• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെ ടി ജലീലിൻ്റെ രാജി ധാർമികത ഉയർത്തിപിടിച്ച്: പി കെ ശ്രീമതി

 • By അഭിജിത്ത് ജയൻ

കെ ടി ജലീലിനെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചർ. ബന്ധുനിയമന വിഷയത്തിൽ ലോകായുക്തയുടെ വിധി അംഗീകരിച്ച് ധാർമികത ഉയർത്തിപ്പിടിച്ചാണ് ജലീൽ മന്ത്രി സ്ഥാനം രാജി വെച്ചത്.അദ്ദേഹത്തിൻ്റെ രാജി ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെന്നും പി കെ ശ്രീമതി പ്രതികരിച്ചു.മന്ത്രി ജി സുധാകരനെതിരായ ആരോപണത്തിൽ അദ്ദേഹത്തിനെ മനപ്പൂർവ്വം വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ് ഉണ്ടായത്. പ്രാദേശികമായി സ്ഥലത്തുണ്ടായ പ്രശ്നം പറഞ്ഞു തീർക്കുകയായിരുന്നു പരാതിക്കാരി ചെയ്യേണ്ടിയിരുന്നതെന്നും അവർ വ്യക്തമാക്കി. യുഡിഎഫിന് തിരഞ്ഞെടുപ്പിൽ ഒരു സീറ്റങ്കിലും ലഭിച്ചാൽ മഹാഭാഗ്യമെന്നും പി കെ ശ്രീമതി അഭിപ്രായപ്പെട്ടു.വൺ ഇന്ത്യ മലയാളം പ്രതിനിധി അഭിജിത്ത് ജയൻ പി കെ ശ്രീമതി ടീച്ചറുമായി നടത്തിയ അഭിമുഖം തുടർന്ന് വായിക്കാം.

ആഞ്ഞടിച്ച് ദേവ്ദത്ത്, പിടിച്ചു നിർത്താനാവാതെ സഞ്ജു... കോലിപ്പടയ്ക് ഇത് സിംപിള്‍, ചിത്രങ്ങള്‍ കാണാം

കെ ടി ജലീൽ രാജിവച്ചതിനെക്കുറിച്ച്?

കെ ടി ജലീൽ രാജിവച്ചതിനെക്കുറിച്ച്?

സാമ്പത്തികമായി ഒരു പ്രത്യേക താല്പര്യവും ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ കെ ടി അദീബിനെ നിയമിക്കാൻ കെ ടി ജലീലിൽ കാണിച്ചിട്ടില്ല. ലോകായുക്തയുടെ വിധി അംഗീകരിച്ചു കൊണ്ട് ധാർമികത ഉയർത്തിപ്പിടിച്ചാണ് കെ ടി ജലീൽ രാജി വെച്ചത്. കെ ടി ജലീൽ വിഷയത്തിൽ ഹൈക്കോടതി വിധിയും ലോകായുക്ത വിധിയും സ്വാഗതം ചെയ്യുക എന്നുള്ളതാണ് തീരുമാനം. അദ്ദേഹം രാജിവച്ചത് അത് ഉചിതമായി എന്ന് തന്നെയാണ് തൻ്റെ അഭിപ്രായം.

ജി സുധാകരനെതിരെയുള്ള ആരോപണങ്ങൾ പാർട്ടിയിൽ കല്ലുകടിയാകുമോ?

ജി സുധാകരനെതിരെയുള്ള ആരോപണങ്ങൾ പാർട്ടിയിൽ കല്ലുകടിയാകുമോ?

മാധ്യമങ്ങളിലൂടെയാണ് വാർത്തയെ പറ്റി അറിഞ്ഞത്.കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കഴിഞ്ഞ സംസ്ഥാന സെക്രട്ടറിയേറ്റിൽ പങ്കെടുത്തിരുന്നില്ല. ജി സുധാകരൻ്റെ മുൻ പേഴ്സണൽ സ്റ്റാഫിൻ്റെ ഭാര്യയാണ് അദ്ദേഹത്തിൻ്റെ പേരിൽ പരാതി നൽകിയതായി അറിയുന്നത്. പിണറായി മന്ത്രിസഭയിൽ മികച്ച മന്ത്രിയാണ് ജി സുധാകരൻ. ഭരണരംഗത്തും രാഷ്ട്രീയ രംഗത്തും പ്രാഗത്ഭ്യമുള്ള വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ടതില്ലയിരുന്നു.

ഭക്ഷ്യക്കിറ്റും ക്ഷേമപെൻഷനും വോട്ടായി മാറുമോ?

ഭക്ഷ്യക്കിറ്റും ക്ഷേമപെൻഷനും വോട്ടായി മാറുമോ?

കൊവിഡ് കാലത്ത് സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകിയ ഭക്ഷ്യധാന്യ കിറ്റും ക്ഷേമ പെൻഷനും തെരഞ്ഞെടുപ്പ് മുന്നിൽകണ്ടല്ല നൽകിയത്. കേരളത്തിൽ പാവപെട്ടവരും സമ്പന്നരും തമ്മിലുള്ള അകലം കുറഞ്ഞു വന്ന കാലമായിരുന്നു ഈ മഹാമാരി കാലം. എന്നാൽ,ഇന്ത്യയിൽ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അകലം വളരെ കൂടുതലാണ്. കേരളത്തിൽ പട്ടിണി കുറച്ചത് ഇടതുമുന്നണി സർക്കാർ വന്നപ്പോഴാണ്. രാഷ്ട്രീയം നോക്കിയല്ല ജനങ്ങൾക്ക് വേണ്ടി സർക്കാർ പ്രവർത്തിച്ചത്.അത് ജനങ്ങൾക്ക് നന്നായി അറിയാം.

കേരളത്തിലെ പ്രതിപക്ഷത്തിന് നൂറിലെത്ര നൽകും?

കേരളത്തിലെ പ്രതിപക്ഷത്തിന് നൂറിലെത്ര നൽകും?

കേരളത്തിലെ പ്രതിപക്ഷത്തിന് താൻ മാർക്കിടാൻ ആളല്ല.വിമർശിക്കുക മാത്രമല്ല അവരുടെ ജോലി. ഭരണപക്ഷത്തിരിക്കുന്ന പലരെയും അഭിനന്ദിച്ചുകൊണ്ട് പ്രതിപക്ഷ നേതാവടക്കമുള്ളവർ സംസാരിച്ചിട്ടുണ്ട്. പ്രതിപക്ഷം സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും അവരോട് എന്നും ബഹുമാനം കാട്ടുന്ന പാർട്ടിയാണ് സിപിഎം.

ബിജെപിയുടെ വളർച്ചയെ എങ്ങനെ കാണുന്നു?

ബിജെപിയുടെ വളർച്ചയെ എങ്ങനെ കാണുന്നു?

35 സീറ്റുകളിൽ വിജയിച്ചാൽ കേരളത്തിൽ അധികാരം പിടിക്കാമെന്ന അവരുടെ പരാമർശം വടക്കേ ഇന്ത്യയിലെ മാതൃക ഉൾക്കൊണ്ട് കൊണ്ടായിരിക്കും. അവസരവാദപരവും തെറ്റായ നിലപാടുമാണിത്. കോൺഗ്രസ് സ്വീകരിക്കുന്ന തെറ്റായ നിലപാടിൻ്റെ ഭാഗമായിട്ടാണ് ഇടതുപക്ഷത്തേക്ക് കൂടുതൽ കോൺഗ്രസ് നേതാക്കൾ വന്നുകൊണ്ടിരിക്കുന്നത്.

ഇടതുമുന്നണി എത്ര സീറ്റുകൾ നേടും?

ഇടതുമുന്നണി എത്ര സീറ്റുകൾ നേടും?

നൂറ് സീറ്റിന് മുകളിൽ വ്യക്തമായ ഭൂരിപക്ഷം ഇടതുമുന്നണിക്ക് ലഭിക്കും. യുഡിഎഫിന് ഒരു സീറ്റ് എങ്ങാനും കിട്ടിയാൽ ഭാഗ്യം.പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് നിസ്സംശയം പറയാം - പി കെ ശ്രീമതി പറഞ്ഞു.

മോഡേണ്‍ ലുക്കില്‍ തിളങ്ങി പ്രിയാ ഭവാനി ശങ്കര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

cmsvideo
  A Vijayaraghavan talks about KT Jaleel resignation | Oneindia Malayalam
  എ വിജയരാഘവന്‍
  Know all about
  എ വിജയരാഘവന്‍

  English summary
  CPM Central Committee member PK Sreemathy Teacher defending KT Jaleel. She said Jalil had accepted the Lokayukta's verdict on the issue of nepotism and resigned in the name of morality.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X