്ന ചിന്തയാണ് ആദ്യം വേണ്ടതെന്നും അജിത് ഭാസ്കർ കൂട്ടിച്ചേർക്കുന്നു.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications