Get Updates
Get notified of breaking news, exclusive insights, and must-see stories!

കോലീബി സഖ്യം: രാജഗോപാലിൻ്റെ പ്രസ്താവന ഒറ്റപ്പെട്ടത്: കെ.രാമൻപിള്ള 'വൺ ഇന്ത്യ'യോട്

കോലീബി സഖ്യത്തിൽ ഒ രാജഗോപാലിന് തെറ്റിദ്ധാരണ സംഭവിച്ചതായി മുതിർന്ന ബിജെപി നേതാവും മുൻ സംസ്ഥാന അധ്യക്ഷനുമായിരുന്ന കെ രാമൻപിള്ള.രാജഗോപാലിൻ്റെ പ്രസ്താവനയെ ഒറ്റപ്പെട്ട സംഭവമായി കാണാനാണ് താൻ ആഗ്രഹിക്കുന്നത്.കോലീബി സഖ്യം നടന്നുവെന്ന് അവകാശപ്പെടുമ്പോൾ താൻ ബിജെപി സംസ്ഥാന പ്രസിഡൻ്റായിരുന്നുവെന്നും രാമൻപിള്ള പറഞ്ഞു.ബാലശങ്കറിൻ്റെ സിപിഎം ബിജെപിയിൽ ഡീലെന്നുള്ളതിൽ തെളിവുണ്ടെങ്കിൽ പാർട്ടി ഗൗരവത്തിലെടുത്ത് പരിശോധിക്കണം.ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ നിയമവിരുദ്ധമായ കാര്യങ്ങളിലാണ് ഏർപ്പെട്ടത്. കോടതിയിലെ സത്യവാങ്മൂലം സർക്കാർ ചോദിച്ച് വാങ്ങിയതാണെന്നും നടപടി ഭരണഘടനവിരുദ്ധമാണെന്നും അദ്ദേഹം വൃക്തമാക്കി. 'വൺ ഇന്ത്യ മലയാള'ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു രാമൻപിള്ളയുടെ പ്രതികരണം.

കോഴിക്കോട് സൗത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിന്റെ പ്രചാരണം: ചിത്രങ്ങള്‍

കോലീബി സഖ്യത്തിന് അടിസ്ഥാനമുണ്ടോ?

കോലീബി സഖ്യത്തിന് അടിസ്ഥാനമുണ്ടോ?

കോലീബി സഖ്യത്തിനു യാതൊരു അടിസ്ഥാനവുമില്ല. ഇക്കാര്യത്തിൽ ഒ രാജഗോപാലിന് തെറ്റിദ്ധാരണ സംഭവിച്ചിട്ടുണ്ട്. കോലീബി സഖ്യം നടന്നുവെന്ന് പറയുമ്പോൾ താൻ ബിജെപി സംസ്ഥാന പ്രസിഡൻ്റായിരുന്നു. ഇത് മാധ്യമങ്ങളിൽ വാർത്തയായി വന്നിരുന്നു.ഇതേ കുറിച്ച് അന്വേഷിച്ചപ്പോൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഏതോ വാർഡിൽ ഇങ്ങനെ സംഭവിച്ചതായി അറിയാൻ കഴിഞ്ഞു. രാജഗോപാലിൻ്റെ പ്രസ്താവനയെ ഒറ്റപ്പെട്ട സംഭവമായി കാണാനാണ് താൻ ആഗ്രഹിക്കുന്നത്.ചില വ്യക്തികൾ ചെയ്യുന്ന കാര്യം പാർട്ടിയുടെതാണെന്ന് പറയുന്നുണ്ട്. പാർട്ടി ഒരു കാര്യത്തിൽ നിലപാടെടുത്താൽ മാത്രമേ അതിനെ ക്കുറിച്ച് ഔദ്യോഗികമായി പറയാൻ കഴിയുകയുള്ളൂ.

ബാലശങ്കറുമായി പരിചയമുണ്ടോ?

ബാലശങ്കറുമായി പരിചയമുണ്ടോ?

വ്യക്തിപരമായി ആർ ബാലശങ്കറിനെ അറിയാം. ഭാരതീയ ജനസംഘത്തിൽ ആദ്യമായി അദ്ദേഹത്തിന് അംഗത്വമെടുത്ത് നൽകിയത് താനാണ്. പന്തളത്ത് നടന്ന യോഗത്തിലാണ് ജനസംഘം യൂണിറ്റ് രൂപീകരിക്കുന്നത്. ബാലശങ്കറിന് പുറമെ പി എസ് ശ്രീധരൻപിള്ള, വിജയനാഥ്, രുദ്രൻ തുടങ്ങിയവർ യോഗത്തിലുണ്ടായിരുന്നു. തുടർന്ന്, ഇവർ എബിവിപിയിൽ സജീവമാകുകയായിരുന്നു. ഏറ്റവും ഒടുവിലായി ബിജെപി ദേശീയ സെല്ലിൻ്റെ ഇൻ്റലക്വച്ചൽ കൺവീനറായിരുന്നു അദ്ദേഹം.

ബാലശങ്കറിൻ്റെ സിപിഎം ബിജെപിയിൽ ഡീൽ?

ബാലശങ്കറിൻ്റെ സിപിഎം ബിജെപിയിൽ ഡീൽ?

ഏതു സാഹചര്യത്തിലാണ് ഇത്തരം ആരോപണങ്ങളുന്നയിച്ചത് എന്നുള്ളതിനെ കുറിച്ച് അറിയില്ല.കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹം തുറന്നു പറയാൻ തയ്യാറാകട്ടെ. സത്യത്തിൻ്റെ അംശമുണ്ടെങ്കിൽ അതിനെ ഗൗരവത്തിലെടുത്ത് പരിശോധിക്കണം. നിലവിലെ തിരഞ്ഞെടുപ്പിൽ സിപിഎം - ബിജെപി ഡീലിനുള്ള സാധ്യതയില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കില്ല. തെരഞ്ഞെടുപ്പിനുശേഷം ഇതിനെക്കുറിച്ച് അന്വേഷിച്ച് തുടർനടപടികൾ സ്വീകരിക്കട്ടെ.

സംസ്ഥാന നേതൃത്വത്തിൻ്റെ പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

സംസ്ഥാന നേതൃത്വത്തിൻ്റെ പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

സംസ്ഥാന പ്രസിഡൻറ് സജീവ രാഷ്ട്രീയ പ്രവർത്തകനാണ്. അദ്ദേഹത്തിന് പാർട്ടിയെ നല്ലരീതിയിൽ കൊണ്ടുപോകണമെന്നാണ് ആഗ്രഹം. പുതിയ നേതൃസമിതിയിൽ പരിചയസമ്പന്നരായ നേതാക്കൾ കുറവാണ്. അനുഭവസമ്പത്ത് കുറഞ്ഞ പല നേതാക്കളും സംസ്ഥാന നേതൃത്വത്തിലുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രകടനപത്രിക ഇനിയും പുറത്തിറക്കിയിട്ടില്ല. മൂന്നുമാസം മുമ്പ് ഇതുമായി ബന്ധപ്പെട്ട് കമ്മിറ്റി വിളിക്കണമെന്ന് താൻ സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയിരുന്നു.എന്നാൽ, ഇതൊന്നും മുഖവിലക്കെടുക്കുന്നില്ല.

ശബരിമലയിൽ സർക്കാരിന് കൈപൊള്ളിയോ?

ശബരിമലയിൽ സർക്കാരിന് കൈപൊള്ളിയോ?

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിയമവിരുദ്ധമായ കാര്യങ്ങളാണ് ചെയ്തത്. വിശ്വാസികളുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സർക്കാർ ഇടപെടേണ്ട കാര്യമില്ല. സംസ്ഥാന സർക്കാരിന് പിഴവ് സംഭവിച്ചിട്ടുണ്ട്. സത്യവാങ്മൂലം ചോദിച്ച് വാങ്ങിയതാണ്.നടപടി ഭരണഘടനവിരുദ്ധമാണ്.ഇതിനെ ന്യായീകരിക്കുന്ന ആരും ബിജെപിയിൽ ഉണ്ടാവില്ല.നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവ ചർച്ചാവിഷയമാണ് ശബരിമലയെന്നുള്ളതിൽ സംശയമില്ല.

വിശ്വാസികളുടെ വോട്ടിൽ വിള്ളലുണ്ടാകുമോ?

വിശ്വാസികളുടെ വോട്ടിൽ വിള്ളലുണ്ടാകുമോ?

വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരായി വോട്ട് ചെയ്യും. വിവിധ സമുദായങ്ങളിൽപ്പെട്ട വിശ്വാസികൾ ഇതിലുൾപ്പെടും. ശബരിമലയിൽ യുഡിഎഫ് സ്വീകരിച്ച നിലപാടും ജനങ്ങൾക്ക് നന്നായി അറിയാം. തിരഞ്ഞെടുപ്പിൽ ജനം ബിജെപിക്ക് വോട്ട് ചെയ്യും.

എൻഎസ്എസിൻ്റെ നിലപാട് ചർച്ച ചെയ്യപ്പെടുകയാണ്?

എൻഎസ്എസിൻ്റെ നിലപാട് ചർച്ച ചെയ്യപ്പെടുകയാണ്?

എൻഎസ്എസ് ശബരിമല വിഷയത്തിലെടുത്ത നിലപാട് സ്വാഗതാർഹമാണ്. ആദ്യം മുതൽ തന്നെ അവർ സ്വീകരിക്കുന്നത് ഒറ്റ നിലപാട് തന്നെ. വിശ്വാസികളോട് അവിശ്വാസം കാട്ടുകയാണ് സർക്കാർ. വിശ്വാസികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ സർക്കാർ തയ്യാറാകുന്നില്ല

സ്ഥാനാർഥികളുടെ പത്രിക തള്ളിയ സംഭവം?

സ്ഥാനാർഥികളുടെ പത്രിക തള്ളിയ സംഭവം?

അറിവില്ലായ്മകൊണ്ട് സംഭവിച്ചതാകാം. സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ലാഘവബുദ്ധിയോടെ ഇത്തരം കാര്യങ്ങളെ സമീപിക്കുന്നത് ശരിയല്ല. തിരുത്താൻ സംസ്ഥാന നേതൃത്വം തയ്യാറാകണം. മറ്റു മുന്നണികളെ സഹായിക്കാനാണെന്നതരത്തിലുള്ള ആരോപണം ശരിയല്ല.സാങ്കേതിക നടപടിക്രമങ്ങൾക്കായി തിരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സ്ഥാനാർഥികൾ സമീപിച്ചു.പ്രശ്നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും രാമൻപിള്ള കൂട്ടിച്ചേർത്തു.

ആരെയും കൊതിപ്പിക്കും: പൂജ രാമചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    പി സി ചാക്കോയെ പ്രശംസിച്ച് കാനം രാജേന്ദ്രൻ | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+