കടകംപള്ളി ഗുണ്ടാ മാഫിയ തലവൻ: ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
കഴക്കൂട്ടം മണ്ഡലത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ക്രിമിനൽ ക്വട്ടേഷൻ സംഘം പ്രവർത്തിക്കുന്നതായി കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥിയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ ശോഭാ സുരേന്ദ്രൻ.പ്രദേശത്തെ ക്രിമിനൽ ക്വട്ടേഷൻ സംഘത്തെ ഒരുപരിധിവരെ സിപിഎമ്മുകാർക്കും ഭയമാണ്.കടകംപള്ളി ഗുണ്ടാ മാഫിയ തലവനാണ്.കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ നുണ പറയുന്ന നേതാവാണ് അദ്ദേഹമെന്നും ശോഭാസുരേന്ദ്രൻ ആഞ്ഞടിച്ചു. വൺ ഇന്ത്യ മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ശോഭയുടെ കടന്നാക്രമണം.
ബംഗാള് ബിജെപി അധ്യക്ഷന് ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം, ചിത്രങ്ങള്

കാട്ടായിക്കോണം സംഘർഷം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാഹന പ്രചരണ ജാഥ വരുമ്പോൾ തൻ്റെ വാഹനത്തെ ആക്രമിക്കാനായി ക്രിമിനലുകൾ കയറിവന്നു.അതിന് ശേഷം ആ ക്രിമിനലുകൾ ഓടി ബൂത്ത് കമ്മിറ്റി ഓഫീസിൽ വന്നു. ബൂത്ത് കമ്മിറ്റി ഓഫീസിലാണ് ക്രിമിനലുകൾ അഭയംപ്രാപിച്ചത്. ഇരുപത്തഞ്ചോളം നേതാക്കൾ ബൂത്ത് കമ്മിറ്റി ഓഫീസിലുണ്ടായിരുന്നു. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു.പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി.പൊലീസ് സ്ഥലത്തെത്തിയ ശേഷവും തങ്ങളുടെ സഹപ്രവർത്തകനെ പൊലീസിൻ്റെ മുന്നിലിട്ട് തല്ലിചതച്ചു.പ്രവർത്തകനെ ആക്രമിച്ച പ്രതിയെ പിടികൂടാൻ പോലീസിന് രണ്ടരമണിക്കൂർ കാത്തിരിക്കേണ്ടിവന്നു.പൊലീസ് രാഷ്ട്രീയപാർട്ടിയുടെ നിറത്തിനനുസരിച്ച് പ്രവർത്തിക്കുന്നു. ആ കാഴ്ചയായിരുന്നു അന്ന് അവിടെ കാണാൻ കഴിഞ്ഞത്. ഉന്നത പൊലീസുദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടും വേണ്ട ഗുണമുണ്ടായില്ല.

തെരഞ്ഞെടുപ്പിൽ സിപിഎമ്മിൻ്റെ ഗൂഢാലോചന
യുഡിഎഫിൻ്റെ കഴക്കൂട്ടത്തെ സ്ഥാനാർഥി പഞ്ചപുച്ഛമടക്കിയിരുന്നു. തങ്ങളെയും പാർട്ടിക്കാരെയും ആക്രമിച്ച് നിരന്തരം പ്രശ്നമുണ്ടാക്കുകയെന്ന ലക്ഷ്യമായിരുന്നു കടകംപള്ളിയുടേത്.നിരവധി, അനവധി ക്രിമിനലുകളെ പിടിക്കാൻ പോലീസിന് എന്തിനാണ് ഇത്രയും സമയം.തങ്ങളെ കീഴ്പ്പെടുത്തികളയാമെന്ന ഉദ്ദേശമാണ് പോലീസ് ഇതിലൂടെ പ്രാവർത്തികമാക്കിയത്. തെരഞ്ഞെടുപ്പിൽ സിപിഎം ഗൂഢാലോചന നടത്തി. രാവിലെ മുതൽ തങ്ങളുടെ വോട്ടുകൾ പോൾ ചെയ്ത ശേഷം സംഘടന ഉണ്ടാക്കുകയായിരുന്നു അവരുടെ രീതി. കാട്ടായിക്കോണത്ത് തങ്ങൾക്കൊപ്പം മത്സര രംഗത്തുണ്ടായിരുന്ന സ്ത്രീയെയും സിപിഎമ്മുകാർ അടിച്ചുപരിക്കേൽപിച്ചു. രണ്ടര മണിക്കൂറാണ് താൻ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. തൊട്ടടുത്ത് കടകംപള്ളി ഉണ്ടായിരുന്നെങ്കിലും ക്രിമിനലുകൾക്ക് ഒത്താശ ചെയ്യാൻ സൗകര്യം ഒരുക്കുകയായിരുന്നു അദ്ദേഹം.തിരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള കേന്ദ്ര നിരീക്ഷണ സംഘമെത്തിയശേഷം സർക്കിൾ ഇൻസ്പെക്ടർക്ക് മനസ്സില്ലാമനസ്സോടെ പ്രതിയെ പിടികൂടേണ്ടി വന്നു. പ്രതിയെ പോലീസ് പിടികൂടി കൊണ്ടുപോകുന്നതിൻ്റെ ദൃശ്യം ആദ്യം ബിജെപിക്ക് അയച്ചുതന്നത് ഒരു സഖാവ് ആയിരുന്നു. കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥിയും എൽ ഡി എഫ് സ്ഥാനാർത്ഥിയും സംഘർഷങ്ങളിലൊക്ക തന്നെ പങ്കു വഹിച്ചവരാണ്. പൊലീസ് ഉദ്യോഗസ്ഥനെ കടകംപള്ളി ഭീഷണിപ്പെടുത്തുന്നു. "നിങ്ങൾ കേന്ദ്രത്തിനെ സംരക്ഷിക്കാൻ സംരക്ഷിക്കാൻ വേണ്ടിയാണോ പ്രതികളെ പിടിച്ചു നൽകിയത് " എന്നാണ് കടകംപള്ളിയുടെ ചോദ്യം? പൊലീസുകാരയെടക്കം ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് കടകംപള്ളിയുടെയും മുഖ്യമന്ത്രിയുടെയും ശ്രമം. ഇങ്ങനെ ഒരു രാഷ്ട്രീയ നേതാവിനെ തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ ഇതുവരെയും കണ്ടിട്ടില്ല.

'കടകംപള്ളി ഗുണ്ടാ മാഫിയ തലവൻ'
കടകംപള്ളി ഗുണ്ടാ മാഫിയ തലവൻ. കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ നുണ പറയുന്ന നേതാവ്. ശോഭ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയായി വന്നശേഷമാണ് കാട്ടായിക്കോണത്ത് സംഘർഷമുണ്ടായതെന്ന് കടകംപള്ളി സുരേന്ദ്രൻ്റെ വാദത്തെ അപ്പാടെ ഖണ്ഡിക്കുകയാണ് താൻ. അഞ്ചുവർഷം മുമ്പ് അവിടെ ഒരു കൊലപാതകം ഉണ്ടായത് പിന്നെങ്ങനെയാണ്. ബിജെപി പ്രവർത്തകനെ വെട്ടിനുറുക്കി കാട്ടായിക്കോണത്ത് കൊലപ്പെടുത്തിയില്ലേ. കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ കടകംപള്ളി സുരേന്ദ്രൻ്റെ നേതൃത്വത്തിൽ ക്രിമിനൽ ക്വട്ടേഷൻ സംഘം പ്രവർത്തിക്കുന്നു. ക്രിമിനൽ ക്വട്ടേഷൻ സംഘത്തെ ഒരുപരിധിവരെ സിപിഎമ്മുകാർക്കും ഭയമാണ്.

കടകംപള്ളിയെ കടന്നാക്രമിച്ച് ശോഭാസുരേന്ദ്രൻ
''ആരാൻ്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാണ് '' എന്ന് പറയുന്നതുപോലെയാണ് കടകംപള്ളിയുടെ പെരുമാറ്റം.കടകംപള്ളി സ്വന്തം മകന് മുന്തിയ ശമ്പളമുള്ള ജോലി പിൻവാതിൽ വഴി നൽകാൻ ശ്രമിച്ചിട്ടുണ്ട്. വല്ലവൻ്റെ മക്കളെ ക്രിമിനൽ പ്രവർത്തനത്തിന് വിടാനാണ് കടകംപള്ളി ആസൂത്രണം ചെയ്യുന്നത്. 'അക്രമത്തിന് നേതൃത്വം കൊടുത്ത ശേഷം വെളുക്കെ ചിരിച്ച് അഭിനയിക്കുക' ഇതാണ് അദ്ദേഹത്തിൻറെ പതിവ് രീതി. രാഷ്ട്രീയ പ്രതിയോഗികളായ വലിയ നേതാക്കളുമായി ഏറ്റുമുട്ടിയിട്ടുണ്ട്. ഇതുപോലെ പച്ചനുണ വിളിച്ച് പറയൂന്ന ഒരു നേതാവിനെ തെരഞ്ഞെടുപ്പ് അനുഭവത്തിൽ ആദ്യമായിട്ടാണ് കാണുന്നത്.

'ഇടതുപക്ഷം വികസനത്തിൻ്റെ ബെർലിൻ മതിൽ കെട്ടിയടച്ചു'
വികസനത്തിൻ്റെ നാഴികകല്ലുകൾ സൃഷ്ടിക്കാൻ ഒരുകൂട്ടം പ്രഗത്ഭർ കടന്നുവരണമെന്ന് ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ മാത്രമല്ല, കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്. ദേശീയ രംഗത്തുനിന്നുള്ള വികസനത്തെ കേരളത്തിലേക്ക് കൊണ്ടുവരാൻ ബിജെപിയുടെ നേതാക്കൾ നിയമസഭയിൽ ഉണ്ടാകണം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ നേതാക്കൾ ദേശീയ രംഗത്തുനിന്നുള്ള വികസനത്തെ കേരളത്തിലേക്ക് കൊണ്ടുവരാതിരിക്കാൻ ബർലിൻ മതിൽ തീർത്ത് അടച്ചിരിക്കുന്നു. കൊടുങ്കാറ്റിൻ്റെ വേഗം സൃഷ്ടിച്ചുകൊണ്ട് ബിജെപി നിയമസഭയിൽ കടന്നുവരും.കള്ള കച്ചവടക്കാരൻ്റെ കൂപ്പർ കാറും മാഫിയകളും മാത്രം ഇടതുപക്ഷത്തിന് മതിയെന്നു തീരുമാനിച്ചുകൊണ്ട് ഭരണകൂടം മുന്നോട്ടുപോയാൽ പാവപ്പെട്ടവന് നീതി ലഭിക്കില്ല. സംസ്ഥാന സർക്കാർ കേന്ദ്രത്തെ കണ്ടുകൊണ്ടാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത്.

പ്രതിപക്ഷത്തിന് കഴിവുകേട്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രണ്ട് ദിവസം പത്രസമ്മേളനം നടത്തി ഒരു കാര്യം ഉന്നയിച്ചാൽ അത് മാറ്റിവയ്ക്കുന്നു എന്നതൊഴിച്ചാൽ ഏതു കാര്യത്തിലാണ് പ്രതിപക്ഷം പാവപ്പെട്ടവൻ്റെ മുന്നിലേക്ക് കാര്യങ്ങളെ വസ്തുനിഷ്ഠമായി എത്തിച്ചിട്ടുള്ളത്.

മഞ്ചേശ്വരത്തെ വോട്ടുമറിക്കൽ ആരോപണം
മുല്ലപ്പള്ളിക്ക് പലകാര്യങ്ങളെക്കുറിച്ചും അഭിപ്രായമുണ്ടാകും. എന്നാൽ, മഞ്ചേശ്വരത്ത് വോട്ട് മറിക്കൽ ആരോപണം നടന്നുവെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ ജനങ്ങൾ എത്ര വിഡ്ഢികളല്ല. ഇടതുപക്ഷം പലതെരഞ്ഞെടുപ്പിലും വോട്ട് മറിച്ചിട്ടുണ്ട്. ബിജെപി പുറത്തു നിർത്താനാണ് ഇടതുപക്ഷം ഇത് പരീക്ഷിക്കുന്നത്. കഴക്കൂട്ടത്ത് സഖാക്കന്മാരുടെ വോട്ട് ബിജെപിക്ക് ലഭിച്ചിട്ടുണ്ട്. അത് ഒരുതരത്തിലുമുള്ള അഡ്ജസ്റ്റ്മെൻ്റോ ഡീലോ അല്ല.വിശ്വാസഘാതകൻ കടകംപള്ളിക്ക് വോട്ട് ചെയ്യരുതെന്ന് കഴക്കൂട്ടത്തെ ജനങ്ങളോട് താൻ പറഞ്ഞിരുന്നു.

ബാലശങ്കറിൻ്റെ ആരോപണം
സിപിഎം ബിജെപി ഡീലെന്നുള്ളത് തിരഞ്ഞെടുപ്പടുക്കുമ്പോഴുള്ള അഭിപ്രായ പ്രകടനങ്ങൾ മാത്രമാണ്. സിപിഎം പ്രവർത്തകരുമായി ബിജെപി ഡീലുണ്ടാക്കേണ്ട കാര്യമില്ല. ഇതൊക്കെ പൊള്ളയായ ആരോപണങ്ങൾ മാത്രം.
ഹോട്ടായി ഹിന ഖാൻ, ചിത്രങ്ങൾ കാണാം