കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോർജ് ഫെർണാണ്ടസുമായുള്ള മറക്കാത്ത ഓർമകളുമായി ഉമർ ഫാറൂഖ്; കോഴിക്കോട്ടുകാരന്റെ വാക്കുകളിലൂടെ...

Google Oneindia Malayalam News

ഇന്ദിരാഗാന്ധിയെന്ന ഏകാധിപതിയായ ഭരണാധികാരിയുടെ, കണ്ണിലെ കരടായി മാറിയ, ജോർജ് ഫെർണാണ്ടസ് എന്ന വിപ്ലവ സിംഹത്തിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ കോളമിസ്റ്റും എഴുത്തുകാരനുമായ കോഴിക്കോട്ടുകാരൻ പി പി. ഉമർഫാറൂഖ് , തന്റെ സുഹൃത്തിന്റെ ഓർമകൾ അയവിറക്കുകയാണ് പത്രപ്രവർത്തകനായ എ.വി ഫർദീസിനോട്.

അങ്ങകലെ ദൽഹിയിലെ പഞ്ചശീലാ പാർക്കിലെ എസ് 1 14 ൽ വിവാദങ്ങളുടെ നായകനായ വിപ്ലവകാരിയായ തോഴൻ വിറങ്ങലിച്ചു കിടക്കുമ്പോൾ , ഇങ്ങകലെ കോഴിക്കോടിരുന്നു അഞ്ചു പതിറ്റാണ്ട് നീണ്ട തങ്ങളുടെ ബന്ധത്തെക്കുറിച്ച് അനുസ്മരിക്കുമ്പോഴും പി.പി ഉമർ ഫാറൂഖിന് ജോർജ് ഫെർണാണ്ടസിന്റെ മരണത്തിൽ അധികം ദുഃഖമില്ല, കാരണം എട്ടുവർഷമായി, ബോധത്തിനും അബോധത്തിനുമിടയിലൂടെയുള്ള അദ്ദേഹത്തിന്റെ ദുരിതത്തിൽ നിന്നുള്ള മോചനമാണ് ഈ മരണം. ടാഗോറിന്റെ പ്രസിദ്ധമായ Death freed him from the present wall s of Life ഈ വരികളാണ് ഫെർണാണ്ടസിന്റെ മരണത്തെക്കുറിച്ച് പറയുവാൻ ഏറ്റവും നല്ല ഉദാഹരണ മെന്ന് ഉമർ ഫാറൂഖ് പറയുന്നു.

ബന്ധത്തിന്റെ തുടക്കം

ബന്ധത്തിന്റെ തുടക്കം

1970കൾക്ക് മുൻപേയാ ണ് ഉമർ ഫാറൂഖ് ജോർജ് ഫെർണാണ്ടസിന്റെ സുഹൃദ്വലയത്തിലേക്ക് കയറിവരുന്നത്. അത് ഭാര്യ ലൈലാ ഹുമയൂണിലൂടെയായിരുന്നു. ലൈലയുടെ പിതാവ് ഹുമയൂൺ കബീറിന്റെയും മാതാവ് ശാന്തി കബീറിന്റെയും കുടുംബ സുഹൃത്തായിരുന്നു ഉമർ ഫാറൂഖ് . മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമൊക്കെയായിരുന്ന ഹുമയൂൺ കബീറിനെ അറുപതുകളുടെ അവസാനം തിരുവനന്തപുരത്ത് നടന്ന ഒരു വിദ്യാർഥി കോൺഫ്രറൻസിൽ വെച്ചാണ് ഇദ്ദേഹം പരിചയപ്പെടുന്നത്. പിന്നീട് ഇദ്ദേഹത്തെക്കുറിച്ച് ഉമർ ഫാറൂഖ് മലയാളത്തിൽ ഒരു പുസ്തകം വരെ രചിച്ചു.

ബന്ധം വളർന്നു

ബന്ധം വളർന്നു

ഈ ബന്ധം വളർന്ന് വളർന്ന് അദ്ദേഹത്തിന്റെ ഭാര്യ ശാന്തി കബീർ, മകൾ ലൈലാ കബീർ എന്നിവരുടെ ഏറ്റവും അടുത്ത ആളായി ഈ കോഴിക്കോട്ടുകാരൻ. അങ്ങനെ കല്യാണം കഴിഞ്ഞ് ലൈലയും ഫെർണാണ്ടസും മധുവിധു ആഘോഷിക്കുവാൻ വയനാട്ടിലെ വീരേന്ദ്രകുമാറിന്റെ പുളിയാർ മല എസ്‌റ്റേറ്റിലാണ് ആദ്യം വന്നത്. ഇവിടെ നിന്ന് തിരിച്ചു പോകുമ്പോൾ ഒരു സുപ്രഭാതത്തിൽ കോഴിക്കോട് കുണ്ടുങ്ങലിലെ പാലാട്ട് വീട്ടിൽ ഉമർ ഫാറൂഖിനെ തേടിയെത്തുകയായിരുന്നു. അതു വരെ ഉമർ ഫാറൂഖിനെക്കുറിച്ച് ലൈലയുടെ കുടുംബത്തിൽ നിന്നുള്ള കേട്ടറിവ് മാത്രമെ ഫെർണാണ്ടസിനുണ്ടായിരുന്നുള്ളൂ. പിന്നീട് ഫാറൂഖ് ഫെർണാണ്ടസിന്റെ മനസ്സിലേക്കും ഫെർണാണ്ടസ് ഫാറൂഖിന്റെ മനസ്സിലേക്കും കുടിയേറുകയായിരുന്നു.

ഉയർച്ചയിലും താഴ്ചയിലുമുള്ള സൗഹൃദം

ഉയർച്ചയിലും താഴ്ചയിലുമുള്ള സൗഹൃദം


2010-ൽ അർധബോധാവസ്ഥയിലേക്ക് പോകും മുൻപ് ഫാറൂഖിനെ കണ്ടപ്പോൾ പറഞ്ഞ ഈ വാചകം തന്നെ ഈ ബന്ധത്തെ അടിവരയിടുകയാണ്. ' നാൽപതു വർഷമായി നാം അടുപ്പത്തിലാണ് ഫാറൂഖ് . എന്റെ ഉയർച്ചയിലും താഴ്ചയിലും ഒരുപോലെ സൗഹൃദം കാണിച്ചത് നിങ്ങൾ മാത്രമാണ്. ഇനി ചിലപ്പോൾ നമുക്ക് ഇതു പോലെ കാണുവാൻ സാധിച്ചു കൊള്ളണമെന്നില്ല. പിന്നീട് നാലു പതിറ്റാണ്ട് മുൻപ് ഫാറൂഖിനെ ഭാര്യ ലൈല പരിചയപ്പെടുത്തിയത് വീണ്ടും ഓർമിപ്പിച്ചു. ഇപ്പോഴവൾ എന്റെയൊപ്പമില്ല.(അന്ന് ഭാര്യ ലൈല മകന്റെ കൂടെയായിരുന്നു) അന്ന് വീരേന്ദ്രകുമാറും ശ്രീധരനും (അരങ്ങിൽ), അബു സാഹിബും (കെ.കെ. അബു) എന്റെയൊപ്പമുണ്ടായിരുന്നു. വീരേന്ദ്രകുമാർ പിന്നീടെന്റെ വഴിയിൽ നിന്ന് മാറി പോയി. മറ്റു രണ്ടു പേരും മരിക്കുകയും ചെയ്തു.

ഉമർ ഫാറൂഖിന്റെ മകന്റെ വിവാഹം

ഉമർ ഫാറൂഖിന്റെ മകന്റെ വിവാഹം


2009 ജൂലൈ മാസം അവസാനത്തിൽ കോഴിക്കോട്ട് നിന്ന് ഫോൺ ചെയ്ത് വിളിപ്പിക്കുകയായിരുന്നു ഫാറൂഖിനെ. ഉമർ ഫാറൂഖിന്റെ മകന്റെ വിവാഹത്തിന് ഫെർണാണ്ടസിനെ ക്ഷണിച്ചിരുന്നു. എന്നാൽ ഡോക്ടർമാർ യാത്ര പാടില്ലെന്ന് വിലക്കിയതിനാൽ കല്യാണത്തിന് പങ്കെടുക്കാൻ സാധിച്ചില്ല. ഈ ദു:ഖം കൂടിയുണ്ടായിരുന്നു ഫെർണാണ്ടസിന്. പിന്നീട് രണ്ടു വർഷം മുൻപ് 2016 ലാണ് വീണ്ടും ദൽഹിയിലെത്തുന്നത്. കട്ടിലിനരികെയെത്തി ജോർജ് സാബ് എന്നു വിളിച്ചു. എന്നാൽ അർധബോധാവസ്ഥയിലായ അദ്ദേഹം ഒന്നു കണ്ണു തുറന്നു നോക്കുക മാത്രം ചെയ്തു.

അലക്ഷ്യമായ വസ്ത്ര ധാരണം

അലക്ഷ്യമായ വസ്ത്ര ധാരണം


ഒരു കാലത്ത് ആദർശ നായകനായിരുന്ന, വിപ്ലവകാരിയായിരുന്ന ഇദ്ദേഹം പ്രതിരോധ മന്ത്രിയായിരിക്കെയാണ് ധാരാളം അഴിമതി കേസുകളിൽ ഇടം പിടിക്കുന്നത് എന്നാൽ ഇതിലെല്ലാം അദ്ദേഹം നിരപരാധിയാണെന്നും ഒപ്പം നടന്ന പലരും അദ്ദേഹത്തെ ചൂക്ഷണം ചെയ്യുകയായിരുന്നുവെന്നുമാണ് ഫാറൂഖ് പറയുന്നത്. ഒരിക്കൽ കേന്ദ്ര മന്ത്രിയായ ഫെർണാണ്ടസി നോട് അലക്ഷ്യമായി വസ്ത്രധാരണം നടത്തുന്നതിനെതിരെ ഉമർ ഫാറൂഖ് പരാതിപ്പെട്ടു. ഉടനെ അദ്ദേഹത്തിന്റെ മറുപടി എന്റെ ഈ വേഷം ഈ ഞാൻ തന്നെയാണ്. എത്രയോ കാലമായി എന്നെ അടുത്തറിയുന്ന ഉമർ ഫാറൂഖിനോട് ഞാൻ ഇതു പറയണോ ന്റെ ചങ്ങാതിയെന്നായിരുന്നു . ഞാൻ തന്നെയാണ് എന്റെ വസ്ത്രങ്ങൾ കഴുകിയിടുന്നതും ഇസ്തിരിയിടുന്നതുമെല്ലാം. ഇത്രയും ലളിതമായി ചിന്തിക്കുന്ന ഒരാൾക്ക് എങ്ങനെ അഴിമതിക്കാരനാകുവാൻ സാധിക്കും -ഉമർ ഫാറൂഖ് ചോദിക്കുന്നു. ഒപ്പം നടന്ന് പലരും അദ്ദേഹത്തെ ദുരുപയോഗപ്പെടുത്തുകയായിരുന്നു.

അംഗരക്ഷകരില്ലാത്ത മന്ത്രി

അംഗരക്ഷകരില്ലാത്ത മന്ത്രി

മാന്തിയാകുമ്പോഴും സാധാരണക്കാരന്റെ മുകളിലേക്ക് ഉയരുവാൻ അദ്ദേഹം ഒരിക്കലും ശ്രമിച്ചിരുന്നില്ല. പ്രതിരോധ മന്ത്രിയാകുമ്പോൾ ഭാര്യയെയും മകളുമൊക്കെയായി അദ്ദേഹത്തിന്റെ വസതിയിൽ പോയപ്പോൾ തോക്കു പിടിച്ചപട്ടാളക്കാരെയും പാറാവുകാരെയും കാണാതെ ഇതെന്ത് മന്ത്രിയെന്ന് മകൾ ആശ്ചര്യപ്പെട്ടതായി ഫാറൂഖ് പറയുന്നു. അന്ന് ഔദ്യോഗിക വസതിയുടെ ഒരു ഗെയിറ്റ് പൊളിഞ്ഞു കിടക്കുന്നുണ്ടായിരുന്നുവത്രേ.

ചിലർ ബോധപൂർവം അഴിമതി കഥകളിൽ കുരുക്കി

ചിലർ ബോധപൂർവം അഴിമതി കഥകളിൽ കുരുക്കി

എത്രത്തോളം ലളിതമായി പൊതു പ്രവർത്തന രംഗത്ത് പ്രവർത്തിക്കുവാൻ സാധിക്കുമോ, അങ്ങനെ പ്രവർത്തിച്ച ഇദ്ദേഹത്തെ ചിലർ ബോധപൂർവം അഴിമതി കഥകളിൽ കുരുക്കുകയായിരുന്നുവെന്നാണ് , ശവപ്പെട്ടി കുംഭകോണമടക്കമുള്ളവയിൽ ഇദ്ദേഹം എത്തിയതിനെക്കുറിച്ച്, നാലു പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിനു ശേഷം ഇപ്പോൾ കോഴിക്കോട്ടുള്ള കോളമിസ്റ്റും എഴുത്തുകാരൻ കൂടിയായ ഇദ്ദേഹത്തിന്റെ നിരീക്ഷണമിതാണ്. വരുന്ന ശനിയാഴ്ച ദൽഹിയിലെ ഫെർണാണ്ടസിന്റെ വസതിയിലേക്ക് പോകുവാനുള്ള ഒരുക്കത്തിലാണ് അദ്ദേഹമിപ്പോൾ.

English summary
Kozhikode native Umar Farooq's words about George Fernandes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X