കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യധാരണയെന്ന് ഉമ്മന്‍ചാണ്ടി; വണ്‍ ഇന്ത്യയുമായി പ്രത്യേക അഭിമുഖം

  • By അഭിജിത്ത് ജയൻ
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടത്ര സ്വാധീനമുണ്ടാകില്ല. സി പി എമ്മിന്റെയും ബി ജെ പിയുടെയും രാഷ്ട്രീയലക്ഷ്യത്തിന് വേണ്ടി ചില നീക്കുപോക്കുകള്‍ നടക്കുന്നുണ്ടെന്ന് സംശയമുള്ളതായും അദ്ദേഹം വ്യക്തമാക്കി. പിണറായി വിജയന്‍ സര്‍ക്കാരിന് ജനങ്ങള്‍ മാര്‍ക്കിടും. അവസാനത്തെ മാര്‍ക്കിടല്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഉമ്മന്‍ചാണ്ടി 'വണ്‍ഇന്ത്യ മലയാള'ത്തോട് മനസ്സ് തുറന്നു. ഉമ്മന്‍ചാണ്ടിയുമായി 'വണ്‍ ഇന്ത്യ മലയാളം' പ്രതിനിധി അഭിജിത്ത് ജയന്‍ നടത്തിയ അഭിമുഖത്തിലേക്ക്..

സീറ്റ് വിഭജനം അന്തിമഘട്ടത്തില്‍

സീറ്റ് വിഭജനം അന്തിമഘട്ടത്തില്‍

യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്.സീറ്റ് വിഭജനം സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. മികച്ച ഭൂരിപക്ഷം നേടും. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയ ശേഷം അന്തിമമായി എത്ര സീറ്റുകളില്‍ മത്സരിക്കുമെന്ന് പറയാം. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായി യുഡിഎഫ് നല്ല ബന്ധത്തിലാണ് മുന്നോട്ടുപോകുന്നത്. മറ്റു വിഷയങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും.

എല്‍ ഡി എഫ് ജനങ്ങളെ നിരാശരാക്കി

എല്‍ ഡി എഫ് ജനങ്ങളെ നിരാശരാക്കി

അഞ്ചു വര്‍ഷത്തെ ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനങ്ങളെ നിരാശരാക്കി. വലിയ അവകാശവാദങ്ങള്‍ പ്രചരണങ്ങളില്‍ ഒതുങ്ങി. ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുന്ന രീതിയില്‍ ഒന്നും കേരളത്തില്‍ ഉണ്ടായിട്ടില്ല.വികസനമല്ല വിവാദങ്ങളാണ് ഈ സര്‍ക്കാരിന്റെ കാലത്ത് നടന്നിട്ടുള്ളത്.

സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യധാരണ

സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യധാരണ

ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ വേണ്ടത്ര സ്വാധീനം ഉണ്ടാകില്ല.സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യധാരണയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.സി പി എമ്മിന്റെയും ബി ജെ പിയുടെയും ലക്ഷ്യത്തിനുവേണ്ടി ചില നീക്കുപോക്കുകള്‍ നടക്കുന്നു എന്നതില്‍ സംശയിക്കേണ്ടിയിരിക്കുന്നു.

തര്‍ക്കങ്ങള്‍ കീറാമുട്ടിയാകുമോ?

തര്‍ക്കങ്ങള്‍ കീറാമുട്ടിയാകുമോ?

അര്‍ഹതയും കഴിവുമുള്ള നിരവധി നേതാക്കളുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നുവരില്ല. തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമൊക്കെ സ്വാഭാവികം. അത്തരം കാര്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. പ്രധാന നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കും.

എ വി ഗോപിനാഥിന്റെ തര്‍ക്കം?

എ വി ഗോപിനാഥിന്റെ തര്‍ക്കം?

കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണ് എ വി ഗോപിനാഥ്.പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലെ സീറ്റ് വിഭജന തര്‍ക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രമ്യമായി പരിഹരിക്കും.നേതാക്കള്‍ കഴിഞ്ഞ ദിവസം ഇത് പരിഹരിക്കുവാന്‍ ഒന്നിച്ചിരുന്ന് സംസാരിച്ചിരുന്നു.പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കെ സുധാകരന്‍ അനുരജ്ഞന ചര്‍ച്ച നടത്തി.

 ശബരിമല സജീവ രാഷ്ട്രീയ വിഷയമോ?

ശബരിമല സജീവ രാഷ്ട്രീയ വിഷയമോ?

കോണ്‍ഗ്രസ് ഭക്തരുടെ വികാരങ്ങള്‍ക്കൊപ്പമാണ് നിന്നിട്ടുള്ളത്. വിഷയത്തെ രാഷ്ട്രീയവത്ക്കരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ല.ശബരിമലയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാതിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. തങ്ങള്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് വി എസ് സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരായി സത്യവാങ്മൂലം നല്‍കി. ഉടന്‍ തന്നെ അടിയന്തരമായി ഇടപെട്ടു കൊണ്ട് സുപ്രീം കോടതിയുടെ അനുമതിയോടെ അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനം എങ്ങനെ?

രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനം എങ്ങനെ?

ചെന്നിത്തലയുടെ പ്രവര്‍ത്തനം മികച്ചരീതിയില്‍ മുന്നോട്ടു പോകുന്നു. സര്‍ക്കാരിനെതിരെ പ്രതിപക്ഷനേതാവ് കൊണ്ടുവന്നിട്ടുള്ള എല്ലാ ആരോപണങ്ങളും തെളിവുകള്‍ സഹിതം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സര്‍ക്കാരിന് ധാരണാപത്രം റദ്ദാക്കേണ്ടി വന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. സംഭവം പ്രതിപക്ഷനേതാവ് പുറത്ത് കൊണ്ടുവന്നതോടെ സര്‍ക്കാര്‍ പിന്മാറി തടിയൂരുകയായിരുന്നു.

സര്‍ക്കാരിന് നൂറിലെത്ര?

സര്‍ക്കാരിന് നൂറിലെത്ര?

പിണറായി വിജയന്‍ സര്‍ക്കാരിന് ജനങ്ങള്‍ മാര്‍ക്കിടും. ഓരോ ജനങ്ങളുടെയും മനസ്സില്‍ കൃത്യമായ വിലയിരുത്തലുകളുണ്ട്. അവസാനത്തെ മാര്‍ക്കിടല്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.

ആരാകും മുഖ്യമന്ത്രി?

ആരാകും മുഖ്യമന്ത്രി?

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ്. തെരഞ്ഞെടുപ്പിനുശേഷം യുക്തമായ തീരുമാനം ഉണ്ടാകും.അക്കാര്യങ്ങളിലൊന്നും കോണ്‍ഗ്രസിന് ഒരു അഭിപ്രായവ്യത്യാസവുമുണ്ടാകില്ല.

വിനോദിനിയെ ചോദ്യം ചെയ്യുന്നത്

വിനോദിനിയെ ചോദ്യം ചെയ്യുന്നത്

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെക്കുറിച്ച് കൂടുതല്‍ അറിയില്ല. അറിയാത്ത കാര്യത്തില്‍ പ്രതികരിക്കാനില്ല. സര്‍ക്കാരിനെതിരെ ഉയര്‍ന്നിട്ടുള്ളത് വളരെ ഗുരുതരമായിട്ടുള്ള ആക്ഷേപങ്ങളാണ്.

ധനമന്ത്രിയുടെ സമീപനത്തോട് യോജിപ്പില്ല!

ധനമന്ത്രിയുടെ സമീപനത്തോട് യോജിപ്പില്ല!

കിഫ്ബി വിഷയത്തിലെ ഇ ഡി ഇടപ്പെടലുമായി ബന്ധപ്പെട്ട് ധനമന്ത്രിയുടെ സമീപനത്തോട് യോജിപ്പില്ല. സര്‍ക്കാര്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ജനങ്ങളുടെ മുന്‍പില്‍ സത്യം അവതരിപ്പിക്കാന്‍ തയ്യാറാകണം.ജനങ്ങളെ വെല്ലുവിളിക്കുകയല്ല സര്‍ക്കാരും ധനമന്ത്രിയും ചെയ്യേണ്ടത്.

പിന്‍വാതില്‍ നിയമനങ്ങള്‍

പിന്‍വാതില്‍ നിയമനങ്ങള്‍

പിന്‍വാതില്‍ നിയമനങ്ങള്‍ ഒഴിവാക്കണമെന്നുള്ള അഭിപ്രായമാണ് തനിക്കുള്ളത്.147 പി എസ് സി റാങ്ക് പട്ടികകള്‍ സര്‍ക്കാര്‍ പകരം ലിസ്റ്റ് ഇല്ലാതെ റദ്ദാക്കി. റാങ്ക് പട്ടിക റദ്ദാക്കി ഒന്നരക്കൊല്ലം പിന്നിട്ടിട്ടും പുതിയ പട്ടിക വന്നിട്ടില്ല. താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പകരം റാങ്ക് ലിസ്റ്റ് ഇല്ലാതെ പി എസ് സി യില്‍ നിന്നും ഒരു റാങ്ക് പട്ടിക പോലും റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നില്ല. പിഎസ്സി ഉദ്യോഗാര്‍ഥികളുടെ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

English summary
Kerala Assembly Election 2021: Congress Leader Oommen Chandy special interview
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X