• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരു സീറ്റെങ്കിലും ബിജെപിക്ക് ലഭിച്ചാൽ അത്ഭുതം ; എ കെ ആൻ്റണി വൺ ഇന്ത്യയോട്

 • By അഭിജിത്ത് ജയൻ

ഇ ഡിക്കെതിരായ സംസ്ഥാന സർക്കാരിൻ്റെ ജുഡീഷ്യൽ അന്വേഷണം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണി. കേരളത്തിൽ കള്ള വോട്ടുകൾ വ്യാപകമായി പോൾ ചെയ്യപ്പെടുന്നുണ്ട്. യുഡിഎഫ് പ്രവർത്തകർ ശ്രദ്ധിച്ചില്ലെങ്കിൽ നേതൃത്വത്തിന് ഇത് വളരെയേറെ ദോഷം ചെയ്യുമെന്നും ആൻ്റണി പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഒരു സീറ്റെങ്കിലും ബിജെപിക്ക് ലഭിച്ചാൽ അത്ഭുതമെന്നും ആൻറണി പരിഹസിച്ചു.'വൺ ഇന്ത്യ മലയാള'ത്തോട് സംസാരിക്കുകയായിരുന്നു ആൻ്റണി.

ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

ജുഡീഷ്യൽ അന്വേഷണം നാടകമോ?

ജുഡീഷ്യൽ അന്വേഷണം നാടകമോ?

ഇ ഡിക്കെതിരായ സംസ്ഥാന സർക്കാരിൻ്റെ ജുഡീഷ്യൽ അന്വേഷണം നാടകമാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകമാണ് തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് നടക്കുന്നത്. ഇതിൽ കൂടുതൽ ഇനി എന്ത് പറയാൻ?

യുഡിഎഫ് പാവങ്ങളുടെ അന്നം മുടക്കന്നുണ്ടോ?

യുഡിഎഫ് പാവങ്ങളുടെ അന്നം മുടക്കന്നുണ്ടോ?

അക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. സൗജന്യ ഭക്ഷ്യ കിറ്റ് നൽകുകയും, കമ്മ്യൂണിറ്റി കിച്ചണിൽ ഭക്ഷണം കഴിക്കുന്ന സംസ്ഥാനമായി മാറുകയും ചെയ്യുന്നത് കേരളത്തിന് ഭൂഷണമാണോ? ഒരു നിയന്ത്രണവുമില്ലാതെയാണ് സർക്കാർ പ്രവർത്തിക്കുന്നത്.മാധ്യമങ്ങൾ പൊളിറ്റ്ബ്യൂറോ പാർട്ടി എന്നിവയിലൊക്കെ തന്നെ ഇത് പ്രകടമാണ്. ഭരണം പൂർണമായും ഏകാധിപത്യ രീതിയിലൂടെയാണ് കടന്നുപോകുന്നത്.

ആഴക്കടലിൽ അടിപതറിയോ?

ആഴക്കടലിൽ അടിപതറിയോ?

മുൻകാല കേന്ദ്ര സർക്കാരുകൾ ആഴക്കടൽ മത്സ്യബന്ധനത്തിന് ട്രോളറുകൾക്ക് അനുമതി നൽകിയിരുന്നു. അതിൻ്റെ ഭാഗമായി നിരവധി സമരങ്ങൾ രൂപപ്പെട്ടു.മുഖ്യ പങ്കുവഹിച്ചതാകട്ടെ, കേരളവും. ആഴക്കടൽ മത്സ്യ ബന്ധനം വിവാദവുമായി ബന്ധപ്പെട്ട ധാരണാപത്രം റദ്ദാക്കിയതിൽ വീഴ്ചവരുത്തിയ ഏതൊരു ഉദ്യോഗസ്ഥനെയും സംരക്ഷിക്കുന്ന നിലപാടലല്ലേ സർക്കാർ ചെയ്തത്. ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥനെ കൊണ്ട് ഇക്കാര്യം ചെയ്യിപ്പിച്ചത് സർക്കാരിന് വേണ്ടപ്പെട്ടവർ തന്നെയായിരിക്കും.പ്രതിപക്ഷ നേതാവ് ഇക്കാര്യത്തിൽ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.

വോട്ടർപട്ടികയിലെ ക്രമക്കേട് ?

വോട്ടർപട്ടികയിലെ ക്രമക്കേട് ?

കേരളത്തിലെ വോട്ടർപട്ടികയിൽ ലക്ഷക്കണക്കിന് കള്ളവോട്ടുകളുണ്ട്. അത് കണ്ടുപിടിക്കേണ്ട ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനാണ്.ദൗർഭാഗ്യവശാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വേണ്ടതരത്തിൽ പ്രവർത്തിക്കുന്നില്ല. യുഡിഎഫ് പ്രവർത്തകർ ശ്രദ്ധിച്ചില്ലെങ്കിൽ വ്യാപകമായ കള്ളവോട്ടുകൾ പോൾ ചെയ്യപ്പെടും.

സോളാർ കേസ്?

സോളാർ കേസ്?

സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത് ശരിയാണ്. കേസ് കെട്ടിച്ചമച്ചതാണ്. മൂന്ന് അന്വേഷണം നടത്തിയാണ് തെളിവില്ലെന്ന് കണ്ടെത്തിയത്.

ശബരിമലയിൽ സർക്കാരിന് കൈപൊള്ളിയോ?

ശബരിമലയിൽ സർക്കാരിന് കൈപൊള്ളിയോ?

ജനാധിപത്യ സർക്കാരിന് ചേർന്ന നിലപാടല്ല ശബരിമലയിൽ പിണറായി വിജയൻ സർക്കാർ സ്വീകരിച്ചത്.പ്രതിപക്ഷം സർക്കാരിനോട് പറഞ്ഞതൊന്നും സർക്കാർ മുഖവിലയ്ക്കെടുത്തില്ല. സംസ്ഥാന സർക്കാർ ശബരിമല വിധി വന്നപ്പോൾ ആദ്യം സ്വീകരിച്ച നിലപാട് തെറ്റായിപ്പോയി. എന്തുമാത്രം നാശനഷ്ടമാണ് സർക്കാരിന് ഉണ്ടായത്. കേരളത്തിലെ ഹൈന്ദവ സമൂഹത്തെ നവോഥാനം എതിർക്കുന്നവരും അനുകൂലിക്കുന്നവരും എന്നുള്ള രണ്ടു വിഭാഗമാക്കി മാറ്റിയത് സർക്കാരാണ്. ഇതുവഴി ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിച്ചത്.ശബരിമലയും തിരഞ്ഞെടുപ്പിൽ സജീവ ചർച്ചവിഷയമാണ്.

എൻ എസ് എസിനോട് അതൃപ്തിയുണ്ടോ?

എൻ എസ് എസിനോട് അതൃപ്തിയുണ്ടോ?

ആചാരനുഷ്ഠാനങ്ങൾ ഹനിക്കാൻ പാടില്ല എന്ന നിലപാടാണ് ശബരിമലയിൽ എൻഎസ്എസിനുള്ളത്. ശബരിമല വിധി വന്ന ആദ്യഘട്ടം എൻഎസ്എസിനെതിരെ മുഖ്യമന്ത്രി കടുത്ത ഭാഷയിലാണ് വിമർശിച്ചത്.

വോട്ടു മറിക്കൽ ആരോപണം?

വോട്ടു മറിക്കൽ ആരോപണം?

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മുകാരടക്കം രാജഗോപാലിന് വോട്ട് ചെയ്തു. നിഷ്പക്ഷമതികളും രാഷ്ട്രീയമില്ലാത്തവരും സഹതാപതരംഗത്തിൻ്റെ പേരിൽ രാജഗോപാലിന് വോട്ട് നൽകി. മുരളീധരൻ വന്നശേഷം മണ്ഡലത്തിലാകെ വലിയ ഗുണം ഉണ്ടായിട്ടുണ്ട്.

ചെന്നിത്തലയ്ക്ക് നൂറിലെത്ര നൽകും ?

ചെന്നിത്തലയ്ക്ക് നൂറിലെത്ര നൽകും ?

നല്ല പ്രതിപക്ഷ നേതാവാണ് കേരളത്തിലുള്ളത്. കാര്യങ്ങളെ യഥാസമയം നന്നായി അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്. ആർക്കും മാർക്കിടാൻ ഞാനാളല്ല. രമേശ് കൊണ്ടുവന്ന പല ആരോപണങ്ങളും ശരിയാണെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു.

കെപിസിസിയുടെ സംസ്ഥാന നേതൃത്യം?

കെപിസിസിയുടെ സംസ്ഥാന നേതൃത്യം?

മുല്ലപ്പള്ളി രാമചന്ദ്രൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് അവതരിപ്പിക്കാൻ കഴിയുന്ന പ്രതിച്ഛായയുള്ള നേതാവാണ്.കോൺഗ്രസിന് കഴിവുള്ള ഒരു ഡസനോളം സംസ്ഥാനനേതാക്കൾ കേരളത്തിലുണ്ട്. ഈ നിയമസഭാ തെരഞ്ഞെടുപ്പോടുകൂടി 25 വർഷത്തോളം പാർട്ടിയെ നയിക്കാൻ കഴിയാവുന്ന തരത്തിലുള്ള യുവനിര കൂടി വളർന്നുവരുന്നു. കൂടാതെ കേരളത്തിലെ പ്രവർത്തനങ്ങളിൽ രാഹുൽഗാന്ധിയുടെ ഇടപെടൽ ശ്രദ്ധേയമാകുന്നുണ്ട്.

cmsvideo
  ഷിബുവിനെ ജയിപ്പിക്കാന്‍ ലാലേട്ടനും രംഗത്ത് | Oneindia Malayalam
  കോൺഗ്രസ് മുക്ത ഭാരതമോ ലക്ഷ്യം?

  കോൺഗ്രസ് മുക്ത ഭാരതമോ ലക്ഷ്യം?

  കോൺഗ്രസ് നയിക്കുന്ന സർക്കാർ അധികാരത്തിൽ വരരുത് എന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. കോൺഗ്രസ് മുക്ത ഭാരതമാണ് ബിജെപി ഉന്നം വയ്ക്കുന്നത്. തെരഞ്ഞെടുപ്പിൽ ഒരു സീറ്റെങ്കിലും ബിജെപിക്ക് ലഭിച്ചാൽ ഭാഗ്യം? തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പാണ്. ഭരണത്തുടർച്ച ഉണ്ടാകില്ലെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആൻറണി ചൂണ്ടിക്കാട്ടി.

  ബീച്ചില്‍ അടിച്ചുപൊളിച്ച് ബിഗ് ബോസ് താരം; വൈറലായി ഹിന ഖാന്‍

  എ കെ ആന്റണി
  Know all about
  എ കെ ആന്റണി

  English summary
  I wonder if BJP gets at least one seat''; AK Antony to 'One India'
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X