Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയിൽ യുഡിഎഫും ബിജെപിയും വണ്ടിന് പിന്നിൽ കുതിര കെട്ടാൻ ശ്രമിക്കുന്നു: കാനം രാജേന്ദ്രൻ 'വൺ ഇന്ത്യ'യോട്

ശബരിമല വിഷയത്തിലെ യുഡിഎഫ്- ബിജെപി നിലപാടുകൾ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.''ഇക്കൂട്ടർ വണ്ടിന് പിന്നിൽ കുതിര കെട്ടാൻ ശ്രമിക്കുന്നു".കേസ് ഒൻപതംഗ ബെഞ്ചിൻ്റെ പരിഗണനയിലാണ്.സുപ്രീംകോടതി വിധി വന്ന ശേഷം ശേഷം നിലപാട് വ്യക്തമാക്കാമെന്നും കാനം പറഞ്ഞു.ശബരിമല നിയമസഭ തിരഞ്ഞെടുപ്പിൽ സജീവ ചർച്ചാ വിഷയമല്ലെന്നും കാനം രാജേന്ദ്രൻ 'വൺ ഇന്ത്യ മലയാള'ത്തോട് പറഞ്ഞു.'വൺ ഇന്ത്യ മലയാള'ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ഇന്ത്യയില്‍

ശബരിമലയിൽ നിലപാടെന്ത്?

ശബരിമലയിൽ നിലപാടെന്ത്?

ശബരിമലയിൽ നിലവിൽ ഒരു പ്രശ്നവും നിലനിൽക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത് പാർട്ടി നിലപാടാണ്. ദേവസ്വം മന്ത്രിയെ തള്ളുകയോ കൊള്ളുകയോ അദ്ദേഹം ചെയ്തിട്ടില്ല. സിപിഎം നിലപാട് വ്യക്തമാക്കുകയാണ് യെച്ചൂരി ചെയ്തിട്ടുള്ളത്.

ശബരിമലയിലെ യുഡിഎഫ് ബിജെപി നിലപാടുകൾ തിരിച്ചടിയാകുമോ?

ശബരിമലയിലെ യുഡിഎഫ് ബിജെപി നിലപാടുകൾ തിരിച്ചടിയാകുമോ?

''ഇക്കൂട്ടർ വണ്ടിന് പിന്നിൽ കുതിര കെട്ടാൻ ശ്രമിക്കുന്നു". കേസ് ഒൻപതംഗ ബെഞ്ചിൻ്റെ പരിഗണനയിലാണ്.കേസുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ അവസാനിച്ചു. ഇനി വിധിപ്രഖ്യാപനം മാത്രമാണ് ബാക്കിയുള്ളത്.സുപ്രീംകോടതി വിധി വന്ന ശേഷം നിലപാട് വ്യക്തമാക്കാം. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തെക്കുറിച്ച് പ്രതികരിക്കുന്നില്ല.

 ശബരിമല സജീവ ചർച്ചാവിഷയമോ?

ശബരിമല സജീവ ചർച്ചാവിഷയമോ?

ശബരിമല നിയമസഭ തിരഞ്ഞെടുപ്പിൽ സജീവ ചർച്ചാ വിഷയമല്ല. ചില രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും നേതാക്കളുടെയും മനസ്സിൽ മാത്രമാണ് ശബരിമലയുള്ളത്.ജനങ്ങളുടെ മനസ്സിൽ ശബരിമല വിഷയമില്ല.പിന്നെന്തിന് അതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കണം.

ബാലശങ്കറിൻ്റെ ആരോപണം?

ബാലശങ്കറിൻ്റെ ആരോപണം?

ബിജെപി താമര അടയാളത്തിൽ വോട്ട് ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചു നാളുകൾ മാത്രമേ ആയിട്ടുള്ളൂ.കോൺഗ്രസിൻ്റെ വോട്ടുകൊണ്ടാണ് താൻ ജയിച്ചതെന്ന് ഒ രാജഗോപാൽ തന്നെ പറഞ്ഞിട്ടുള്ളതാണ്. ഇതിൽ കൂടുതൽ എന്തു വേണം.

നേമത്ത് കുമ്മനവും ശിവൻകുട്ടിയും പരസ്പരം വിമർശിക്കുന്നില്ലല്ലോ?

നേമത്ത് കുമ്മനവും ശിവൻകുട്ടിയും പരസ്പരം വിമർശിക്കുന്നില്ലല്ലോ?

''കെ മുരളീധരൻ നേമം മണ്ഡലത്തിൽ എത്തിയിട്ട് രണ്ട് ദിവസം മാത്രമല്ലേ ആയിട്ടുള്ളൂ".ദില്ലിയിൽ നിന്ന് തിരുവനന്തപുരത്തെത്തി നാമനിർദ്ദേശ പത്രിക നൽകി രണ്ടുദിവസത്തിനുള്ളിൽ ഇത്തരം ആരോപണങ്ങൾ നടത്തുന്നത് രാഷ്ട്രീയമാണ്.ഇത് തിരിച്ചറിയേണ്ട കഴിവ് ജനങ്ങൾക്കുണ്ട്.

കോലീബി സഖ്യവും സിപിഎം - ബിജെപി ഡീലും ചർച്ചാവിഷയമല്ലേ?

കോലീബി സഖ്യവും സിപിഎം - ബിജെപി ഡീലും ചർച്ചാവിഷയമല്ലേ?

കോൺഗ്രസിന് ഉണ്ടായിരുന്ന വോട്ട് തനിക്ക് കിട്ടിയത് കൊണ്ടാണ് ബി ജെ പി ജയിച്ചത് എന്നാണ് ഒ രാജഗോപാൽ തന്നെ നേമത്തെ കുറിച്ച് പറഞ്ഞത്. നേമത്ത് ഇക്കുറി എൽഡിഎഫ് മിന്നും വിജയം നേടും. കോൺഗ്രസിൻ്റെ ശക്തനായ സ്ഥാനാർഥി വോട്ടുകൾ ചോരാതെ നോക്കിയാൽ അതിൻ്റെ ഗുണം എൽഡിഎഫിന് ഉണ്ടാകും.എൽഡിഎഫ് വിജയിക്കും.

മുനീറിൻ്റെ ആരോപണത്തിന് മറുപടിയെന്ത്?

മുനീറിൻ്റെ ആരോപണത്തിന് മറുപടിയെന്ത്?

10 സീറ്റുകളിൽ സിപിഎം ബിജെപി ധാരണയെന്ന് എം.കെ മുനീർ പറയുന്നതിൽ അടിസ്ഥാനപരമായി എന്ത് തെളിവാണ് അദ്ദേഹത്തിന് നിരത്താനുള്ളത്.തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തിലുള്ള ആരോപണങ്ങൾ ധാരാളമായി വരാറുണ്ട്.ഇതിനൊന്നും മറുപടി നൽകേണ്ട കാര്യമില്ല-കാനം ചൂണ്ടിക്കാട്ടി.

അമൃത ഖാന്‍വില്‍ക്കറുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    ശബരിമല നിലപാട് വ്യക്തമാക്കി പിണറായി | Oneindia Malaayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+