'സിപിഎം നേരത്തേ പറഞ്ഞത് നാടകമെന്ന്,ഇപ്പോൾ സമ്മതിച്ചല്ലോ; കൊല്ലത്ത് 100 ശതമാനം വിജയ പ്രതീക്ഷ'; കൃഷ്ണകുമാർ
കൊല്ലം ലോക്സഭ മണ്ഡലത്തിൽ ജയിക്കുമെന്ന് നൂറ് ശതമാനം പ്രതീക്ഷയുണ്ടെന്ന് നടനും എൻഡിഎ സ്ഥാനാർത്ഥിയുമായ കൃഷ്ണകുമാർ .ഇരുമുന്നണികളും ചേർന്ന് ഭരിച്ച് കൊല്ലത്തെ വികസന മുരടിപ്പിന്റെ കേന്ദ്രമാക്കി മാറ്റി. ഇത്തവണ മണ്ഡലത്തിലെ ജനം മാറി ചിന്തിക്കുമെന്നും വൺ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് പ്രചരണത്തിനിടെ ഉണ്ടായ അക്രമണത്തിൽ പരിക്കേറ്റ സംഭവത്തിൽ ബിജെപി നേതാവ് അറസ്റ്റിലായത് സംബന്ധിച്ചും കൃഷ്ണകുമാർ പ്രതികരിച്ചു. അറസ്റ്റിലായത് ബിജെപി നേതാവാണെന്ന് വെറുതെ പറഞ്ഞത് കൊണ്ടായില്ല, പോലീസ് മൊഴിയുടെ കോപ്പി തനിക്ക് തന്നിട്ടില്ല. ഇപ്പോൾ തനിക്ക് പരിക്ക് പറ്റിയെന്ന് സിപിഎമ്മുകാർ സമ്മതിച്ചുവെന്നത് തന്നെ വലിയ കാര്യമാണെന്നും കൃഷ്ണകുമാർ പറഞ്ഞു. അഭിമുഖത്തിൻറെ പൂർണരൂപം വായിക്കാം

സംസ്ഥാനത്ത് ശക്തമായ മത്സരം അരങ്ങേറുന്ന മണ്ഡലങ്ങളിൽ ഒന്നായാണ് കൊല്ലത്തെ വിശേഷിപ്പിക്കുന്നത്. പ്രചാരണം അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ പ്രതീക്ഷകൾ എങ്ങനെയാണ് ?
100 ശതമാനം പ്രതീക്ഷയിലാണ്.
മണ്ഡലത്തിൽ താങ്കൾക്കുള്ള അനുകൂല ഘടകങ്ങൾ എന്തെല്ലാം?
വികസന മുരടിപ്പാണ് കൊല്ലം ജില്ല ഇതുവരെ കണ്ടത്. സംസ്ഥാന രൂപീകരണത്തിന് ശേഷം കൊല്ലത്ത് ഒരുവിധ വികസനവും കണ്ടിട്ടില്ല. ആർ എസ് പി അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് വർഷങ്ങളായി കൊല്ലത്ത് ഭരിച്ചുകൊണ്ടിരിക്കുന്നത്.അവർ കശുവണ്ടി മേഖലയെ തകർത്തു, കയർ മേഖലയെ തകർത്തു,കളിമൺ വ്യവസായം തകർത്തു അങ്ങനെ തകർത്ത ചരിത്രം മാത്രമാണ് ഉള്ളത്. ഇവിടെ എവിടെയാണ് വികസനം വരുന്നത്, ഇവിടുത്തെ ചെറുപ്പക്കാർ എവിടെ പോകും, പഠനം കഴിഞ്ഞാൽ യുവാക്കൾ എവിടെ പോയി ജോലി എടുക്കും. ഈ രണ്ട് മുന്നണികളുടേയും ഇടയിൽ കിടന്ന് ഞെരുകുകയാണ് കൊല്ലം.ഇപ്പോൾ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ ശക്തമായി വന്നിരിക്കുന്നു, നല്ല സ്ഥാനാർത്ഥികളെ കേരളത്തിൽ മത്സരിപ്പിക്കുന്നു, കൊല്ലത്തും നല്ല സ്ഥാനാർത്ഥിയെത്തിയിരിക്കുന്നു.
കൊല്ലംകാരെ സംബന്ധിച്ച് അവരുടെ ഭാവി തലമുറയ്ക്ക് വേണ്ടി അവർ നോക്കുമ്പോൾ ബിജെപിയാണ് മുന്നിൽ.ഒരു എൻഡിഎ എംപിയോ എംഎൽഎയോ ഇല്ലാതെ തന്നെ വികസനം എത്ര ഉണ്ടായെന്ന് അവർക്ക് അറിയാം. റെയിൽവേ സ്റ്റേഷൻ വികസനം, ദേശീയ പാത വികസനം, ജലജീവൻ മിഷൻ പദ്ധതി ഇങ്ങനെ പലതും അവർ കാണുന്നുണ്ട്. സ്വാഭാവികമായും ബിജെപിക്ക് വോട്ട് ചെയ്യുകയെന്നതാണ് അവർക്ക് മുന്നിലുള്ള ഏകമാർഗം.
മികച്ച പാർലമെന്റേറിയനായാണ് എൻകെ പ്രേമചന്ദ്രൻ അറിയപ്പെടുന്നത്. കൊല്ലത്തെ എം എൽ എ കൂടിയാണ് മുകേഷ്. എൽ ഡി എഫും യു ഡി എഫും തമ്മിലാണ് മത്സരമെന്നും എൻ ഡി എ ചിത്രത്തിലില്ലെന്നാണ് ഇരുവരുടെയും വാദം ?
അവർ എൽ ഡി എഫും യു ഡി എഫും അല്ലല്ലോ, ഇന്ത്യ മുന്നണിയല്ലേ? ഒറ്റക്കെട്ടല്ലേ അവർ? ഈ രണ്ട് പേരും മത്സരിക്കുന്നത് ആരെ പ്രധാനമന്ത്രിയാക്കാനാണ്?. അതുകൊണ്ട് ഇവിടെ മത്സരം ഇന്ത്യ മുന്നണിയും എൻഡിഎയും തമ്മിലാണ്. യുഡിഎഫും എൽഡിഎഫും ആരാണ് അവരുടെ സ്ഥാനാർത്ഥിയെന്ന് ആദ്യം തീരുമാനിക്കട്ടെ.
സർവേകൾ എൻകെ പ്രേമചന്ദ്രന് വിജയം പ്രവചിക്കുന്നുണ്ട് ?
സർവ്വേകൾ പൈസ കൊടുത്തും ഉണ്ടാക്കമല്ലോ? പ്രമേചന്ദ്രൻ മികച്ച പാർലമെന്റേറിയൻ എന്നൊക്കെ പറയുന്നത് അദ്ദേഹം എന്ത് ചെയ്തിട്ടാണ്? കൊല്ലത്തിന് വേണ്ടി അദ്ദേഹം എന്തെങ്കിലും ചെയ്തതായി ഞാൻ രേഖകളിൽ കണ്ടിട്ടില്ല?. നല്ല പോലെ സംസാരിക്കും അദ്ദേഹം. അങ്ങനെ മികച്ച സംസാരത്തിനും പ്രസംഗത്തിനുമാണെങ്കിൽ ഇവിടെ നിന്ന് കഥാപ്രസംഗം നടത്തുന്ന ആരെയെങ്കിലും അങ്ങോട്ട് അയച്ചാൽ മതിയല്ലോ.
നേരത്തെ താങ്കളുടെ രാഷ്ട്രീയത്തിന്റെ പേരിൽ മക്കൾക്കെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നല്ലോ. ഇപ്പോൾ മക്കളും പ്രചാരണത്തിന് സജീവമായി ഒപ്പമുണ്ട്യ എല്ലാവരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമാണ്?
ഒരു പരിധി വരെ മക്കൾക്ക് ഇൻഫ്ലുവൻസ് ചെയ്യാൻ സാധിക്കും. യുവാക്കളും സ്ത്രീകളുമെല്ലാം ഇവർ പറയുന്നത് എന്താണെന്ന് കാലങ്ങളായി ശ്രദ്ധിക്കുന്നുണ്ട്. എന്നെ യുവാക്കളിൽ പലരും അറിയണമെന്നില്ല. എന്നെ കുട്ടികൾ അറിയുന്നത് എന്റെ മക്കളിലൂടെയായിരിക്കും.ഭാര്യ സിന്ധുവും അത്യാവശ്യം ശ്രദ്ധിക്കപ്പെടുന്ന ഇൻഫ്ലുവൻസറാണ്. അവരെ പിന്തുടരുന്ന സ്ത്രീകൾ തങ്ങളുടെ ഭർത്താക്കൻമാരോട് മാറി വോട്ട് ചെയ്തൂടെ എന്ന് ചോദിക്കാം, ഇതെല്ലാം വിശ്വാസമാണ്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താങ്കളുടെ കണ്ണിന് കുത്തിപരിക്കൽപ്പിച്ച കേസിൽ അറസ്റ്റിലായത് ബി ജെ പി പ്രവർത്തകനാണ്. സി പി എം പ്രവർത്തകനാണ് സംഭവത്തിന് പിന്നിലെന്ന ആരോപണം താങ്കൾ ഉന്നയിച്ചിരുന്നല്ലോ ?
അറസ്റ്റിലായ ബിജെപിക്കാരൻ എന്ന് പറയുന്നയാളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. എന്റെ മൊഴിയും ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സിപിഎമ്മുകാരാണ് പറയുന്നത് അറസ്റ്റിലായത് ബിജെപിക്കാരാണെന്ന്. സിപിഎമ്മുകാർ ആദ്യം പറഞ്ഞത് തനിക്ക് പരിക്ക് പറ്റിയിട്ടില്ലെന്നാണ്. ഇപ്പോൾ അവർ പറയുന്നത് പരിക്ക് പറ്റിയിട്ടുണ്ട്, അതിന് പിന്നിൽ ഞങ്ങളല്ലെന്നാണ്. നേരത്തേ ഞാൻ വേദനയിലിരിക്കുമ്പോൾ അവർ പറഞ്ഞത് ഞാൻ കാണിക്കുന്നത് നാടകമാണെന്നാണ്. ഇപ്പോൾ അവർ അത് തിരുത്തിയല്ലോ, അത് തന്നെ ആശ്വാസം. പ്രതിയെ പിടിക്കേണ്ടത് പോലീസാണ്. പോലീസ് ഇതുവരെ പ്രതിയെ പിടിച്ചിട്ടില്ല, മൊഴിയെടുത്തിട്ടില്ല, അയാളുടെ മൊഴിയുടെ കോപ്പി എനിക്ക് തരട്ടെ, എന്നിട്ട് തെളിയിക്കട്ടെ അത് ബിജെപിക്കാരനാണെന്ന്.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications