Get Updates
Get notified of breaking news, exclusive insights, and must-see stories!

അത് കണ്ട ജസ്റ്റിസ് ഹേമ പറഞ്ഞു, 'നീചമായ നടപടി, വേറെവിടേയും കണ്ടിട്ടില്ല..'; വിനയന്‍ മനസ് തുറക്കുന്നു

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം എന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുകയാണ്. ഇതോടെ ഒരിടവേളക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടും സിനിമാ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും. പ്രധാനമായി സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനായി നിയോഗിച്ചതായിരുന്നെങ്കിലും സിനിമാ മേഖലയിലെ അനാരോഗ്യ പ്രവണതകളെ കുറിച്ചും കമ്മീഷന്‍ അന്വേഷിച്ചിരുന്നു.

എന്നാല്‍ അഞ്ച് വര്‍ഷം മുമ്പ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച സാംസ്‌കാരിക വകുപ്പിന്റെ നടപടി ദുരൂഹമാണ് എന്നാണ് സംവിധായകന്‍ വിനയന്‍ ആരോപിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ സിനിമാ മേഖലയിലെ പ്രശ്നങ്ങളും അനാരോഗ്യകരമായ രീതികളും പൊതുസമൂഹത്തില്‍ ചര്‍ച്ചയ്ക്ക് വെച്ച വിനയന്‍ താന്‍ നേരിട്ട വെല്ലുവിളികളും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പ്രസക്തിയും സംബന്ധിച്ച് വിനയന്‍ വണ്‍ഇന്ത്യ മലയാളത്തോട് മനസ് തുറക്കുന്നു.

vinayan

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചകളില്‍ വരികയാണല്ലോ. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം താങ്കള്‍ തന്നെ പലതവണയായി ഇത് പുറത്ത് കൊണ്ടുവരണം എന്ന് ആവശ്യപ്പട്ടിട്ടുണ്ട്. എന്ത് തോന്നുന്നു?

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള തീരുമാനമുണ്ടായത് നല്ലത് തന്നെയാണ്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച സമയത്ത് അഞ്ച് വര്‍ഷം മുന്‍പ് തന്നെ ഇത് പുറത്ത് വിടണം എന്ന് പറഞ്ഞതാണ്. അത് എന്തിനാണ് ഇങ്ങനെ പൂഴ്ത്തി വെച്ചത് എന്നത് വലിയ ചോദ്യം തന്നെയാണ്. അതിനകത്ത് ആരുടേയെങ്കിലും കാര്യങ്ങള്‍ നിയമപരമായി പുറത്തുവിടാന്‍ പറ്റാത്തതുണ്ടെങ്കില്‍ അവര്‍ മാറ്റുമല്ലോ.

പക്ഷെ ആ കമ്മീഷന്‍ റിപ്പോര്‍ട്ട്, എന്തായിരുന്നു അതിന്റെ പൊതു കണ്ടെത്തല്‍, അതിന് എന്ത് പരിഹാരനടപടികള്‍ സ്വീകരിക്കാന്‍ പറ്റും എന്നുള്ളതെല്ലാം പുറത്തുവിട്ടാല്‍ അല്ലേ പറ്റൂ. അത് ചെയ്യാതിരുന്നത് അങ്ങേയറ്റത്തെ തെറ്റാണ്. അത് സാംസ്‌കാരിക വകുപ്പിന്റെ വീഴ്ച തന്നെയാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമാ മേഖലയിലെ മോശം പ്രവണതകളെ തുറന്നെതിര്‍ക്കുകയും അതിന്റെ പേരില്‍ നടപടി നേരിടുകയും ചെയ്ത ആളാണ് താങ്കള്‍. താങ്കളില്‍ നിന്ന് ഹേമ കമ്മീഷന്‍ മൊഴിയെടുത്തിട്ടുണ്ടായിരുന്നോ?

എന്നെ കമ്മീഷന്‍ രണ്ട് മൂന്ന് തവണ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിട്ടുണ്ടായിരുന്നു. സ്ത്രീകള്‍ക്കെതിരായിട്ടുള്ള വിഷയം മാത്രമല്ല കമ്മീഷന്‍ റിപ്പോര്‍ട്ട്. മലയാള സിനിമയില്‍ നടക്കുന്ന പൊതുവായ പല പ്രശ്‌നങ്ങളും മോശമായ പലരീതികളും പ്രതിപാദിക്കുന്നതാണ്. അതാണ് ഞാന്‍ പറയുന്നത് ആ റിപ്പോര്‍ട്ടിന് പ്രസക്തിയുണ്ട് എന്ന്. ഞാന്‍ നേരിട്ട വിലക്ക്, സിനിമയിലെ ഉന്നതന്‍മാര്‍ ഇഷ്ടമില്ലാത്ത ഒരാളെ വിലക്കുന്നത് എങ്ങനെയൊക്കെ എന്ന് അറിയാനായിരുന്നു എന്നെ വിളിപ്പിച്ചത്. അതിനെ പറ്റി അവര്‍ക്ക് ചില കണ്ടെത്തലുകളുണ്ടായിരുന്നു. അത് ശരിയാണോ എന്ന് അവരെന്നോട് ചോദിച്ചു.

vinayan

അവരുടെ കണ്ടെത്തലിന് സഹായകമായ എന്തെങ്കിലും നല്‍കാന്‍ സാധിച്ചോ?

തീര്‍ച്ചയായും. ഈ പ്രശ്‌നങ്ങളില്‍ ഞാന്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ ഞാന്‍ പോയി പരാതി കൊടുത്തിരുന്നു. അതിന് വിധി വന്നതും ഈ സംഘടനകളെല്ലാം സുപ്രീംകോടതിയില്‍ പോയി അപ്പീല്‍ കൊടുത്തതും ആ അപ്പീല്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് തള്ളിക്കൊണ്ട് പിഴയീടാക്കിയതും എല്ലാം അവരുമായി പങ്ക് വെച്ചു. എന്റെ ആരോപണം സത്യസന്ധമായിരുന്നു എന്നതായിരുന്നു ആ വിധിയുടെ ഉള്ളടക്കം.

അതില്‍ പ്രധാനപ്പെട്ട സംഘടനയിലെ നേതാക്കന്‍മാര്‍ക്കും സംഘടനക്കും എതിരായ വിധി വന്നു. ആ വിധിയുടെ പകര്‍പ്പ് കൊടുക്കാമോ എന്ന് ചോദിച്ചു. അത് ഞാന്‍ കൊടുത്തു. 'വെളിയില്‍ വിലക്കില്ലെന്ന് പറയുകയും രഹസ്യമായി ഒരാളെ ഇല്ലാതാക്കുകയും ചെയ്യുന്നത് ഭയങ്കര നീചമായ നടപടിയാണ്, ഇത് വേറെ എങ്ങും നമ്മള്‍ കണ്ടിട്ടില്ല' എന്ന രീതിയിലാണ് ഇത് കണ്ട് ജസ്റ്റിസ് ഹേമ തന്നെ എന്നോട് പറഞ്ഞത്.

അഞ്ച് വര്‍ഷമായി കമ്മീഷന്‍ റിപ്പോര്‍ട്ട് വെളിച്ചം കാണാതിരിക്കുകയാണല്ലോ?

ഞാനിത് കുറെ നാളായി ജസ്റ്റിസ് ഹേമയോടും ചോദിച്ചതാണ്. ഞാനൊരു ദിവസം തെലുങ്ക് പടത്തിന്റെ ഡിസ്‌കഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദിലായിരിക്കുമ്പോള്‍ കമ്മീഷന്‍ എന്നെ വിളിച്ച് പെട്ടെന്ന് റിപ്പോര്‍ട്ട് കൊടുക്കേണ്ടതാണ്, വരാന്‍ പറ്റുമോ എന്ന് ചോദിച്ചിരുന്നു. ഞാന്‍ വരികയും ചെയ്തു. നിങ്ങളിങ്ങനെയൊക്കെ എന്നെ വിളിച്ച് വരുത്തി ചോദിച്ചിട്ടും ഇത് പ്രസിദ്ധീകരിക്കാത്തത് എന്താണ് എന്ന് ഞാനും അവരോട് ചോദിച്ചിട്ടുണ്ട്.

ഹേമ കമ്മീഷന്‍ രൂപീകരണം സംസ്ഥാന സര്‍ക്കാരിന് വലിയ കൈയടി നേടിക്കൊടുത്തിരുന്നല്ലോ. എന്നാല്‍ റിപ്പോര്‍ട്ട് വൈകിയത് ആ പ്രതിച്ഛായ ഇല്ലാതാക്കി?

റിപ്പോര്‍ട്ട് നിഷ്പക്ഷമായി ജനങ്ങളുടെ അടുത്തേക്ക് എത്തിക്കുന്നതില്‍ എന്തിനാണ് ഈ കള്ളക്കളി എന്നാണ് എന്റെയും ചോദ്യം. അതുകൊണ്ടാണ് ഞാന്‍ ചോദിച്ചത് മലയാള സിനിമയില്‍ അങ്ങനെ ദിവ്യന്‍മാരൊന്നുമില്ലല്ലോ എന്ന്. അല്ലെങ്കില്‍ വോട്ട് ബാങ്കുണ്ടോ ഇതിനകത്ത്. ഇതെല്ലാം പുറത്ത് വിട്ടാല്‍ വോട്ട് നഷ്ടപ്പെടും എന്നൊരു പേടിയുണ്ടോ? ആരെ പേടിച്ചാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിടാത്തത്. സാംസ്‌കാരിക വകുപ്പ് അക്കാര്യത്തില്‍ ശുഷ്‌കാന്തി കാണിച്ചില്ല. നീതിപൂര്‍വമായാണ് കാര്യങ്ങള്‍ പോകുന്നത് എന്ന് ജനത്തെ ബോധ്യപ്പെടുത്താനുള്ള ഒരു രീതി അവര്‍ക്കില്ല എന്നുള്ളതാണ് എന്റെ അഭിപ്രായം.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വരുന്നത് കൊണ്ട് മാത്രം മലയാള സിനിമയില്‍ വലിയൊരു മാറ്റം വരും എന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

അങ്ങനെയല്ല അതിനെ കാണേണ്ടത്. റിപ്പോര്‍ട്ട് പുറത്ത് വന്ന് ചര്‍ച്ചയായാല്‍ ഇങ്ങനെയുള്ള വിലക്കുകളും മറ്റ് രീതികളും ഒക്കെയുണ്ടായി എന്ന് പൊതുജനങ്ങള്‍ അറിയും. അപ്പേഴാണല്ലോ ആര്‍ക്കെങ്കിലും മാനസാന്തരം വരിക. ഇനി ഇങ്ങനെയുള്ള കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ക്കും കാര്യങ്ങളെ കുറിച്ച് ഒരു ധാരണയുണ്ടാകുമല്ലോ. മിനിമം അതെങ്കിലും വേണമല്ലോ. അല്ലാതെ ഇവരെയെല്ലാം പിടിച്ച് ശിക്ഷിക്കാനൊന്നുമല്ലല്ലോ.

vinayan

ഇവിടെ എന്താണ് സംഭവിച്ചിരുന്നത് എന്ന് ജനങ്ങളറിയണം. മലയാള സിനിമയില്‍ സൂപ്പര്‍താരങ്ങളടക്കം എല്ലാവരും പറയുന്നത് വിനയന്‍ പറയുന്നത് തെറ്റാണ്, അദ്ദേഹത്തിന്റെ ഭാഗത്താണ് തെറ്റ് എന്നാണ്. അദ്ദേഹം വലിയ കുഴപ്പക്കാരനാണ് എന്ന് ഇവരെല്ലാം പറയുകയും അത് ജനങ്ങള്‍ വിശ്വസിക്കുകയും ചെയ്തിരുന്ന കാലഘട്ടമുണ്ടായിരുന്നല്ലോ ഇവിടെ. അങ്ങനെ അല്ല സംഭവമെന്നും എതിരായി വിരല്‍ ചൂണ്ടിയാല്‍ അവരെ ഇല്ലാതാക്കുന്നവരാണ് ഇവര്‍ എന്നും ജനങ്ങള്‍ക്ക് ബോധ്യമാകുമല്ലോ. ഇനി വേറെ ഒരാളുടെ അടുത്ത് ഇത് ചെയ്യാതിരിക്കുമല്ലോ.

റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാരിന് എന്തെങ്കിലും പ്രതിബന്ധങ്ങളുണ്ടോ?

സ്വകാര്യതാ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ആ ഭാഗം മാറ്റാമല്ലോ. അതല്ലാതെ സിനിമക്കാകെ ഉപകാരപ്പെടുന്ന, ഒരു കോടി രൂപ മുടക്കിയുണ്ടാക്കിയ റിപ്പോര്‍ട്ട് എന്തിനാണ് പൂഴ്ത്തി വെക്കുന്നത്. ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടായപ്പോള്‍ എന്നാല്‍ ഞങ്ങളൊരു കമ്മീഷനെ വെക്കും എന്ന് പറഞ്ഞ് ജാഡ കാണിക്കുക, അവസാനം റിപ്പോര്‍ട്ട് വരുമ്പോള്‍ ആര്‍ക്കൊക്കയോ വേണ്ടി നീതി നടപ്പാക്കാതിരിക്കാന്‍ വേണ്ടി ഉള്ള ഗൂഢമായ നീക്കങ്ങള്‍ നടത്തുക. ഇതിനൊക്കെ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നത് അങ്ങേയറ്റം വേദനാജനകമാണ്. ഞങ്ങള്‍ ഇടതുപക്ഷമാണ്, നമ്പര്‍ വണ്ണാണ് എന്ന് പറയുന്ന സര്‍ക്കാര്‍ അങ്ങനെ ചെയ്യാന്‍ പാടില്ല എന്നാണ് എന്റെ അഭിപ്രായം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+